കോട്ടയം: മുതിര്‍ന്ന നേതാവും 25 വർഷം കേരള കോൺഗ്രസ് എം ജില്ല പ്രസിഡൻറുമായിരുന്നു ഇ.ജെ. ആഗസ്തി ജോസഫ് വിഭാഗത്തിനൊപ്പം ചേരും. ആഗസ്തിയെ ജില്ല യു.ഡി.എഫ് ചെയര്‍മാനാക്കുമെന്നാണ് സൂചന.
കെ.എം. മാണിയുടെ വിശ്വസ്തനായിരുന്നു ആഗസ്തി, 2017ല്‍ ജില്ല പഞ്ചായത്തില്‍ സി.പി.എം പിന്തുണയോടെ കേരള കോണ്‍ഗ്രസ് അധികാരത്തിലെത്തിയതിനെതിരെ രംഗത്തുവന്നിരുന്നു. പിന്നീട് മാണി അനുനയിപ്പിച്ച് ഒപ്പംചേർത്തുനിർത്തുകയായിരുന്നു.
ജോസ്-ജോസഫ് പിളർപ്പിൽ ജോസ് പക്ഷത്തിനൊപ്പമായിരുന്നു നിലയുറപ്പിച്ചിരുന്നത്. എന്നാൽ, ജോസ് കെ.മാണി ഇടതുമുന്നണി പ്രവേശനം പ്രഖ്യാപിക്കുന്ന ദിവസം ആഗസ്തിയുടെ അസാന്നിധ്യം ചര്‍ച്ചയായിരുന്നു.
കഴിഞ്ഞദിവസം പി.ജെ. ജോസഫും മറ്റ് നേതാക്കളും ആഗസ്തിയുടെ മോനിപ്പള്ളിയിലെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തി. മോന്‍സ് ജോസഫിന് പകരം ആഗസ്തിയെ ജില്ല യു.ഡി.എഫ് ചെയര്‍മാനാക്കാനുള്ള ചര്‍ച്ചകള്‍ നടക്കുന്നു. അല്ലെങ്കില്‍ മറ്റേതെങ്കിലും സുപ്രധാന പദവിയാണ് വാഗ്ദാനം.
തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് ജോസ് പക്ഷത്തെ പരമാവധി നേതാക്കളെയും പ്രവര്‍ത്തകരെയും മറുകണ്ടം ചാടിക്കാനാണ് പി.ജെ. ജോസഫിെൻറ നേതൃത്വത്തില്‍ യു.ഡി.എഫ് നീക്കം. ജോസ് പക്ഷം വിട്ട് യു.ഡി.എഫിൽ എത്തുന്നവർക്ക് പൂർണ സംരക്ഷണം ഒരുക്കുമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.