ന്യൂഡൽഹി: ഏഴു ഘട്ടമായി നടക്കേണ്ട ലോക്സഭ തെരഞ്ഞെടുപ്പിെൻറ ആദ്യ പാദത്തിൽതന്നെ തെ രഞ്ഞെടുപ്പു കമീഷൻ പ്രതിക്കൂട്ടിൽ. സ്വതന്ത്രവും നീതിപൂർവകവുമായി പ്രവർത്തിക്കാ ൻ ബാധ്യതയുള്ള ഭരണഘടന സ്ഥാപനം, ബി.ജെ.പിയുടെ താൽപര്യത്തിനൊത്ത് താളം ചവിട്ടുന്നുവെപ് രതിപക്ഷം ആക്ഷേപം ഉന്നയിക്കുന്നു. അവർ ചൂണ്ടിക്കാട്ടുന്ന ഉദാഹരണങ്ങൾ പലത്.
പ്രധാ നമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തെ അഭിസംബോധന ചെയ്ത സംഭവത്തിൽ കമീഷൻ സ്വീകരി ച്ച നിലപാട് പ്രധാന ഉദാഹരണം. തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചു കഴിഞ്ഞാൽ ഇത്തരമൊരു രീതി ഇല്ലെന്നിരിക്കേ തന്നെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉപഗ്രഹവേധ മിസൈൽ പരീക്ഷണ വിജയം സർക്കാർ മാധ്യമങ്ങളിലൂടെ രാജ്യത്തെ അറിയിച്ചത്. പ്രതിപക്ഷം കമീഷനിൽ പരാതി നൽകിയെങ്കിലും, പെരുമാറ്റച്ചട്ട ലംഘനമില്ലെന്നാണ് കമീഷൻ വിധിയെഴുതിയത്.
നരേന്ദ്ര മോദിയെക്കുറിച്ച സിനിമ വിലക്കിയില്ല. സെൻസർ ബോർഡിെൻറ അനുമതി ഉള്ളതിനാൽ തെരഞ്ഞെടുപ്പു കാലമാണെങ്കിലും ഇൗ സിനിമ പ്രദർശിപ്പിക്കുന്നതു തടയേണ്ട കാര്യമില്ലെന്നാണ് കമീഷൻ സ്വീകരിച്ച നിലപാട്. അഭിപ്രായ സ്വാതന്ത്ര്യം വിലക്കേണ്ടതില്ലെന്നും കമീഷൻ ന്യായീകരിച്ചു. ബി.ജെ.പിയുടെ പിന്തുണയോടെയാണ് തെരഞ്ഞെടുപ്പു കാലത്ത് ഇത്തരമാരു സിനിമ ഇറങ്ങിയതെന്ന യാഥാർഥ്യം ബാക്കി.
തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് തുടങ്ങിയ നമോ ടി.വി എന്ന മുഴുസമയ വാർത്താ ചാനലിെൻറ കാര്യത്തിലും വ്യക്തമായ നടപടി ആയിട്ടില്ല. പ്രതിപക്ഷ പാർട്ടികൾ കമീഷനെ സമീപിച്ചു. വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിൽനിന്ന് തെരഞ്ഞെടുപ്പു കമീഷൻ റിപ്പോർട്ട് തേടി. എന്നാൽ, മന്ത്രാലയം അനുമതി നൽകിയിരുന്നില്ലെന്ന് തെളിഞ്ഞു. പരസ്യവേദിയാണിതെന്ന് നടത്തിപ്പുകാർ വാദിക്കുന്നു.
റഫാൽ ഇടപാടിനെക്കുറിച്ച് വിലയിരുത്തുന്ന പുസ്തകം ചെന്നൈയിൽ പുറത്തിറക്കുന്നതിനു മുമ്പ് തെരഞ്ഞെടുപ്പു ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. എന്നാൽ, പിന്നീട് പിൻവാങ്ങി. പുസ്തകം പിന്നീട് തിരിച്ചു കൊടുത്തു. പുസ്തകം പിടിച്ചെടുത്ത സംഭവം തെരഞ്ഞെടുപ്പു കമീഷൻ അറിഞ്ഞില്ലെന്ന വിശദീകരണത്തോടെയായിരുന്നു ഇത്.
ഝാർഖണ്ഡിൽ പ്രമുഖ സാമ്പത്തിക വിദഗ്ധൻ ജീൻ ഡ്രസെയേയും മറ്റു രണ്ടുപേരെയും കസ്റ്റഡിയിലെടുത്തത് ഭക്ഷണാവകാശം സംബന്ധിച്ച പൊതുയോഗം സംഘടിപ്പിച്ചതിനായിരുന്നു. തെരഞ്ഞെടുപ്പു പ്രവർത്തനവുമായി ബന്ധമില്ലെങ്കിലും മുൻകൂർ അനുമതി വാങ്ങാത്തതു വഴി ഡ്രസെ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നാണ് ആരോപിച്ചത്. മോദിയുടെ ചിത്രമുള്ള റെയിൽവേ ടിക്കറ്റുകളും ചായക്കപ്പുകളും വിമാന ടിക്കറ്റുകളും ഇറങ്ങി. അതു പിൻവലിക്കാൻ കത്തെഴുതിയല്ലാതെ, പെരുമാറ്റച്ചട്ട ലംഘനത്തിന് കമീഷെൻറ നടപടി ഉണ്ടായില്ല.
മോദിക്ക് വോട്ടു ചെയ്യണമെന്നും മോദി വീണ്ടും പ്രധാനമന്ത്രിയാകണമെന്നും പറഞ്ഞ രാജസ്ഥാൻ ഗവർണർ കല്യാൺ സിങ്ങിനെതിരായ നടപടി ഇഴയുന്നു.
കോൺഗ്രസിെൻറ ‘ന്യായ്’ പദ്ധതി വാഗ്ദാനത്തിനെതിരെ നിതി ആയോഗ് ഉപാധ്യക്ഷൻ രാജീവ് കുമാർ പരസ്യ വിമർശനം നടത്തി. തെരഞ്ഞെടുപ്പു കമീഷൻ വിശദീകരണം തേടിയെങ്കിലും മറുപടിയിൽ തൃപ്തരായി നടപടി അവസാനിപ്പിച്ചു. സർക്കാറിെൻറ ശമ്പളം പറ്റുന്നവർ രാഷ്ട്രീയ നിഷ്പക്ഷത പാലിക്കണമെന്ന ചട്ടം നിലനിൽക്കേയാണ് രാജീവ് കുമാർ ഒരു പാർട്ടിയുടെ പ്രകടനപത്രികയെ വിമർശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.