ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിന്‍െറ ആദ്യഘട്ട പോളിങ്ങില്‍ അങ്കത്തട്ടിലിറങ്ങുന്നത് 302 കോടിപതികള്‍. 168 പേര്‍ ക്രിമിനല്‍ കേസ് പ്രതികളുമാണ്.
ഫെബ്രുവരി 11ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ 836 സ്ഥാനാര്‍ഥികളാണ് ആകെ മത്സരിക്കുന്നത്. ഏറ്റവും കൂടുതല്‍ കോടിപതികളുള്ളത് ബി.എസ്.പിക്കൊപ്പമാണ്. ഇവരുടെ 73 സ്ഥാനാര്‍ഥികളില്‍ 66ഉം ഒരു കോടിയുടെ മുകളില്‍ വരുമാനമുള്ളവരാണ്.
ബി.ജെ.പിയുടെ 51 സ്ഥാനാര്‍ഥികളില്‍ 40 പേര്‍ കോടിപതി പട്ടികയില്‍ വരും. 24 പേര്‍ മത്സരിക്കുന്ന കോണ്‍ഗ്രസില്‍ 18 പേരും കോടിപതികളാണ്. ആര്‍.എല്‍.ഡിയുടെ 41 പേരും സ്വതന്ത്രരില്‍ 43 പേരും കോടീശ്വരന്മാരുടെ പട്ടികയിലുണ്ട്. ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ട 168 പേരില്‍ 143ഉം ഗുരുതര ആരോപണങ്ങളുള്ളവരാണ്. കൊലപാതകം, കൊലപാതകശ്രമം, തട്ടിക്കൊണ്ടുപോകല്‍, സ്ത്രീകള്‍ക്കെതിരായ അതിക്രമം എന്നിവ ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. പകുതിപേര്‍ക്കും 12ാം ക്ളാസില്‍ താഴെ വിദ്യാഭ്യാസമാണുള്ളത്. മത്സരിക്കുന്നതില്‍ 70 പേര്‍ വനിതകളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.