മധ്യപ്രദേശിൽ ബി.ജെ.പിക്ക് തിരിച്ചടി; മുൻ മന്ത്രി പാർട്ടി വിട്ടു

ഭോപ്പാൽ: നിയമസഭ തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കേ മധ്യപ്രദേശിൽ ബി.ജെ.പിക്ക് തിരിച്ചടി. മുൻ മന്ത്രിയും മുതിർന്ന നേതാവുമായ റസ്തം സിങ് പാർട്ടിയിൽ നിന്ന് രാജിവെച്ചു. ബി.ജെ.പി അംഗത്വത്തിൽ നിന്നും എല്ലാ പാർട്ടി പദവികളിൽ നിന്നും രാജിവെക്കുകയാണെന്ന് കാണിച്ച് സംസ്ഥാന അധ്യക്ഷന് അദ്ദേഹം കത്ത് നൽകി.

പാർട്ടിയിൽ അർഹമായ അംഗീകാരം ലഭിക്കാത്തതാണ് റസ്തം സിങ്ങിന്‍റെ രാജിക്ക് പിന്നിലെന്ന് അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു. റസ്തം സിങ്ങിന്‍റെ മകൻ രാകേഷ് സിങ് മൊറേന മണ്ഡലത്തിൽ നിന്ന് ബി.എസ്.പി സ്ഥാനാർഥിയായി മത്സരിക്കുന്നുണ്ട്. മകന്‍റെ വിജയത്തിന് വേണ്ടി പ്രചാരണത്തിനിറങ്ങാൻ റസ്തം സിങ് ബി.ജെ.പി വിടുമെന്ന് അഭ്യൂഹമുണ്ടായിരുന്നു.

ഗ്വാളിയോർ-ചമ്പൽ മേഖലയിൽ ഏറെ സ്വാധീനമുള്ള നേതാവാണ് റസ്തം സിങ്. ഐ.പി.എസുകാരനായ ഇദ്ദേഹം പദവിയിൽ നിന്ന് രാജിവെച്ചാണ് 2003ൽ ബി.ജെ.പിയിൽ ചേർന്നത്. രണ്ട് തവണ തെരഞ്ഞെടുപ്പിൽ വിജയിച്ച ഇദ്ദേഹം രണ്ടുതവണയും മന്ത്രിയായിരുന്നു.

നവംബർ 17നാണ് മധ്യപ്രദേശിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. 230 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്. ഡിസംബർ മൂന്നിനാണ് ഫലപ്രഖ്യാപനം. 

Tags:    
News Summary - Ex-minister Rustam Singh resigns from BJP ahead of MP assembly polls

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.