നടൻ ഇന്ദ്രജിത്തിെൻറ പടവുംവെച്ചുള്ള വി.ടി. ബൽറാം എം.എൽ.എയുടെ ഫേസ്ബുക്ക് പോസ്റ ്റ് കണ്ടപ്പോൾ ആദ്യം കയ്ച്ച കോൺഗ്രസുകാർക്ക് പിന്നീടാണ് മധുരിച്ചത്. ‘ഇത് ഇന്ദ് രജിത്ത്. സുകുമാരെൻറയും മല്ലികയുടെയും മകൻ. പൃഥ്വിരാജിെൻറ ചേട്ടൻ. പൂർണിമയുടെ ഭർ ത്താവ്. നല്ല അഭിനയമാണ്. നന്നായി പാടുകേം ചെയ്യും. ചുമ്മാ ഒന്ന് പരിചയപ്പെടുത്തീന്നേ ഉ ള്ളൂ. ഇൗപ്പൻ പാപ്പച്ചി മുതൽ ഞാനിദ്ദേഹത്തിെൻറ ഒരു ഫാനാ’. ഇതായിരുന്നു പോസ്റ്റ്.
ഒപ്പം ‘അമർ അക്ബർ അന്തോണി’ എന്ന സിനിമയിൽ ഇന്ദ്രജിത്ത് നെഞ്ചുവേദന അഭിനയിക്കുന്ന ചിത്രവും. വടകരയിൽ കെ. മുരളീധരൻ യു.ഡി.എഫ് സ്ഥാനാർഥിയായതോടെ പി. ജയരാജന് നെഞ്ചുവേദന വന്നെന്ന് സൈലൻറായി ട്രോളിയതാണെന്ന് മനസ്സിലായതോടെ കോൺഗ്രസ് അനുകൂലികൾ പോസ്റ്റങ് വൈറലാക്കി. സി.ബി.െഎ അറസ്റ്റ് പേടിച്ച് നെഞ്ചുവേദന അഭിനയിച്ച മുൻ സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറിയുടെ ‘നടനവൈഭവത്തിന്’ കൃത്യസമയത്ത് പൊങ്കാലയിട്ട ബൽറാമിനെ അനുകൂലിച്ചും മുരളിയെ കളിയാക്കിയുമുള്ള കമൻറുകളും ഷെയറുംകൊണ്ട് പോസ്റ്റ് സമ്പന്നമായി.
‘പഞ്ചാബി ഹൗസി’ൽ പഞ്ചാബികളുടെ ഗുസ്തി വെല്ലുവിളി സ്വീകരിച്ച് പണിക്കാരൻ രമണനെ ഗോദയിലേക്ക് തള്ളിവിടുന്ന മുതലാളിയെ അനുസ്മരിച്ചുള്ള, മുരളിയുടെ സ്ഥാനാർഥിത്വം സംബന്ധിച്ച വൈദ്യുതി മന്ത്രി എം.എം. മണിയുടെ പോസ്റ്റും വൈറലായി.
പത്തനംതിട്ടയിൽ ബി.െജ.പി നേതാവ് കെ. സുരേന്ദ്രൻ മത്സരിക്കുന്നതിനെ അനുകൂലിച്ച് ഇട്ട പോസ്റ്റിൽ ജാതി ‘കുത്തിത്തിരുകി’യ രാഹുൽ ഇൗശ്വറിന് സോഷ്യൽ മീഡിയയിൽ വിമർശന ശരമഴയായിരുന്നു ചൊവ്വാഴ്ച. ‘നമ്മുടെ ഇൗഴവ/തീയ്യ സഹോദര സമുദായത്തിൽ പിറന്ന ഇദ്ദേഹം നായർ സ്വാധീനമുള്ള പത്തനംതിട്ട മണ്ഡലത്തിൽ നായർ സഹോദരങ്ങളുടെ പിന്തുണയോടെ മത്സരിക്കുന്നത് ഹിന്ദു െഎക്യത്തിെൻറ ലക്ഷണവുമാണ്’ എന്നെഴുതിയാണ് രാഹുൽ പുലിവാല് പിടിച്ചത്. ബി.ജെ.പി അനുഭാവികൾപോലും പോസ്റ്റിനെതിരെ രംഗത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.