തൃശൂർ: യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ഷാഫി പറമ്പിൽ എം.എൽ.എക്കെതിരായി ഫേസ്ബുക്കിൽ അപകീർത്തികരമായതും കോവിഡ് കാലഘട്ടത്തിൽ ജനങ്ങൾക്കിടയിൽ ഭീതി പരത്തുന്നതുമായ ഫേസ്ബുക്ക് പോസ്റ്റിട്ട സി.പി.എം നേതാവിനെതിരെ യൂത്ത്കോൺഗ്രസ് പരാതി നൽകി.
പുന്നയൂർക്കുളം ലോക്കൽ കമ്മിറ്റി അംഗവും കർഷക സംഘം ചാവക്കാട് ഏരിയ സെക്രട്ടറി പുന്നയൂർക്കുളം പഞ്ചായത്ത് മുൻ പ്രസിഡൻറുമായ സി.ടി. സോമരാജനെതിരെയാണ് യൂത്ത് കോൺഗ്രസ് തൃശൂർ ജില്ല പ്രസിഡൻറ് അഡ്വ ഒ.ജെ. ജെനീഷ് തൃശ്ശൂർ സിറ്റി പൊലീസ് കമീഷണർക്ക് പരാതി നൽകിയത്.
സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ശോഭ സുബിൻ, അഭിലാഷ് പ്രഭാകർ, ജില്ല സെക്രട്ടറി സുനോജ് തമ്പി, മണ്ഡലം പ്രസിഡൻറ് ജിജോ മോൻ ജോസഫ് എന്നിവർക്കൊപ്പമാണ് പരാതി നൽകിയത്. പ്രസ്താവനക്കെതിരെ കോൺഗ്രസ് നേതാവ് വി.ഡി സതീശൻ എം.എൽ.എ അടക്കമുള്ളവർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.