യൂത്ത്​ ലീഗ്: നേതൃത്വം പിടിക്കാന്‍ അങ്കം മുറുകി

കോഴിക്കോട്: മുസ്ലിം യൂത്ത്ലീഗിന്‍െറ സംസ്ഥാന നേതൃപദവി പിടിക്കാന്‍ അങ്കം മുറുകി. യൂത്ത്ലീഗിന്‍െറ സംസ്ഥാന കൗണ്‍സില്‍ യോഗത്തിന് തീയതി പ്രഖ്യാപിച്ചതോടെ ഇരുചേരികളിലായി നേതാക്കള്‍ നെട്ടോട്ടത്തിലാണ്. പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതിന് ഡിസംബര്‍ 15ന് കോഴിക്കോട് ലീഗ് ഹൗസിലാണ് കൗണ്‍സില്‍ യോഗം ചേരുന്നത്.  റിട്ടേണിങ് ഓഫിസറായി മുസ്ലിംലീഗ് അഖിലേന്ത്യാ സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പിയെ  നിയമിച്ചിട്ടുണ്ട്.

എം.എസ്.എഫ് മുന്‍ സംസ്ഥാന പ്രസിഡന്‍റും യൂത്ത്ലീഗ് അഖിലേന്ത്യാ കണ്‍വീനറുമായ പി.കെ. ഫിറോസിനെ പ്രസിഡന്‍റും എം.എസ്.എഫ് മുന്‍ സംസ്ഥാന പ്രസിഡന്‍റ് ടി.പി. അഷ്റഫലി ജന. സെക്രട്ടറിയുമായുള്ള പാനല്‍ ഒരുവിഭാഗം ഉയര്‍ത്തിക്കാട്ടുമ്പോള്‍, യൂത്ത്ലീഗ് മുന്‍ കോഴിക്കോട് ജില്ല പ്രസിഡന്‍റും ജില്ല പഞ്ചായത്ത് അംഗവുമായ നജീബ് കാന്തപുരം പ്രസിഡന്‍റും യൂത്ത്ലീഗ് സംസ്ഥാന ജോ. സെക്രട്ടറിയും എം.എസ്്.എഫ് മുന്‍ സംസ്ഥാന ജന. സെക്രട്ടറിയുമായ എം.എ. സമദ് സെക്രട്ടറിയുമായ പാനല്‍ മറുവിഭാഗം ഉയര്‍ത്തിക്കാട്ടുന്നു. ഇരുവിഭാഗവും ചേരിതിരിഞ്ഞ് ജില്ലകള്‍ തോറും കാമ്പയിന്‍ നടത്തിവരുകയാണ്.

യൂത്ത്ലീഗിന്‍െറ മുന്‍കാല സംസ്ഥാന ഭാരവാഹികള്‍ ഇരുചേരിയിലും സജീവമായി പ്രചാരണരംഗത്തുണ്ട്. കാലാവധി കഴിഞ്ഞ് വര്‍ഷങ്ങള്‍ പിന്നിട്ട ശേഷമാണ് യൂത്ത്ലീഗിന് പുതിയ കൗണ്‍സില്‍ നിലവില്‍വന്നത്. നിലവിലുള്ള കമ്മിറ്റി പല കാരണങ്ങളാല്‍ കാലാവധി കഴിഞ്ഞിട്ടും തുടരുകയായിരുന്നു. പലതവണ മാറ്റിവെച്ച സംസ്ഥാന സമ്മേളനം നവംബര്‍ 10, 11, 12 തീയതികളില്‍ കോഴിക്കോട്ട് നടന്നെങ്കിലും ഭാരവാഹി തെരഞ്ഞെടുപ്പ് മാറ്റിവെക്കുകയായിരുന്നു. സമ്മേളനത്തിനുമുമ്പോ സമ്മേളനത്തിനുശേഷമോ പുതിയ കമ്മിറ്റിയുടെ കാര്യത്തില്‍ സമവായത്തിലത്തൊന്‍ കഴിഞ്ഞില്ല. ഇതിനത്തെുടര്‍ന്നാണ് ലീഗ് നേതൃത്വം ഇടപെട്ട് ഡിസംബര്‍ 15ന് സംസ്ഥാന കൗണ്‍സില്‍ പ്രഖ്യാപിക്കുകയും റിട്ടേണിങ് ഓഫിസറായി ഇ.ടിയെ നിയമിക്കുകയും ചെയ്തിരിക്കുന്നത്.

സമവായത്തിനായി ലീഗ് നേതാക്കളില്‍ പലരും ശ്രമിക്കുന്നുണ്ടെങ്കിലും പദവികള്‍ക്കായി രംഗത്തുള്ള നേതാക്കളില്‍ പലരും ഇതിന് വഴങ്ങിയിട്ടില്ല. വോട്ടെടുപ്പിലൂടെതന്നെ ഭാരവാഹികളെ കണ്ടത്തെണമെന്നാണ് ഇവരുടെ പക്ഷം. പുന$സംഘടിപ്പിച്ച മുസ്ലിംലീഗ് സംസ്ഥാന കൗണ്‍സിലില്‍ 400 അംഗങ്ങളാണുള്ളത്. ഇതില്‍ മലപ്പുറം, കോഴിക്കോട്, കാസര്‍കോട്, കണ്ണൂര്‍ എന്നീ നാല് ജില്ലകള്‍ക്കുമാത്രം 210 കൗണ്‍സിലര്‍മാരുണ്ട്. മറ്റ് പത്ത് ജില്ലകള്‍ക്കുംകൂടി 200ല്‍ താഴെ കൗണ്‍സിലര്‍മാരേയുള്ളൂ. ഇതുകൊണ്ടുതന്നെ ഈ നാല് ജില്ലകള്‍ കേന്ദ്രീകരിച്ചാണ് കാര്യമായി കാമ്പയിന്‍ നടക്കുന്നത്. യൂത്ത്ലീഗിനും എം.എസ്.എഫിനും അഖിലേന്ത്യാ കമ്മിറ്റിയുണ്ടാക്കാന്‍ ലീഗ് നേതൃത്വം തീരുമാനിച്ചിട്ടുണ്ട്. ഇതിനായി എം.എസ്.എഫിന്‍െറ അഖിലേന്ത്യാ കൗണ്‍സില്‍ യോഗം ഡിസംബര്‍ 17ന് പാലക്കാട്ട് ചേരും.

Tags:    
News Summary - fight for youth league leadership

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.