തിരുവനന്തപുരം: നിയമസഭയിലും മന്ത്രിസഭായോഗത്തിലുമാണ് മാണി സാർ എന്ന ആ വിഖ്യാത വിളിപ്പേരിന് സമ്പൂർണ ഒൗദ്യോഗികത കൈവരാറുള്ളത്. നിയമസഭാ സമാജികൻ, മന്ത്രി എന്നീ ന ിലകളിലൊക്കെ ആർക്കും എളുപ്പം തകർക്കാൻ കഴിയാത്ത റെക്കോഡുകൾ കേരള രാഷ്്ട്രീയത്തി ലെ അതികായനായിരുന്ന മാണിസാറിെൻറ പേരിലാണ്. എം.എൽ.എയായി 50 വർഷം പൂർത്തിയാക്കുക, 52 വർ ഷം ഒരു നിയോജക മണ്ഡലത്തെ തുടർച്ചയായി നിയമസഭയിൽ പ്രതിനിധാനംചെയ്യുക.
സംസ്ഥാ നത്ത് ഏറ്റവും കൂടുതൽ ബജറ്റുകൾ അവതരിപ്പിക്കുക. ഏറ്റവും കൂടുതൽ കാലം മന്ത്രിയായിരി ക്കുക. എല്ലാം കെ.എം. മാണിയുടെ പേരിലാണ്. സാമാജികനായി 50 വർഷം പിന്നിടുന്ന നിയമസഭയിൽ മു ഖ്യമന്ത്രി പിണറായി വിജയൻ മാണിയെ വിശേഷിപ്പിച്ചത് കേരളത്തിെൻറ ഫ്രഡ് റിസാർ എന്നാണ ്. (ഏതാനും വർഷം മുമ്പ് 50 വർഷം പൂർത്തിയാക്കിയ പ്രഗല്ഭനായ അമേരിക്കൻ സെനറ്ററാണ് ഫ്രഡ ് റിസാർ).
മാണിയുടെ റെക്കോഡുകൾ ആർക്കെങ്കിലും തകർക്കാനാകുമോ എന്ന് സംശയമാണ്. പു തുതലമുറയോട് മാണിയെ മാതൃകയാക്കാൻ ഉപദേശവും. നിയമസഭാ നടപടികളിൽ, ഇടപെടലുകളിൽ, ചട്ടങ്ങൾ പാലിക്കുന്നതിൽ, പ്രസംഗിക്കുന്നതിൽ എല്ലാം കെ.എം. മാണി ഒരു മാതൃകയായിരുന്നു. അഴിമതി ആരോപണം ഉന്നയിക്കുന്നതുേപാലും തികച്ചും രേഖകളുടെ പിൻബലത്തിൽ. ഒരു നിയന്ത്രണവുമില്ലാതെ ചില അംഗങ്ങൾ പ്രസംഗിക്കുേമ്പാൾ കെ.എം. മാണിയെയാണ് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ചൂണ്ടിക്കാണിക്കുക.
എങ്ങനെ പ്രസംഗിക്കണമെന്ന് മാണിയെ കണ്ടുപഠിക്കാൻ. ‘എന്നും നിയമസഭ എനിക്ക് പാഠശാലയാണ്. നിയമസഭയിലെ ഒാരോ ദിവസവും എനിക്ക് പുതിയ ദിവസമാണ്. പുതുമയുള്ള മനസ്സുമായാണ് ഞാൻ ഒാരോ ദിവസവും സഭയിലെത്തുക. അതുകൊണ്ടുതന്നെ കേരള നിയമസഭയിലെ ഒാരോ നിമിഷവും എനിക്ക് സന്തോഷകരമായ ഒരു അനുഭവമാണ്’ - നിയമസഭ പ്രവർത്തനത്തെ കുറിച്ച് മാണിയുടെ വാക്കുകൾ.
1967ൽ മൂന്നാം േകരള നിയമസഭയിലേക്കാണ് മാണി ആദ്യം വരുന്നത്. 117 അംഗങ്ങളുള്ള സപ്തകക്ഷി മുന്നണിയുടെ കരുത്തിനെയാണ് മാണിയടക്കം അഞ്ച് കേരള കോൺഗ്രസുകാരും കെ. കരുണാകരെൻറ നേതൃത്വത്തിൽ ഒമ്പത് കോൺഗ്രസുകാരുമടക്കം 14 അംഗ പ്രതിപക്ഷം നേരിട്ടത്. രാഷ്ട്രീയ നേതാവിെൻറ വളർച്ചയിൽ കരുത്തുപകർന്ന കാലം.
അച്യുതമേനോൻ മന്ത്രിസഭയിൽ ധനമന്ത്രിയായി ആദ്യ ബജറ്റ്. കർഷക തൊഴിലാളി പെൻഷൻ കൊണ്ടുവന്നത് രണ്ടാം ബജറ്റിൽ. ബജറ്റ് നിർദേശങ്ങൾ ഒന്നിച്ച് നടപ്പാക്കാൻ ധനകാര്യ ബിൽ കേരളത്തിൽ നടപ്പാക്കി. അങ്ങനെ വിവിധ മന്ത്രിസഭകളിലായി 13 ബജറ്റുകൾ. സംസ്ഥാനത്ത് മറ്റാർക്കും ഇൗ റെക്കോഡില്ല. രാജ്യത്തൊട്ടാകെ നോക്കിയാൽ കർണാടകയിലെ സിദ്ധരാമയ്യക്കൊപ്പം. ഏറ്റവും കൂടുതൽ കാലം മന്ത്രിയായ നേതാവും മാണി തന്നെ.
അതും 25 വർഷം. ധനവകുപ്പിന് പുറമെ ആഭ്യന്തരം, റവന്യൂ, നിയമം, തുറമുഖം, വൈദ്യുതി, ഗതാഗതം, ജലസേചനം, നഗരകാര്യം, ഭവനം അടക്കമുള്ള വകുപ്പുകൾ അദ്ദേഹം കൈകാര്യം ചെയ്തു. മന്ത്രിസ്ഥാനത്തിരുന്നപ്പോൾ ഏറിയ പങ്കും അദ്ദേഹം നിയമം കൈകാര്യം ചെയ്തു.
അഭിഭാഷകനെന്ന നിലയിൽ പ്രവർത്തിച്ച പരിചയം ഇതിന് കരുത്തായെന്ന് അദ്ദേഹം പലപ്പോഴും പറയാറുണ്ടായിരുന്നു. നിരവധി നിയമനിർമാണങ്ങൾക്ക് അദ്ദേഹം മുൻകൈ എടുത്തു. സഭയിൽ പൈലറ്റ് ചെയ്തു. ഭരണപക്ഷത്തും പ്രതിപക്ഷത്തും ആയിരുന്നപ്പോൾ ബില്ലുകളുടെ ചർച്ചയിൽ മാണിയുടെ ഇടപെടലുകളെയും അഭിപ്രായങ്ങളെയും ശ്രദ്ധാപൂർവം കേട്ടു. പല ഭേദഗതികളും അംഗീകരിച്ചു.
വിവാദങ്ങളിലൂടെ മാണി ഏറെ കടന്നുപോയിട്ടുണ്ട്. മതികെട്ടാൻ, ഗ്രാഫൈറ്റ്, ബാർകോഴ തുടങ്ങിയവ അതിൽ പെടുന്നു. ബാലകൃഷ്ണപിള്ള വൈദ്യുതി മന്ത്രിസ്ഥാനം രാജിെവച്ചപ്പോൾ പകരം ആ ചുമതലയേറ്റ മാണിയെയും ഗ്രാഫൈറ്റ് കേസിൽ പ്രതിചേർത്തിരുന്നു. മാണി ഹൈകോടതിയെ സമീപിച്ച് കുറ്റമുക്തനായി. മതികെട്ടാൻ മലയിലെ കൈയേറ്റത്തിെൻറ ഘട്ടത്തിൽ അത് മാണിയുടെ ബന്ധുക്കളും ആളുകളുമാണെന്ന പ്രചാരണം വന്നു. അന്ന് മാണിയായിരുന്നു റവന്യൂ മന്ത്രി. ൈകയേറ്റം ശ്രദ്ധയിൽപെട്ട ഉടൻ താൻ നടപടി എടുത്തുെവന്നാണ് മാണി ജീവചരിത്രത്തിൽ കുറിച്ചത്.
14ാം ബജറ്റിെൻറ തയാറെടുപ്പുകൾ ആരംഭിക്കവെയാണ് മാണിക്ക് ബാർകോഴ വിവാദത്തിൽപെട്ട് രാജിവെക്കേണ്ടി വന്നത്. ബാർ ഉടമകളിൽ നിന്നും പണം വാങ്ങിയെന്ന വെളിപ്പെടുത്തലിനെ തുടർന്ന വിവാദത്തിൽ കോടതി പരാമർശമാണ് രാജിയിലെത്തിച്ചത്. 13ാം ബജറ്റ് അവതരണത്തിന് തൊട്ടുമുമ്പായിരുന്നു വിവാദം.
മാണി ബജറ്റ് അവതരിപ്പിക്കുന്നതിനെതിരെ നടന്ന സമരത്തിനിടെ സഭയിൽ അരങ്ങേറിയ അനിഷ്ട സംഭവങ്ങൾ ചരിത്രത്തിലെ കറുത്ത അധ്യായമാണ്. സ്പീക്കറുടെ കസേര വലിച്ചെറിയുകയും െമെക്ക് തല്ലിപ്പൊട്ടിക്കുകയും ഭരണ-പ്രതിപക്ഷങ്ങൾ തമ്മിൽ ൈകയാങ്കളി നടക്കുകയും ചെയ്തു. ഒടുവിൽ ഭരണപക്ഷത്തിെൻറ കടുത്ത സംരക്ഷണയിൽ ബജറ്റ് വായിച്ചതായി മാണി അറിയിക്കുകയായിരുന്നു. 2015 മാർച്ച് 13ന് 13ാം കേരള നിയമസഭയുടെ 13ാം സമ്മേളനത്തിൽ തെൻറ 13ാമത്തെ ബജറ്റ് എന്ന പ്രത്യേകതയും.
മന്ത്രിസ്ഥാനത്ത് പിടിച്ചുനിന്നുവെങ്കിലും പിന്നീട് കോടതി പരാമർശങ്ങളെ തുടർന്ന് 2015 നവംബർ 10ന് അേദ്ദഹം രാജിെവച്ചു. ബാർ കോഴ പിന്നീട് യു.ഡി.എഫിൽ പൊട്ടിത്തെറിയാവുകയും അദ്ദേഹം മുന്നണി വിടുകയും നിയമസഭയിൽ പ്രത്യേക ബ്ലോക്കായി ഇരിക്കുകയും െചയ്തു. ഇടതുപക്ഷത്തേക്ക് പോകുമെന്ന പ്രതീതി സൃഷ്ടിെക്ക അദ്ദേഹവും പാർട്ടിയും യു.ഡി.എഫിലേക്ക് മടങ്ങി. 52 വർഷം തന്നെ സ്വീകരിച്ച, താൻ കൈവെള്ളയിൽ െവച്ച് പൊന്നുപോലെ നോക്കിയ പാലയെ ഉപേക്ഷിച്ചാണ് മാണിയുടെ തിരിച്ചുപോക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.