ന്യൂഡൽഹി: യു.ഡി.എഫിെൻറ കെട്ടുറപ്പ് കാത്തുസൂക്ഷിക്കാനും വിവിധ സാമുദായിക വിഭാഗങ്ങളുടെ പരമ്പരാഗത പിന്തുണ തിരിച്ചുപിടിച്ച് ജാഗ്രതാ പൂർവം മുന്നോട്ടു പോകാനും കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന് എ.െഎ.സി.സിയുടെ നിർദേശം.
ലോക്സഭ തെരഞ്ഞെടുപ്പിനു മുമ്പായി പ്രാദേശിക സഖ്യങ്ങൾ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് വിവിധ പി.സി.സി ഭാരവാഹികളുമായി കോൺഗ്രസ് ഉപസമിതി നടത്തിയ ചർച്ചയിലാണ് ഇൗ നിർദേശം.
സഖ്യസാധ്യതകളെക്കുറിച്ച് ആരായുന്നതിനു കൂടിയാണ് വിവിധ സംസ്ഥാന നേതാക്കളുമായി എ.കെ. ആൻറണി അധ്യക്ഷനായ ഉപസമിതി വെവ്വേറെ ചർച്ച നടത്തിയത്.
കേരളത്തിൽ നാലു പതിറ്റാണ്ടിലേറെയായി യു.ഡി.എഫ് സംവിധാനം ഫലപ്രദമായി പ്രവർത്തിക്കുന്നതായി സമിതി വിലയിരുത്തി. എന്നാൽ, സഖ്യകക്ഷികൾക്കിടയിൽനിന്ന് അതൃപ്തിയുടെ അന്തരീക്ഷം മാറ്റിയെടുക്കണം.ആൻറണിക്കു പുറമെ ഗുലാം നബി ആസാദ്, മല്ലികാർജുൻ ഖാർഗെ, അഹ്മദ് പേട്ടൽ, അശോക് ഗെഹ്ലോട്ട്, ജയ്റാം രമേശ് എന്നിവരാണ് സംസ്ഥാന ഭാരവാഹികളുടെ അഭിപ്രായങ്ങൾ കേട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.