ന്യൂഡൽഹി: ബാബരി മസ്ജിദിൽ വിഗ്രഹം വെച്ച് പള്ളിക്കുള്ളിൽ രാമേക്ഷത്ര തർക്കത്തിന് തിരികൊളുത്തിയ മലയാളിയായ ഫൈസാബാദ് ജില്ല മജിസ്ട്രേറ്റ് കെ.കെ. നായരോടും ഭാര്യ ശ കുന്തള നായരോടും ഹിന്ദു മഹാസഭയും ഭാരതീയ ജനസംഘവും കാട്ടിയ ഉപകാരസ്മരണയുടെ ആവർത്തനമാണ് മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയോട് ബി.ജെ.പി കാണിച്ചത്.
ബി.ജെ.പിയുടെ പഴയ രൂപമായ ഭാരതീയ ജനസംഘിെൻറ എം.പിയായി കെ.കെ. നായരെയും ഹിന്ദു മഹാസഭയുടെ എം.പിയായി ശകുന്തള നായരെയും ഒരേ സമയം സംഘ്പരിവാർ േലാക്സഭയിലെത്തിക്കുകയായിരുന്നു. അതേസമയം, കെ.കെ നായരുണ്ടാക്കിയ തർക്കം സംഘ്പരിവാറിന് അനുകൂലമായി തീർത്ത മുൻ ചീഫ് ജസ്റ്റിസിനെ തെരഞ്ഞെടുപ്പ് പോലുമില്ലാതെയാണ് ബി.ജെ.പി രാജ്യസഭയിലെത്തിക്കുന്നത്.
രാജ്യസഭയിലേക്ക് ഇതിനു മുമ്പ് നോമിനേറ്റ് ചെയ്യപ്പെട്ട എം.പിമാരെ ബി.ജെ.പി സ്വന്തം പാർട്ടിയിൽ ചേർത്ത് അംഗത്വം വർധിപ്പിച്ചിട്ടുണ്ട്. ജസ്റ്റിസ് ഗൊഗോയിയും ബി.ജെ.പിയിൽ ചേരുമെന്ന അഭ്യൂഹം ശക്തമാണ്. തെളിവുകൾ ബാബരി മസ്ജിദിെൻറ പക്ഷത്തായിരുന്നിട്ടും പള്ളി തകർത്തത് ക്രിമിനൽ കുറ്റകൃത്യമാണെന്ന് വ്യക്തമാക്കിയിട്ടും വിശ്വ ഹിന്ദു പരിഷത്തിെൻറ രാം ലല്ല വിരാജ്മാന് തന്നെ വഖഫ് ഭൂമി രാമക്ഷേത്ര നിർമാണത്തിനായി വിട്ടുകൊടുക്കണമെന്ന വിധി പുറപ്പെടുവിച്ചാണ് ചീഫ് ജസ്റ്റിസിെൻറ കസേരയിൽനിന്ന് രഞ്ജൻ ഗൊഗോയി പടിയിറങ്ങിയത്.
രാജ്യസഭയിൽ നാമനിർദേശം ചെയ്യപ്പെട്ടതിലൂടെ തെരഞ്ഞെടുപ്പ് നടപടികൾ നേരിടേണ്ടി വരാത്തതിനാൽ തെൻറ വരുമാനവും സ്വത്തുക്കളും സംബന്ധിച്ച വിവരം നാമനിർദേശ പത്രികക്ക് ഒപ്പം സമർപ്പിക്കേണ്ട ആവശ്യം ഗൊഗോയിക്കില്ല. ഉന്നത കോടതികളിലെ ജഡ്ജിമാർ വിരമിച്ച ശേഷം പദവികൾ സ്വീകരിക്കുന്നതിനെതിരെ കർശനമായ നിലപാട് സ്വീകരിച്ച ശേഷമാണ് മോദി സർക്കാർ വെച്ചുനീട്ടിയ രാജ്യസഭാംഗത്വം കണ്ടപ്പോൾ മുൻ ചീഫ് ജസ്റ്റിസ് കരണം മറിഞ്ഞത്.
1949 ഡിസംബർ 22ന് അർധരാത്രി ബാബരി മസ്ജിദിനകത്ത് അതിക്രമിച്ചു കയറി വിഗ്രഹം വെക്കാൻ അവസരമൊരുക്കിയത് കണ്ടങ്കളത്തിൽ കരുണാകരൻ നായർ എന്ന കെ.കെ. നായർ ആയിരുന്നു. മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു അതെടുത്തു മാറ്റാൻ അന്നത്തെ യു.പി മുഖ്യമന്ത്രി ഗോവിന്ദ വല്ലഭ് പന്ത് മുഖേന നിർദേശം നൽകിയിട്ടും അതിനു വില കൽപിക്കാതെ പള്ളി തർക്കത്തിലാക്കി അടച്ചിടാനുള്ള വഴിയൊരുക്കുകയാണ് അന്ന് ജില്ലാ മജിസ്ട്രറ്റ് ആയ കെ.കെ. നായർ ചെയ്തത്. തുടർന്ന് ഗോവിന്ദ് വല്ലഭ് പന്ത് നായരെ സർവിസിൽനിന്ന് സസ്പെൻഡ് ചെയ്യുകയായിരുന്നു. ഇതിനു പ്രത്യുപകാരമായാണ് കെ.കെ. നായരുടെ ഭാര്യ ശകുന്തള നായരെ ആദ്യം ഉത്തർപ്രേദശ് നിയമസഭയിലേക്കും പിന്നീട് കെ.കെ. നായർക്കൊപ്പം ലോക്സഭയിലേക്കും എത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.