ലഖ്നോ: ഗോരഖ്പുരും ഫുൽപുരും എങ്ങോട്ടു ചായുമെന്ന് ഇത്തവണ കണ്ട റിയണം. കഴിഞ്ഞ വർഷം നടന്ന ഉപതെരഞ്ഞെടുപ്പിൽ രണ്ടിടത്തും ബി.ജെ.പിയെ അട്ടിമറിച്ചതോടെ രാഷ്ട്രീയ ഗതിമാറ്റത്തിെൻറ സൂചന നൽകിയ മണ്ഡല ങ്ങളാണ് ഇവ രണ്ടും. അതിനാൽ രണ്ട് മണ്ഡലങ്ങളും തിരിച്ചുപിടിക്കൽ ബി. ജെ.പിയുടെ അഭിമാനപ്രശ്നമാണ്. ഇപ്പോഴത്തെ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് 1998 മുതൽ 2017 വരെ അഞ്ചുവട്ടം തുടർച്ചയായി ലോക്സഭയിൽ പ്രതിനിധാനംചെയ്ത മണ്ഡലമാണ് ഗോരഖ്പുർ. യോഗി മുഖ്യമന്ത്രിയായതിനെ തുടർന്നാണ് മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടന്നത്. അന്ന് ബി.ജെ.പിയെ ഞെട്ടിച്ച് വിജയംനേടിയ പ്രവീൺകുമാർ നിഷാദ് (നിഷാദ് പാർട്ടി-എസ്.പി സംയുക്ത സ്ഥാനാർഥി) ഇപ്പോൾ ബി.ജെ.പിയിലേക്ക് കളംമാറി. കിഴക്കൻ ഉത്തർപ്രദേശിലെ സന്ത് കബീർ നഗർ പാർലമെൻറ് മണ്ഡലത്തിൽ നിന്നാണ് നിഷാദ് ജനവിധി തേടുന്നത്.
കോൺഗ്രസിലെ മധുസൂദൻ ത്രിപാഠി, ബി.ജെ.പിയിലെ രവീന്ദ്ര ശ്യാം നാരായൺ ശുക്ല എന്ന രവി കിഷൻ, എസ്.പിയിലെ രാംഭുവൽ നിഷാദ് എന്നിവരാണ് ഗോരഖ്പുരിലെ പ്രധാന സ്ഥാനാർഥികൾ. ആകെ10 സ്ഥാനാർഥികളുണ്ട്. 19.54 ലക്ഷം വോട്ടർമാരും.
മുൻപ്രധാനമന്ത്രി ജവഹർ ലാൽ നെഹ്റു മുമ്പ് പ്രതിനിധാനംചെയ്ത മണ്ഡലമാണ് ഫുൽപുർ. 2014ൽ ആദ്യമായി കേശവ് പ്രസാദ് മൗര്യയിലൂടെ ബി.ജെ.പി മണ്ഡലം പിടിച്ചു. എന്നാൽ, മൗര്യ സംസ്ഥാന ഉപമുഖ്യമന്ത്രിയായതോടെ ഇവിടെയും ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നു. എസ്.പിയിലെ നാഗേന്ദ്ര പ്രതാപ് സിങ് പട്ടേലാണ് ഇവിടെ വിജയിച്ചത്. ഫുൽപുരിൽ 14 സ്ഥാനാർഥികളാണ് ഇത്തവണ. വോട്ടർമാരുടെ എണ്ണം 19.75 ലക്ഷം. ബി.ജെ.പിയിലെ കേസരി ദേവി പട്ടേൽ, എസ്.പിയിലെ പന്ഥാരി യാദവ്, കോൺഗ്രസിലെ പങ്കജ് പട്ടേൽ എന്നിവർ തമ്മിലാണ് പ്രധാന മത്സരം. സമാജ്വാദി പാർട്ടി സീറ്റ് നിലനിർത്തുമെന്ന് പാർട്ടി വക്താവ് രാജ്പാൽ കാശ്യപ് അവകാശപ്പെടുേമ്പാൾ പോളിങ് ശതമാനം കുറഞ്ഞതിനാലാണ് കഴിഞ്ഞതവണ പാർട്ടിക്ക് തിരിച്ചടിയുണ്ടായതെന്ന് ബി.ജെ.പി മീഡിയ കോ ഓഡിനേറ്റർ രാകേഷ് ത്രിപാഠി പറയുന്നു.
ഇൗ രണ്ട് മണ്ഡലങ്ങളും കൂടാതെ കഴിഞ്ഞ വർഷം ൈകരാന ഉപതെരഞ്ഞെടുപ്പിലും ബി.ജെ.പിക്ക് സീറ്റ് നഷ്ടപ്പെട്ടിരുന്നു. പ്രതിപക്ഷത്തിെൻറ സംയുക്ത സ്ഥാനാർഥി ആർ.എൽ.ഡിയിലെ തബസ്സും ഹസനാണ് ഇവിടെ ജയിച്ചത്. ബി.ജെ.പിയിലെ മൃഗാങ്ക സിങ്ങാണ് തബസ്സുമിനോട് പരാജയപ്പെട്ടത്. കോൺഗ്രസ്, എസ്.പി, ബി.എസ്.പി പാർട്ടികളുടെ പിന്തുണ തബസ്സുമിന് ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.