അഹ്മദാബാദ്: ഗുജറാത്തിൽ നിയമസഭ തെരഞ്ഞെടുപ്പ് ചൂടുപിടിക്കുേമ്പാഴും അവഗണനയുടെ നടുവിൽ മുസ്ലിം സമൂഹം. ഒരു കാലത്ത് മുസ്ലിം വോട്ടിന് വിലകൽപിച്ചിരുന്ന കോൺഗ്രസും അവഗണന തുടരുേമ്പാൾ മൂന്നാമതൊരു ബദൽ ഇല്ലാത്ത പ്രതിസന്ധി നേരിടുന്നു. ബി.െജ.പിയാണെങ്കിൽ വലിയതോതിൽ ധ്രുവീകരണത്തിന് ശ്രമിക്കുകയാണ്. ഇത്തരെമാരു സാഹചര്യത്തിൽ ബി.െജ. പിയെ െവട്ടിലാക്കാൻ കോൺഗ്രസും മൃദു ഹിന്ദു സമീപനമാണ് തുടരുന്നത്. മുസ്ലിം സ്വാധീനമേഖലയായ ജമൽപുർ ഖാദിയ മണ്ഡലത്തിൽ മുഖ്യമന്ത്രി വിജയ് രൂപാണി കഴിഞ്ഞദിവസം നടത്തിയ റോഡ് ഷോ മുസ്ലിം വോട്ടുകൾ ലക്ഷ്യമിട്ടായിരുന്നു. മൈനോറിറ്റി മോർച്ച പ്രസിഡൻറ് മെഹബൂബ് ചിശ്തിയും മഹാരാഷ്ട്രയിൽനിന്നുള്ള ബി.ജെ.പിയുടെ മുസ്ലിം പ്രവർത്തകരും സൂറത്തിലെ മുസ്ലിം കേന്ദ്രങ്ങളിൽ പ്രചാരണം നടത്തുന്നുണ്ട്. എന്നാൽ, സംസ്ഥാനത്ത് ബി.ജെ.പിക്ക് ഒരു മുസ്ലിം സ്ഥാനാർഥി പോലുമില്ല. ബി.െജ.പിയുെട വർഗീയ ധ്രുവീകരണത്തിന് തടയിടാനുള്ള ജാഗ്രതയിലാണ് കോൺഗ്രസ്. കോൺഗ്രസ് നേതാക്കൾ അതുെകാണ്ടുതന്നെ മുസ്ലിം കേന്ദ്രങ്ങളിൽനിന്ന് അകന്നുനിൽക്കുന്ന കാഴ്ചയാണിപ്പോൾ. അതേസമയം, പാട്ടിദാർ നേതാവ് ഹാർദിക് പേട്ടൽ, ഒ.ബി.സി നേതാവ് അൽപേഷ് താക്കോർ, ദലിത് നേതാവ് ജിഗ്നേഷ് മേവാനി എന്നിവരുടെ ആവശ്യങ്ങൾ അംഗീകരിച്ചിട്ടുണ്ടെന്ന് കോൺഗ്രസ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, കോൺഗ്രസിെൻറ വിജയം അനിവാര്യമാണെന്നും മറ്റുകാര്യങ്ങൾ പിന്നീടാണെന്നും മുതിർന്ന കോൺഗ്രസ് നേതാവ് ബദറുദ്ദീൻ ശൈഖ് പറഞ്ഞു. മുസ്ലിം സംഘനാ നേതാക്കളുമായി കൂടിക്കാഴ്ചക്കുശേഷമാണ് അദ്ദേഹത്തിെൻറ പ്രതികരണം. രാഷ്ട്രീയ പ്രവർത്തകരായ അബ്ദുൽ ഹഫീസ് ലഖാനി, സുബൈർ ഗോപാലാനി എന്നിവർ കോൺഗ്രസിെൻറ തെരെഞ്ഞടുപ്പ് തന്ത്രെത്ത പിന്തുണച്ച് രംഗത്തെത്തി. കഴിഞ്ഞ 22 വർഷമായി ബി.ജെ.പി അധികാരത്തിൽ തുടരുന്നത് വർഗീയ ധ്രുവീകരണം നടത്തിയാണെന്ന് അവർ ചൂണ്ടികാട്ടി. സംസ്ഥാനത്ത് കോൺഗ്രസിന് അനുകൂല സാഹചര്യമുണ്ടെന്നും മുസ്ലിം നേതാക്കൾ വിലയിരുത്തുന്നു. കോൺഗ്രസ് അധികാരത്തിലേറിയാൽ തങ്ങളുടെ ആവശ്യങ്ങൾ സമർപ്പിക്കുമെന്ന് ഒാൾ ഇന്ത്യ മുസ്ലിം മജ്ലിസ് മുശാവറ (എ.െഎ.എം.എം.എം) വ്യക്തമാക്കി. പ്രതിനിധി സംഘം ഒരാഴ്ച മുമ്പ് എ.െഎ.സി.സി ജനറൽ സെക്രട്ടറി അശോക് െഗഹ്ലോട്ടിനെ കണ്ട് 14 ആവശ്യങ്ങളടങ്ങിയ നിവേദനം നൽകിയിരുന്നു.
കോൺഗ്രസ് ആവശ്യങ്ങൾ അംഗീകരിക്കുമെന്ന ഉറപ്പാണ് അശോക് െഗഹ്ലോട്ട് നൽകിയത്. ഗുജറാത്ത് പി.എസ്.സി നിയമനങ്ങളിലടക്കം മുസ്ലിംകൾക്ക് അർഹമായ പ്രാതിനിധ്യം, പ്രശ്നബാധിത പ്രദേശങ്ങളിൽ ഭൂമി വിൽപന നിയന്ത്രണം നീക്കൽ തുടങ്ങിയ ആവശ്യങ്ങളാണ് പ്രധാനമായും ഉന്നയിച്ചത്. വഖഫ് ബോർഡിലും ഹജ്ജ് കമ്മിറ്റിയിലും മാത്രമല്ല മറ്റു കോർപറേഷനുകളിലും േബാർഡുകളിലും മുസ്ലിംകൾക്ക് നിയമനം ഉറപ്പാക്കണമെന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.