???????????? ?????????????? ??????????? ?????????? ????????????????? ?????????? ?????? ???????????????????????? ??????????? ?????????????? ???????????? ?????????????????????????

ഒഴിഞ്ഞ കസേരകള്‍ക്കു മുന്നിലും ആത്മവിശ്വാസം വിടാതെ മോദി

രാ​വി​ലെ 10.30ന് ​പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി എ​ത്തു​മെ​ന്ന​തി​നാ​ല്‍ അ​ഹ്​​മ​ദാ​ബാ​ദി​ല്‍നി​ന്ന് ഞാ​യ​റാ​ഴ്ച പു​ല​ര്‍ച്ചെ അ​ഞ്ച​ര​യോ​ടെ പു​റ​പ്പെ​ട്ടാ​ണ് വ​ഡോ​ദ​ര​യി​ല്‍നി​ന്ന്​ 70 കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​യു​ള്ള ബ​റൂ​ച്ച് ജി​ല്ല​യി​ലെ അ​മോ​ദി​ല്‍ എ​ത്തി​യ​ത്. റെ​വ പ​ഞ്ച​സാ​ര ഫാ​ക്ട​റി​ക്ക​ടു​ത്തു​ള്ള പാ​ട​ത്ത് 10.40ന് ​എ​ത്തു​മ്പോ​ഴും പ്ര​ധാ​ന​മ​ന്ത്രി വ​ന്നി​ട്ടി​ല്ല. ബ​സു​ക​ളി​ലും കാ​റു​ക​ളി​ലും ബൈ​ക്കു​ക​ളി​ലും ആ​ളു​ക​ള്‍ എ​ത്തു​ന്നു. െപാ​ലീ​സി​ന്​ പു​റ​മെ പ​രി​പാ​ടി നി​യ​ന്ത്രി​ക്കാ​നും സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​നും ക​റു​ത്ത പാ​ൻ​റ്​​സും വെ​ളു​ത്ത ഷ​ര്‍ട്ടും ധ​രി​ച്ച നൂ​റു​ക​ണ​ക്കി​ന് സി.​ഐ.​ഡി ഓ​ഫി​സ​ര്‍മാ​രെ​യും നി​ര​ത്തി​യി​ട്ടു​ണ്ട്. കൂ​ടെ​യു​ള്ള മാ​ധ്യ​മ​പ്ര​വ​ര്‍ത്ത​ക​​​െൻറ ക​റു​ത്ത കോ​ട്ട് അ​ഴി​പ്പി​ച്ച സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​ർ, ക​റു​ത്ത കോ​ട്ടും ഷ​ര്‍ട്ടും ടീ​ഷ​ര്‍ട്ടു​മൊ​ന്നും ന​ഗ​രി​യി​ല്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്ന്​ തീ​ര്‍ത്തു​പ​റ​ഞ്ഞു. അ​വ ധ​രി​ച്ചു​വ​ന്ന​വ​രെ​യൊ​ന്നും റാ​ലി​സ്ഥ​ല​ത്തേ​ക്ക് ക​യ​റ്റി​യി​ട്ടി​ല്ല. പാ​ട്ടീ​ദാ​റു​ക​ള്‍ ഇ​തി​ന് മു​മ്പൊ​രു റാ​ലി​യി​ല്‍ ക​യ​റി ക​റു​ത്ത കൂ​പ്പാ​യ​മൂ​രി കാ​ണി​ച്ച​താ​ണ് വി​ല​ക്കി​ന് കാ​ര​ണം.

പ്ര​വേ​ശ​ന​ക​വാ​ട​ത്തി​ല്‍ മു​തി​ര്‍ന്ന ബി.​ജെ.​പി നേ​താ​വും എം.​പി​യു​മാ​യ കി​രി​ത് സോ​മ​യ്യ ഒ​രു​ക്ക​ങ്ങ​ൾ​ക്കാ​യി ഓ​ടി​ന​ട​ക്കു​ന്നു. ഗു​ജ​റാ​ത്തി​ലെ 22 വ​ര്‍ഷ​ത്തെ ഭ​ര​ണ​ത്തി​​​െൻറ ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി ബി.​ജെ.​പി​യു​ടെ സീ​റ്റ്  നി​ര്‍ണ​യ​ത്തി​നെ​തി​രെ പ​ര​സ്യ ക​ലാ​പ​ത്തി​നി​റ​ങ്ങി​യ മു​ന്‍ മ​ന്ത്രി​യു​ടെ ത​ട്ട​ക​ത്തി​ല്‍ ശ​ക്തി തെ​ളി​യി​ക്കാ​നു​ള്ള റാ​ലി​യാ​യ​തു​കൊ​ണ്ടാ​ണ് മ​ഹാ​രാ​ഷ്​​​ട്ര​യി​ല്‍നി​ന്നു​ള്ള എം.​പി​ക്ക് സം​ഘാ​ട​ന മേ​ല്‍നോ​ട്ടം ന​ല്‍കി​യ​ത്. റാ​ലി​യു​ടെ ത​ലേ​ന്ന് പാ​ര്‍ട്ടി​യി​ല്‍നി​ന്ന് പു​റ​ത്താ​ക്കി​യ മു​ൻ മ​ന്ത്രി ഖു​മ​ന്‍ സി​ങ്​ വാ​സ്യ​യു​ടെ മ​ണ്ഡ​ല​മാ​യ തെ​ക്ക​ന്‍ ഗു​ജ​റാ​ത്തി​ലെ ജം​ബു​സ​റി​ന് പു​റ​മെ ബ​റൂ​ച്ചി​ലെ​യും വാ​ഗ്ര​യി​ലെ​യും സ്ഥാ​നാ​ര്‍ഥി​ക​ൾ​ക്കു​വേ​ണ്ടി​യു​മു​ള്ള പ്ര​ചാ​ര​ണ റാ​ലി​യാ​ണ്. സൗ​രാ​ഷ്​​ട്ര​ക്കും ക​ച്ചി​നു​മൊ​പ്പം ഒ​ന്നാം ഘ​ട്ട​ത്തി​ലാ​ണ് ഇ​വി​ടെ​യും വോ​ട്ടെ​ടു​പ്പ്. 

വേ​ദി​ക്കു പി​ന്നി​ല്‍ ഹെ​ലി​കോ​പ്​​ട​റി​ൽ മോ​ദി വ​ന്നി​റ​ങ്ങു​മ്പോ​ള്‍ ഉ​ച്ച ഒ​രു​മ​ണി ക​ഴി​ഞ്ഞു. റോ​ഡി​ലും പു​റ​ത്തു​മു​ള്ള ജ​ന​ങ്ങ​ളെ​യൊ​ന്നാ​കെ പൊ​ലീ​സും സി.​ഐ.​ഡി​യും ചേ​ര്‍ന്ന് സ​ദ​സ്സി​ലി​രു​ത്തി​യി​ട്ടും മോ​ദി പ്ര​സം​ഗം തു​ട​ങ്ങു​മ്പോ​ള്‍ ക​സേ​ര​ക​ള്‍ പ​കു​തി​യും ഒ​ഴി​ഞ്ഞു​കി​ട​ന്നു. ഒ​ഴി​ഞ്ഞ ക​സേ​ര​ക​ള്‍ ക​ണ്ടി​ട്ടും ആ​വേ​ശ​മൊ​ട്ടും​ചോ​രാ​തെ ക​ടു​ത്ത ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ​യാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​​​െൻറ പ്ര​സം​ഗം. ഇ​ന്ദി​ര​യു​ടെ കു​ടും​ബ​പാ​ര​മ്പ​ര്യം​തൊ​ട്ട് രാ​ഹു​ൽ ഗാ​ന്ധി​യെ വ​രെ ക​ട​ന്നാ​ക്ര​മി​ച്ചു​ള്ള പ്ര​സം​ഗ​ത്തി​ല്‍ താ​ന്‍ വി​ക​സ​ന​ത്തി​​​െൻറ പേ​രി​ല്‍ ത​ന്നെ​യാ​ണ് വോ​ട്ടു​ചോ​ദി​ക്കു​ന്ന​തെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ആ​വ​ര്‍ത്തി​ച്ചു. പാ​ട്ടീ​ദാ​റു​ക​ളും ആ​ദി​വാ​സി​ക​ളും ഗ​ണ്യ​മാ​യ തോ​തി​ലു​ള്ള മേ​ഖ​ല​യി​ലെ ഈ ​മൂ​ന്ന് മ​ണ്ഡ​ല​ങ്ങ​ളി​ലും സാ​മു​ദാ​യി​കാ​ടി​സ്ഥാ​ന​ത്തി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ൽ മു​സ്​​ലിം​ക​ളാ​ണു​ള്ള​ത്. അ​തി​നാ​ൽ അ​വ​രെ പ​രാ​മ​ര്‍ശി​ക്കാ​ൻ മോ​ദി മ​റ​ന്നി​ല്ല. ഗു​ജ​റാ​ത്തി​ല്‍ മു​സ്​​ലിം​ക​ൾ ഏ​റ്റ​വും കൂ​ടു​ത​ലു​ള്ള ക​ച്ച്, ബ​റൂ​ച്ച് ജി​ല്ല​ക​ളാ​ണ് ബി.​ജെ.​പി ഭ​ര​ണ​ത്തി​ല്‍ ഏ​റ്റ​വും വി​ക​സി​ച്ച​തെ​ന്ന് അ​ദ്ദേ​ഹം അ​വ​കാ​ശ​പ്പെ​ട്ടു. 

ഒ​ന്നാം​ഘ​ട്ട വോ​ട്ടെ​ടു​പ്പ് ഒ​മ്പ​തി​ന് ന​ട​ക്കാ​നി​രി​ക്കെ, പ്ര​ചാ​ര​ണം അ​ന്ത്യ​ത്തോ​ട​ടു​ക്കു​മ്പോ​ള്‍ ബി.​ജെ.​പി പ​തി​വു​പോ​ലെ വ​ര്‍ഗീ​യ ധ്രു​വീ​ക​ര​ണ കാ​ര്‍ഡ് പു​റ​ത്തി​റ​ക്കു​മെ​ന്ന​തി​​​െൻറ വ്യം​ഗ്യ​മാ​യ സൂ​ച​ന​കൂ​ടി​യാ​യി​രു​ന്നു പ്ര​സം​ഗം. മു​സ്​​ലിം​ക​ൾ കൂ​ടു​ത​ലു​ള്ള സ്ഥ​ല​മാ​ണ് ബ​റൂ​ച്ച് എ​ന്ന് പ​റ​ഞ്ഞ​ശേ​ഷം ബി.​ജെ.​പി വ​രു​ന്ന​തി​നു​മു​മ്പ് എ​പ്പോ​ഴും സം​ഘ​ര്‍ഷ​വും ക​ര്‍ഫ്യൂ​വു​മാ​യി​രു​ന്നു ഇ​വി​ടെ​യെ​ന്ന്​ ഒാ​ർ​മി​പ്പി​ച്ച മോ​ദി, കോ​ണ്‍ഗ്ര​സ്​ അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ല്‍ സം​ഘ​ര്‍ഷ​വും ക​ർ​ഫ്യൂ​വും തി​രി​ച്ചു​വ​രു​മെ​ന്ന്​ മു​ന്ന​റി​യി​പ്പ് ന​ല്‍കി. മോ​ദി​യു​ടെ ആ​വേ​ശം പ​ക്ഷേ, ജ​ന​ത്തി​നി​ല്ല. പ്ര​സം​ഗം 15 മി​നി​റ്റ് ആ​യ​പ്പോ​ഴേ​ക്കും ആ​ളു​ക​ള്‍ എ​ഴു​ന്നേ​റ്റു​പോ​കാ​ൻ തു​ട​ങ്ങി. അ​മ്മ​യെ​യും കു​ട്ടി​യെ​യും കൂ​ട്ടി മോ​ദി​യെ കാ​ണാ​ന്‍ വ​ന്ന ജം​ബു​സ​റി​ലു​ള്ള ദ​ലി​ത് യു​വാ​വ് മേ​സ​ന്‍ റാ​തോ​ഡി​നോ​ട് പ്ര​സം​ഗം കേ​ള്‍ക്കു​ന്നി​ല്ലേ എ​ന്ന് ചോ​ദി​ച്ച​പ്പോ​ൾ, കാ​ണാ​ന്‍ വ​ന്ന​താ​ണെ​ന്നും പ്ര​സം​ഗം കേ​ട്ടി​ട്ട് കാ​ര്യ​മി​ല്ലെ​ന്നു​മാ​യി​രു​ന്നു മ​റു​പ​ടി. 

വോ​ട്ട് താ​മ​ര​ക്ക​േ​ല്ല എ​ന്നു ചോ​ദി​ച്ച​പ്പോ​ള്‍ മേ​സ​ന്‍ റാ​തോ​ഡി​ന്​ മൗ​നം. കൂ​ടെ​യു​ള്ള അ​മ്മ, വോ​ട്ടു ചെ​യ്യി​ല്ലെ​ന്ന്​ ത​ല​യാ​ട്ടി. ജം​ബു​സ​റി​ല്‍ ബി.​ജെ.​പി സ്ഥാ​നാ​ര്‍ഥി സ​ഞ്ജ​യ് സോ​ള​ങ്കി തോ​ല്‍ക്കാ​നു​ള്ള സാ​ധ്യ​ത വാ​ഗ്ര​യി​ല്‍നി​ന്ന് സ്ത്രീ​ക​ള​ട​ക്കം നി​ര​വ​ധി മു​സ്​​ലിം​ക​ളെ ബ​സി​ല്‍ കൊ​ണ്ടു​വ​ന്ന ബി.​ജെ.​പി താ​ലൂ​ക്ക് ന്യൂ​ന​പ​ക്ഷ സെ​ല്‍ നേ​താ​വ് ജാ​വേ​ദ് പ​ട്ടേ​ൽ ശ​രി​വെ​ച്ചു. മു​ന്‍മ​ന്ത്രി എ​തി​രാ​യ​താ​ണ് കാ​ര​ണം. 

മകന് നീതി ചോദിച്ചെത്തിയ ദമ്പതികളെ ബലമായി പുറത്താക്കി
അ​മോ​ദ് (ഗു​ജ​റാ​ത്ത്): ബ​ധി​ര​നും മൂ​ക​നു​മാ​യ മ​ക​നെ സാ​മൂ​ഹി​കക്ഷേ​മ വ​കു​പ്പി​ല്‍നി​ന്ന് കാ​ര​ണ​മൊ​ന്നു​മി​ല്ലാ​തെ പു​റ​ത്താ​ക്കി​യ​തി​​​െൻറ പ​രി​ഭ​വം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യോ​ട് നേ​രി​ട്ട് പ​റ​യാ​​നെ​ത്തി​യ​താ​യി​രു​ന്നു ന​ര്‍മ​ദ ജി​ല്ല​യി​ലെ കെ​വാ​ല്‍ഡി​യ കോ​ള​നി​യി​ല്‍നി​ന്നു​ള്ള ന​വീ​ന്‍ ച​ന്ദ്ര ക​ടാ​രി​യ. മോ​ദി​യെ കാ​ത്ത് സ​ദ​സ്സി​​​െൻറ മു​ന്‍ഭാ​ഗ​ത്ത് ചെ​ന്നി​രി​ക്കു​ന്ന​തി​നി​ടെ ക​ണ്ട മാ​ധ്യ​മ​പ്ര​വ​ര്‍ത്ത​ക​രോ​ട് താ​ന്‍ വ​ന്ന കാ​ര്യം പ​റ​ഞ്ഞു​പോ​യ​ത് ക​ടാ​രി​യ​ക്ക് വി​ന​യാ​യി. 

പാ​ട്ടീ​ദാ​റു​മാ​രു​ടെ പ്ര​തി​ഷേ​ധം ഭ​യ​ന്ന് ക​റു​ത്ത ഷ​ര്‍ട്ടും കോ​ട്ടു​മി​ട്ട​വ​രെ അ​ട​ക്കം മോ​ദി​യു​ടെ റാ​ലി​സ്ഥ​ല​ത്തു​നി​ന്ന് മാ​റ്റു​ന്ന പൊ​ലീ​സും സി.​ഐ.​ഡി​യും മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ന്ന​തി​നി​ട​യി​ല്‍ 60നോ​ട​ടു​ത്ത ക​ടാ​രി​യ​യെ​യും ഭാ​ര്യ​യെ​യും വ​ള​ഞ്ഞു​പി​ടി​ച്ചു ബ​ല​മാ​യി ഗ്രൗ​ണ്ടി​ന് പു​റ​ത്തെ​ത്തി​ച്ചു. മോ​ദി വ​ന്നി​റ​ങ്ങു​ന്ന​തി​ന് തൊ​ട്ടു​മു​മ്പാ​യി​രു​ന്നു അ​ത്. 

പ്ര​ധാ​ന​മ​ന്ത്രി​ക്ക് നി​വേ​ദ​നം കൊ​ടു​ക്കാ​​നെ​ത്തി​യ ഇ​വ​രെ വേ​ദി​യി​ല്‍ ക​യ​റാ​ന്‍ അ​നു​വ​ദി​ച്ചി​ല്ലെ​ങ്കി​ലും നി​വേ​ദ​നം കൈ​മാ​റാ​ന്‍ അ​നു​വ​ദി​ച്ചു​കൂ​ടെ​യെ​ന്ന് മാ​ധ്യ​മ​പ്ര​വ​ര്‍ത്ത​ക​ര്‍ ചോ​ദി​ച്ച​പ്പോ​ള്‍ പ​റ്റി​ല്ലെ​ന്നാ​യി​രു​ന്നു മു​തി​ര്‍ന്ന പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മ​റു​പ​ടി. ഒ​ടു​വി​ല്‍ പൊ​ലീ​സ് വാ​നി​ല്‍ ബ​ല​മാ​യി ക​യ​റ്റി പ്രാ​യ​മേ​റി​യ ദ​മ്പ​തി​ക​ളെ മോ​ദി വ​രും​മുേ​മ്പ പൊ​ലീ​സ് സ്​​റ്റേ​ഷ​നി​െ​ല​ത്തി​ച്ചു.

Tags:    
News Summary - Gujarat Election - Political News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.