അഹ്മദാബാദ്: സംവരണപ്രക്ഷോഭങ്ങളിലൂടെ കേന്ദ്ര, സംസ്ഥാന സർക്കാറുകൾക്ക് തലവേ ദനസൃഷ്ടിച്ച ഹാർദിക് പേട്ടൽ കോൺഗ്രസ് പിന്തുണയിൽ ലോക്സഭയിലേക്ക് മത്സരിച ്ചേക്കും. ഇതിനായുള്ള ചർച്ചകൾ അണിയറയിൽ പുരോഗമിക്കുകയാണ്.
പാട്ടീദാർ അനാമത് ആന്ദോളൻ സമിതി (പാസ്) നേതാവായ ഹാർദിക് പേട്ടൽ സ്ഥാനാർഥിത്വം സ്ഥിരീകരിച്ചെങ്കി ലും രാഷ്ട്രീയപാർട്ടിയുടെ പിന്തുണയോടെയാേണാ സ്വതന്ത്രനായാണോ മത്സരിക്കുകയെന്ന് വെളിപ്പെടുത്തിയില്ല. ലഖ്നോവിൽ മാധ്യമപ്രവർത്തകരോടാണ് മത്സര രംഗത്തുണ്ടാകുമെന്ന് പേട്ടൽ വ്യക്തമാക്കിയത്. കോൺഗ്രസുമായുള്ള ചർച്ച സംബന്ധിച്ച ചോദ്യത്തിന് ഇക്കാര്യത്തിൽ പിന്നീട് തീരുമാനമെടുക്കുമെന്നായിരുന്നു മറുപടി. മെഹ്സാനയിേലാ അമ്രേലിയിേലാ പേട്ടലിനെ മത്സരിപ്പിക്കാനാണ് കോൺഗ്രസിൽ ആലോചന.
പേട്ടൽ സമുദായത്തിന് നിർണായക സ്വാധീനമുള്ള മണ്ഡലങ്ങളാണിത്. എന്നാൽ, 2015ലെ സംവരണപ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസിൽ മെഹ്സാനയിലേക്ക് പേട്ടൽ പ്രവശേിക്കുന്നത് കോടതി വിലക്കിയിട്ടുണ്ട്. കീഴ്ക്കോടതി വിധിക്കെതിരെ പേട്ടൽ ഗുജറാത്ത് ൈഹകോടതിയിൽ ഹരജി നൽകിയിട്ടുണ്ട്.
കോടതി വിലക്ക് പിൻവലിച്ചാൽ മെഹ്സാനയിൽ തന്നെയാകും അദ്ദേഹം മത്സരിക്കുകയെന്ന് കോൺഗ്രസ് വൃത്തങ്ങൾ വ്യക്തമാക്കി. ഗുജറാത്തിൽ 26 ലോക്സഭ സീറ്റുകളും കൈപ്പിടിയിലുള്ള ബി.ജെ.പിക്ക് ഹാർദിക് പേട്ടലിെൻറ രംഗപ്രവേശം വെല്ലുവിളിയാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.