തിരുവനന്തപുരം: ഹർത്താൽ അഴിഞ്ഞാട്ടത്തിെൻറ പേരിൽ അക്രമികളെ പൊലീസ് വ്യാപകമ ായി അറസ്റ്റ് ചെയ്യുന്നതിനെതുടർന്ന് പ്രതിരോധത്തിലായി പ്രതിഷേധക്കാർ. ശബരിമല കർമസമിതി, ബി.ജെ.പി, സംഘ്പരിവാർ സംഘടനകൾ അറസ്റ്റിൽ അസ്വസ്ഥരാണ്. പൊതുമുതൽ നശി പ്പിക്കൽ ഉൾപ്പെടെ ജാമ്യമില്ല വകുപ്പുകൾ പ്രകാരം കേസെടുത്ത് ജയിലിലടച്ചത് സംഘ ടനകളെ പ്രതിരോധത്തിലാക്കി.
അറസ്റ്റ് ഭയന്ന് പല പ്രവർത്തകരും ഒളിവിലാണ്. 37,000ത്തിലധികം പേരെയാണ് പ്രതി ചേർത്തിട്ടുള്ളത്. ഇതിൽ 35,000ത്തോളം ബി.ജെ.പി -സംഘ്പരിവാർ പ്രവർത്തകരാണ്. 2182 കേസാണ് തിങ്കളാഴ്ച വൈകുന്നേരംവരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. അറസ്റ്റിലായ 6711ൽ 894 പേർ റിമാൻറിലാണ്. ഇവരിൽ പലർക്കും നാശനഷ്ടത്തിന് തുല്യമായ തുക കെട്ടിവെക്കാതെ ജാമ്യം ലഭിക്കില്ല.
ഇൗമാസം മൂന്നിന് നടന്ന ഹർത്താൽ അക്രമങ്ങളുമായി ബന്ധപ്പെട്ട് പൊലീസ് ശക്തമായ നടപടി സ്വീകരിച്ചതോടെ പ്രക്ഷോഭരംഗത്ത് സജീവമായ പലരും പിന്നാക്കം പോയി. മഹിളാമോർച്ച നേതാക്കളെ ഉൾപ്പെടെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചതിനെതുടർന്ന് പ്രക്ഷോഭത്തിന് വനിതകളെയും കിട്ടാതെയായി. കേസുകളിൽ പലതും വധശ്രമം, ആയുധം സൂക്ഷിക്കൽ, സ്േഫാടകവസ്തുക്കൾ കൈവശംവെക്കൽ മുതലായ വകുപ്പുകളിലാണ്. അതിനാൽ ജാമ്യം പ്രയാസമാകും.
പാസ്പോർട്ട് ലഭിക്കാനും വിദേശയാത്രക്കും മറ്റും ബുദ്ധിമുട്ടാകുകയും ചെയ്യും. അതിനാൽ പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടവർ കേസിൽനിന്നൊഴിവാക്കിക്കിട്ടാൻ ശ്രമവും നടത്തുന്നുണ്ട്. കച്ചവടസ്ഥാപനങ്ങൾ ആക്രമിച്ചതുമായി ബന്ധപ്പെട്ട പരാതി പിൻവലിക്കുന്നതിന് കച്ചവടക്കാരുമായും സംഘടനകളുടെ പ്രതിനിധികൾ ഒത്തുതീർപ്പ് ചർച്ച നടത്തുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് സിവിൽ, ക്രിമിനൽ കേസെടുക്കുമെന്നതിനാൽ തീർപ്പാക്കാൻ വർഷങ്ങൾ വേണ്ടിവരുമെന്നതാണ് മറ്റൊരു വസ്തുത.
അറസ്റ്റിനെതുടർന്ന് പ്രവർത്തകരില്ലാത്തതിനാൽ ശബരിമല കർമസമിതി ഉൾപ്പെടെ പ്രഖ്യാപിച്ച പല പരിപാടികളും ഉപേക്ഷിക്കപ്പെട്ടു. തിരുവിതാംകൂർ ദേവസ്വം ബോർഡ് കമീഷണറുടെ വീട്ടിലേക്ക് നടത്തിയ പ്രതിഷേധമാർച്ചിലും പ്രവർത്തകരുടെ എണ്ണം ശുഷ്കമാണ്. സെക്രേട്ടറിയറ്റിന് മുന്നിലെ ബി.ജെ.പി നിരാഹാര സമരപ്പന്തലിൽ എത്തുന്നവരുടെ എണ്ണവും കുറവാണ്. വരും ദിവസങ്ങളിൽ ശബരിമല പ്രക്ഷോഭം എങ്ങനെ മുന്നോട്ട് കൊണ്ടുപോകുമെന്ന ആശങ്കയിലാണ് ബി.ജെ.പിയും സംഘ്പരിവാർ സംഘടനകളും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.