ന്യൂഡൽഹി: അവിശ്വാസപ്രമേയം ലോക്സഭയിൽ പുതിയ കാര്യമല്ല. മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി 15 തവണയാണ് അവിശ്വാസം നേരിട്ടത്. ലോക്സഭയുടെ ചരിത്രത്തിലെ ആദ്യ അവിശ്വാസം വരുന്നത് 1963 ആഗസ്റ്റിലാണ്. അവിശ്വാസം കൊണ്ടുവന്നയാൾ ആചാര്യ കൃപലാനി എന്ന ജെ.ബി കൃപലാനി. പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിനെതിരെയായിരുന്നു നീക്കം. അന്ന് പ്രമേയത്തിലുള്ള ചർച്ച നാലുദിവസങ്ങളിലായി 21 മണിക്കൂർ നീണ്ടു.
സഭാചരിത്രത്തിലെ 27ാമത്തെ അവിശ്വാസമാണ് ഇന്നലെ വന്നത്. 2003ൽ യു.പി.എ അധ്യക്ഷ സോണിയ ഗാന്ധി പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിക്കെതിരെ കൊണ്ടുവന്ന അവിശ്വാസമാണ് ഒടുക്കം ചർച്ച ചെയ്യപ്പെട്ടത്. ലാൽ ബഹദൂർ ശാസ്ത്രി, പി.വി.നരസിംഹ റാവു എന്നിവർ മൂന്നുവീതവും മൊറാർജി ദേശായി രണ്ടും അവിശ്വാസത്തെ നേരിട്ടു. ഇതിൽ ഒന്നിൽ തീരുമാനമായില്ല. മറ്റെല്ലാം പരാജയപ്പെട്ടു. രണ്ടാമത്തെ പ്രമേയം 64ൽ ലാൽ ബഹദൂർ ശാസ്ത്രിക്കെതിരെ സ്വതന്ത്ര എം.പിയായിരുന്ന എൻ.സി. ചാറ്റർജിയാണ് കൊണ്ടുവന്നത്. ഇതുവരെ വിവിധ കോൺഗ്രസ് സർക്കാറുകൾ 23 അവിശ്വാസ പ്രമേയങ്ങളെ നേരിട്ടു.
67ൽ ഇന്ദിര ഗാന്ധിക്കെതിരെ പ്രമേയം കൊണ്ടുവന്നത് വാജ്പേയി ആണ്. മൊറാർജി ദേശായിക്കെതിരെ 79 ജൂലൈയിൽ ൈവ.ബി. ചവാൻ പ്രമേയം കൊണ്ടുവന്നു. അത് വോട്ടിനിടും മുേമ്പ മൊറാർജിക്ക് രാജിവെക്കേണ്ടിവന്നു. വാജ്പേയിയും എൽ.കെ. അദ്വാനിയും ഇൗ സർക്കാറിൽ മന്ത്രിമാരായിരുന്നു. നരസിംഹറാവുവിനെതിരെ ആദ്യ പ്രമേയം കൊണ്ടുവന്നത് ജസ്വന്ത് സിങ് ആണ്. ഇത് 46 വോട്ടിന് പരാജയപ്പെട്ടു. രണ്ടാമത്തെ പ്രമേയം വാജ്പേയിയുടേതായിരുന്നു. ഇതിലുള്ള ചർച്ച 21 മണിക്കൂർ നീണ്ടു. പിന്നീട് സി.പി.െഎയിലെ അജയ് മുഖോപാധ്യായയും അവിശ്വാസം കൊണ്ടുവന്നു.
ഇത് 14 വോട്ടിനാണ് പരാജയപ്പെട്ടത്.
96ൽ ലോക്സഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്നു ബി.ജെ.പി. വാജ്പേയി ആയിരുന്നു പ്രധാനമന്ത്രി. 13 ദിവസം മാത്രമായ ഇൗ സർക്കാർ വിശ്വാസപ്രമേയത്തിലെ വോെട്ടടുപ്പിന് തൊട്ടുമുമ്പ് രാജിവെച്ചു. 1999ൽ വാജ്പേയിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ സർക്കാർ എ.െഎ.എ.ഡി.എം.കെ പിന്തുണ പിൻവലിച്ചതിനെ തുടർന്ന് രാജിവെച്ചു. അന്ന് സർക്കാർ ഒരു വോട്ടിനാണ് വിശ്വാസ വോെട്ടടുപ്പിൽ പരാജയപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.