ഇറോം ശര്‍മിളയുടെ പക്കല്‍ 2.6 ലക്ഷം മാത്രം; സ്ഥാവര സ്വത്തുക്കള്‍ ഇല്ല

ഇംഫാല്‍: മണിപ്പൂരിലെ സമര നായിക ഇറോം ശര്‍മിളയുടെ പേരില്‍ പണമായി 2.6 ലക്ഷം രൂപ മാത്രം. തെരഞ്ഞെടുപ്പ് കമീഷനു മുമ്പാകെ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യങ്ങള്‍. ഇതില്‍ പതിനായിരം രൂപ കൈവശവും ബാങ്ക് അക്കൗണ്ടില്‍ 2.5 ലക്ഷം രൂപയുമാണുള്ളത്. സ്വര്‍ണമോ ഭൂസ്വത്തോ വീടോ വാഹനമോ ഇല്ല.

മണിപ്പൂര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി ഓക്റാം ഇബോബി സിങ്ങിനെതിരെ തൗബാല്‍ മണ്ഡലത്തില്‍നിന്നും മത്സരിക്കുന്ന ശര്‍മിള വ്യാഴാഴ്ചയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്.  തെരഞ്ഞെടുപ്പില്‍ ഇവരുടെ പീപ്ള്‍സ് റിസര്‍ജന്‍സ് ആന്‍ഡ് ജസ്റ്റിസ് അലയന്‍സ് മൂന്ന് സ്ഥാനാര്‍ഥികളെ മത്സര രംഗത്തിറക്കുന്നുണ്ട്. താന്‍ മുഖ്യമന്ത്രിയാവുകയാണെങ്കില്‍ പ്രത്യേക സൈനിക സായുധാധികാര നിയമം പിന്‍വലിക്കുമെന്നാണ് ശര്‍മിളയുടെ വാഗ്ദാനം.

Tags:    
News Summary - irom sharmila has only 2.6 lakh as property

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.