തിരുവനന്തപുരം: െഎ.എസ്.ആർ.ഒ ചാരക്കേസുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയിൽ കരുതലോടെ കോൺഗ്രസ്. എ.െഎ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടിയും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും അടക്കമുള്ള മുതിർന്ന േനതാക്കളാരും പ്രതികരിച്ചിട്ടില്ല. കരുണാകരനൊപ്പം നിന്നവരും മൗനത്തിലാണ്. ചാരക്കേസിനെ തുടർന്ന് അധികാരം നഷ്ടപ്പെട്ട കെ. കരുണാകരെൻറ മക്കൾ മാത്രമാണ് പ്രതികരിച്ചത്. അന്ന് കരുണാകരെൻറ രാജി ആവശ്യപ്പെട്ട വി.എം. സുധീരൻ വിധിയെ സ്വാഗതം ചെയ്തിട്ടുണ്ട്.
കോൺഗ്രസുമായി ബന്ധപ്പെട്ടതല്ല വിധിയെന്നാണ് കെ.പി.സി.സി അധ്യക്ഷൻ എം.എം. ഹസൻ പറഞ്ഞത്. ലോക്സഭ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ചാരക്കേസ് നിമിത്തമാക്കി ഗ്രൂപ് സജീവമാക്കേണ്ടതില്ലെന്ന പൊതുനിലപാടാണ് മൗനത്തിനുപിന്നിൽ. ചാരക്കേസുമായി ബന്ധപ്പെട്ടല്ല, ഗ്രൂപ് വഴക്കിെൻറ തുടർച്ചയായിരുന്നു കരുണാകരെൻറ രാജിയെന്നാണ് പിന്നീട് ഉമ്മൻ ചാണ്ടിയും എ വിഭാഗവും പറഞ്ഞത്.
മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരെൻറ നേതൃത്വത്തിൽ 1992ലെ കോൺഗ്രസ് സംഘടനാതെരെഞ്ഞടുപ്പിൽ പാർട്ടി പിടിച്ചെടുത്തതോടെ തുടങ്ങിയതാണ് പരസ്യപോര്. വയലാർ രവിയെ ഗ്രൂപ് മാറ്റി കെ.പി.സി.സി അധ്യക്ഷസ്ഥാനത്തേക്ക് മത്സരിപ്പിച്ച് ആൻറണിയെ പരാജയപ്പെടുത്തിയതുമുതൽ കരുണാകരവിരുദ്ധർ വ്രണിതരായിരുന്നു.
പിന്നീട് രാജ്യസഭ തെരെഞ്ഞടുപ്പിൽ ഡോ.എം.എ. കുട്ടപ്പന് സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് 1994 ജൂൺ 16ന് കരുണാകരൻമന്ത്രിസഭയിൽ നിന്ന് ഉമ്മൻ ചാണ്ടി രാജിെവച്ചതോടെയാണ് എ വിഭാഗം പടയൊരുക്കം തുടങ്ങിയത്. 1995 മാർച്ച് 16 നാണ് ചാരക്കേസുമായി ബന്ധപ്പെട്ട വിവാദത്തിൽ കരുണാകരൻ മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചത്. മാർച്ച് 22ന് എ.കെ. ആൻറണി മുഖ്യമന്ത്രിയായി.
അന്ന് പ്രധാനമന്ത്രിയും കോൺഗ്രസ് അധ്യക്ഷനുമായിരുന്ന പി.വി. നരസിംഹറാവുവാണ് കരുണാകരെൻറ രാജിക്ക് പിന്നിലെന്നാണ് എ വിഭാഗം പറഞ്ഞിരുന്നത്. രാജിക്ക് പിന്നിൽ നരസിംഹ റാവുവായിരുെന്നന്ന് കെ. മുരളീധരൻ ഇപ്പോഴും പറയുന്നുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.