കിഴക്കമ്പലം: ചാലക്കുടി ലോക്സഭ മണ്ഡലത്തിൽ ട്വൻറി20 സ്ഥാനാർഥിയായി മുൻ വിജിലൻസ് മേധാവി ജേക്കബ് തോമസ് മത്സരിക്കും. ജേക്കബ് തോമസുമായി ട്വൻറി20 ചീഫ് കോഓഡിനേറ്ററും കിെറ്റക്സ് എം.ഡിയുമായ എം. സാബു നടത്തിയ ചർച്ചയിലാണ് ഇൗ ധാരണ. നിയമപ്രശ്നങ്ങൾകൂടി പരിശോധിച്ചതിനുശേഷം ഞായറാഴ്ച കിഴക്കമ്പലത്ത് ചേരുന്ന കൺെവൻഷനിൽ ഔദ്യോഗികപ്രഖ്യാപനം ഉണ്ടാകും.
കെ.സി.ബി.സി മദ്യവിരുദ്ധ സമിതിയുടെ ചെയർമാനായിരുന്ന ചാർളി പോളിനെ സ്ഥാനാർഥിയാക്കാൻ നീക്കം നടത്തിയെങ്കിലും ക്രൈസ്തവസഭയുടെയും യു.ഡി.എഫിെൻറയും ഇടപെടൽ മൂലം അദ്ദേഹം പിന്മാറുകയായിരുന്നു. കേരള കാഡറിലെ മുതിർന്ന െഎ.പി.എസ് ഉദ്യോഗസ്ഥനായ ജേക്കബ് തോമസ് നിലവിൽ സസ്പെൻഷനിലാണ്.
സർക്കാർ ജീവനക്കാർക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ വിലക്കുള്ളതിനാൽ ഐ.പി.എസിൽനിന്ന് രാജി െവക്കേണ്ടിവരും. ഇതിനകം മണ്ഡലത്തിലെ ചില പ്രമുഖവ്യക്തികളുമായും സഭ നേതൃത്വവുമായും അദ്ദേഹം ബന്ധപ്പെട്ടതായി സൂചനയുണ്ട്. ചാലക്കുടി മണ്ഡലത്തിൽപെട്ട കിഴക്കമ്പലം പഞ്ചായത്ത് ഭരിക്കുന്നത് ട്വൻറി20യാണ്. പഞ്ചായത്തിലെ 19ൽ 17 വാർഡിലും ട്വൻറി20 ആണ് വിജയിച്ചത്. നിയമസഭ തെരഞ്ഞെടുപ്പിൽ സംഘടന മത്സരിച്ചിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.