തിരുവനന്തപുരം: മന്ത്രിസ്ഥാനത്തെചൊല്ലി ജനതാദൾ (എസ്) ൽ സംസ്ഥാന പ്രസിഡൻറ് കെ. കൃഷ്ണൻകുട്ടിയും മന്ത്രി മാത്യു ടി. തോമസും തമ്മിൽ കലഹം മൂർച്ഛിച്ചു. പ്രശ്നം ചർച്ച ചെയ്യാൻ ബംഗളൂരുവിൽ എത്താനുള്ള കേന്ദ്ര നേതൃത്വത്തിെൻറ നിർേദശം മന്ത്രി മാത്യു ടി. തോമസ് തള്ളി. എന്നാൽ കെ. കൃഷ്ണൻകുട്ടി, പാർലമെൻററി പാർട്ടി നേതാവ് സി.കെ. നാണു എന്നിവർ ചർച്ചക്ക് പോയി.
തന്നെയും കുടുംബത്തെയും പൊതുസമൂഹത്തിൽ അപഹസിച്ച പ്രസിഡൻറുമൊത്ത് ചർച്ചക്ക് തയാറല്ലെന്ന് ദേശീയ സെക്രട്ടറി ജനറൽ ഡാനിഷ് അലിയോട് മന്ത്രി വ്യക്തമാക്കിയതായാണ് സൂചന. ദേശീയ നേതൃത്വം ഏകപക്ഷീയമായി തീരുമാനം എടുത്താൽ പ്രത്യാഘാതമുണ്ടാവുമെന്ന ഭീഷണി ഇരുപക്ഷവും ഉയർത്തുന്നതോടെ പ്രശ്നം ഇടതുമുന്നണി നേതൃത്വത്തിനും തലവേദനയായി. മുഖ്യമന്ത്രിയുടെയും സി.പി.എമ്മിെൻറയും നിലപാട് നിർണായകമാവും. സംസ്ഥാന വൈസ് പ്രസിഡൻറ് ജോസ് തെറ്റയിൽ, സെക്രട്ടറി ജനറൽ േജാർജ് തോമസ്, പത്തനംതിട്ട, ആലപ്പുഴ സംസ്ഥാന പ്രസിഡൻറുമാർ അടക്കമുള്ളവർ മന്ത്രിയെ മാറ്റാൻ പാടില്ലെന്ന നിലപാടിലാണ്. സി.കെ. നാണുവിനും സമാന നിലപാടായിരുന്നുവെങ്കിലും കഴിഞ്ഞദിവസം കൃഷ്ണൻകുട്ടിക്ക് അനുകൂലമായി എന്നാണ് അറിവ്.
പാർട്ടി സംസ്ഥാന കൗൺസിലിൽ മന്ത്രിെയ മാറ്റുന്നതിനെക്കുറിച്ച് ചർച്ച നടെന്നങ്കിലും തീരുമാനം എടുത്തിരുന്നില്ലെന്നാണ് മാത്യു ടി. തോമസ് പക്ഷം പറയുന്നത്. മന്ത്രിയെ തീരുമാനിക്കുന്നതിന് രൂപവത്കരിച്ച ആറംഗ പാർട്ടി പാനലും വിഷയം ചർച്ച ചെയ്തിട്ടില്ല. മന്ത്രിസ്ഥാനത്തേക്ക് സി.കെ. നാണുവിെൻറ പേരും ഉയർന്നുവന്നതായും അവർ ചൂണ്ടിക്കാട്ടുന്നു.
എന്നാൽ, പാർട്ടിയിലും പ്രവർത്തകർക്കിടയിലും മാത്യു ടി. തോമസിന് പിന്തുണ നഷ്ടപ്പെെട്ടന്ന വാദമാണ് കൃഷ്ണൻകുട്ടി വിഭാഗത്തിേൻറത്. മന്ത്രിയെ മാറ്റാതെ പാർട്ടിയിലെ ആഭ്യന്തരപ്രശ്നം പരിഹരിക്കാനാവില്ല. തങ്ങൾ ഉന്നയിച്ച വിഷയം കേന്ദ്രനേതൃത്വം അംഗീകരിച്ചതിെൻറ തെളിവാണ് ഇടപെടലെന്നും അവർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.