ബംഗളൂരു: കർണാടകയിൽ കോൺഗ്രസ്- ജെ.ഡി -എസ് സഖ്യത്തിലെ അണികൾക്കിടയിലെ അഭിപ്രായ ഭി ന്നതകൾ പരിഹരിച്ചെന്നും ബി.ജെ.പിക്കെതിരെ ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടുമ െന്നും നേതാക്കൾ. കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധിയും ജെ.ഡി-എസ് അധ്യക്ഷൻ എച്ച്.ഡി. ദേ വഗൗഡയും പെങ്കടുക്കുന്ന മെഗാ സഖ്യറാലി മാർച്ച് 31ന് ബംഗളൂരുവിൽ നടക്കും. ഇരുപാർട്ടികളുടെയും ശക്തികേന്ദ്രമായ പഴയ മൈസൂരു മേഖലയിൽ സീറ്റ് വിഭജനശേഷം അണികൾക്കിടയിൽ ഭിന്നിപ്പ് ശക്തിപ്പെടുന്ന സാഹചര്യത്തിലാണ് ചൊവ്വാഴ്ച ബംഗളൂരുവിൽ സഖ്യേനതാക്കൾ യോഗം ചേർന്നത്. തുടർന്ന് നടന്ന വാർത്ത സമ്മേളനത്തിൽ എച്ച്.ഡി. ദേവഗൗഡ, മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി, ഏകോപന സമിതി ചെയർമാൻ സിദ്ധരാമയ്യ, കെ.പി.സി.സി പ്രസിഡൻറ് ദിനേശ് ഗുണ്ടുറാവു, വർക്കിങ് പ്രസിഡൻറ് ഇൗശ്വർ ഖണ്ഡ്രെ എന്നിവർ പെങ്കടുത്തു.
എല്ലാകാര്യത്തിലും ഒറ്റക്കെട്ടാണെന്നും ഇരു പാർട്ടിയിലുള്ള നേതാക്കളും അണികളും സഖ്യധർമങ്ങൾ പാലിക്കണമെന്നും ദേവഗൗഡ പറഞ്ഞു. കർണാടകയിൽ ബി.ജെ.പി രണ്ടക്കം തികക്കില്ല. രാജ്യത്ത് രൂപപ്പെടുന്ന വിശാലസഖ്യത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി നിസ്സാരമായാണ് കാണുന്നത്. എന്നാൽ, 15 സംസ്ഥാനങ്ങൾ ഭരിക്കുന്നത് സഖ്യങ്ങളാണെന്ന് അദ്ദേഹം മനസ്സിലാക്കുന്നത് നല്ലതാണെന്ന് ഗൗഡ മുന്നറിയിപ്പ് നൽകി. തെൻറ സ്ഥാനാർഥിത്വം തീരുമാനിച്ചിട്ടില്ലെന്നും 87 തികയുന്ന തന്നോട് സുഹൃത്തുക്കളും അണികളും മത്സരരംഗത്തിറങ്ങാൻ അഭ്യർഥിക്കുകയാണെന്നും ദേവഗൗഡ പറഞ്ഞു. തുമകൂരു സീറ്റ് കോൺഗ്രസിന് മടക്കിനൽകിയേക്കുമെന്ന പ്രചാരണം ദേവഗൗഡ തള്ളി. ഒരു സീറ്റും ഉപേക്ഷിക്കില്ലെന്നും നിലവിലെ സ്ഥിതിയിൽ തുമകൂരുവിലും ബംഗളൂരു സെൻട്രലിലും പാർട്ടി മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പിയെ അധികാരത്തിൽനിന്ന് പുറത്താക്കാനാണ് കോൺഗ്രസും ജെ.ഡി-എസും കൈകോർത്തതെന്നും കർണാടകയിൽ ബി.ജെ.പിയെ പരാജയപ്പെടുത്തുകയാണ് ഏകലക്ഷ്യം. അഭിപ്രായ ഭിന്നതകൾ മാറ്റിവെച്ച് െഎക്യത്തോടെ പ്രവർത്തിക്കാൻ ജില്ലാ തല നേതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്. വെള്ളിയാഴ്ചക്കകം സ്ഥാനാർഥി ലിസ്റ്റ് പുറത്തുവിടുമെന്നും സിദ്ധരാമയ്യ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.