കൊച്ചി: ദേശീയ സെക്രട്ടറി ജനറൽ ഡാനിഷ് അലിയുടെ സാന്നിധ്യത്തിൽ നടന്ന ജനതാദൾ (എസ്) സംസ്ഥാന സമിതി യോഗത്തിൽ മന്ത്രി മാത്യു ടി. തോമസിെനതിരെ രൂക്ഷ വിമർശനം. മന്ത്രി പാർട്ടിക്ക് വിധേയനല്ലെന്ന് അംഗങ്ങൾ ആരോപിച്ചു. പാർട്ടി നേതൃത്വം പറയുന്ന കാര്യങ്ങൾ മന്ത്രി ചെവിക്കൊള്ളാറില്ല. കേരളത്തിലെ അഴിമതിയിൽ രണ്ടാംസ്ഥാനം മന്ത്രി മാത്യു ടി. തോമസ് പ്രതിനിധാനം െചയ്യുന്ന ജലസേചന വകുപ്പിലാണ്. മന്ത്രിയെ മാറ്റണമെന്ന ആവശ്യം കെ.കൃഷ്ണൻകുട്ടി എം.എൽ.എ അനുകൂലികൾ ഉന്നയിക്കുമെന്ന സൂചനയുണ്ടായിരുന്നു.
എന്നാൽ, അജണ്ടയിൽ വിഷയമില്ലെന്നും അംഗങ്ങൾ ആവശ്യപ്പെട്ടാൽ മാത്രം വിഷയം ചർച്ച ചെയ്യുമെന്നും യോഗത്തിനുമുമ്പ് സംസ്ഥാന പ്രസിഡൻറ് കെ.കൃഷ്ണൻകുട്ടി വ്യക്തമാക്കിയിരുന്നു. അതേസമയം, യോഗത്തിനിടെ അംഗങ്ങൾ മന്ത്രിക്കെതിരെ ആരോപണമുന്നയിച്ചു. സർക്കാറിെൻറ രണ്ടുവർഷത്തിനുശേഷം മന്ത്രി സ്ഥാനം തനിക്ക് അവകാശപ്പെട്ടതാണെന്ന് വ്യക്തമാക്കി കെ.കൃഷ്ണൻകുട്ടി മുമ്പ് നേതൃത്വത്തിന് മുന്നിലെത്തിയിരുന്നു. ശനിയാഴ്ച നടക്കുന്ന സംസ്ഥാന കൗൺസിലിൽ കൂടുതൽ പേർ വിഷയത്തിൽ പ്രതികരിക്കുെമന്നാണ് സൂചന.
സംഘടനാവിരുദ്ധ പ്രവർത്തനം നടത്തിയവരുമായി കർണാടക തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുത്തെന്ന ആരോപണത്തെത്തുടർന്ന് സംസ്ഥാന സെക്രട്ടറി ജനറൽ ജോർജ് തോമസിനെതിരെ നേതൃത്വം നടപടിക്കൊരുങ്ങുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.