കോട്ടയം: കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയെ പിൻവലിച്ച് സി.പി.എം, ജനതാദ ൾ എസിന് നൽകിയ കോട്ടയത്തെച്ചൊല്ലി പാർട്ടിയിൽ ഭിന്നത. തർക്കം രൂക്ഷമാകുന്ന സാഹചര് യത്തിൽ ദേശീയ നേതൃത്വത്തിെൻറ ഇടപെടലിനുള്ള നീക്കവും ഒരുവിഭാഗം ആരംഭിച്ചിട്ടുണ്ട് . ഇതുസംബന്ധിച്ച പരാതിയും നൽകി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മാത്യു ടി. തോമസ് ദയനീയമായ ി പരാജയപ്പെട്ട കോട്ടയം വേണ്ടെന്നും വേണമെന്നുമുള്ള അഭിപ്രായമാണ് പാർട്ടിയെ പ്രതിസന്ധിയിലാക്കുന്നത്. അന്ന് കേരള കോൺഗ്രസ് എമ്മിലെ ജോസ് കെ. മാണി 1.20 ലക്ഷത്തിലധികം വോട്ടിനാണ് വിജയിച്ചത്.
കോട്ടയത്തിന് പകരം എറണാകുളം ചോദിക്കണമെന്നാണ് മന്ത്രി കൃഷ്ണൻകുട്ടി വിഭാഗത്തിെൻറ നിലപാട്. ജനതാദളിന് ജയസാധ്യത ഒട്ടുമില്ലാത്ത കോട്ടയത്ത് വീണ്ടുമൊരു പരീക്ഷണത്തിന് മുതിരരുത്.
ഉമ്മൻ ചാണ്ടിയെപ്പോലെ സ്ഥാനാർഥി വന്നാൽ വമ്പൻ പരാജയം നേരിടേണ്ടി വരുമെന്നും അവർ ചൂണ്ടിക്കാട്ടുന്നു. സീറ്റ് വാങ്ങിയാൽ ആരെ നിർത്തുമെന്ന ചോദ്യവും ഉന്നയിക്കുന്നു. അതേസമയം, മാത്യു ടി. തോമസിെൻറയും സി.കെ. നാണുവിെൻറയും നേതൃത്വത്തിലുള്ള വിഭാഗം കോട്ടയം വിടരുതെന്ന നിലപാടിലാണ്.കഴിഞ്ഞ തവണ മത്സരിച്ച കോട്ടയം തന്നെ വേണമെന്ന് അവർ പറയുന്നു.
കഴിഞ്ഞ തവണ കോട്ടയം അവസാനനിമിഷത്തിലാണ് ലഭിച്ചത്. സി.പി.എം സ്ഥാനാർഥിയായി അഡ്വ. പി.കെ. ഹരികുമാർ പ്രചാരണം തുടങ്ങിയ ശേഷമായിരുന്നു ഇത്. അത് മുന്നണിയിൽതന്നെ ആശയക്കുഴപ്പം സൃഷ്ടിച്ചു. അതിനാലാണ് പരാജയം കടുത്തതായതെന്നും അവർ ചൂണ്ടിക്കാട്ടുന്നു. കോട്ടയത്തിനു പുറമെ, പത്തനംതിട്ട, തിരുവനന്തപുരം, എറണാകുളം മണ്ഡലങ്ങൾക്കാവും ജനതാദൾ ആവശ്യപ്പെടുക. മറ്റൊന്നും കിട്ടാനിടയില്ലാത്തതിനാൽ കിട്ടുന്ന കോട്ടയം നഷ്ടപ്പെടുത്തരുതെന്നുമാണ് ഇൗ വിഭാഗത്തിെൻറ ആവശ്യം.
അതിനിടെ കോട്ടയം ഏറ്റെടുക്കുന്നത് സി.പി.എം നേതൃത്വത്തിൽ സജീവചർച്ചയാണ്. പറ്റിയ സ്ഥാനാർഥിയെ കണ്ടെത്താനുള്ള നീക്കവും സജീവമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.