തിരുവനന്തപുരം: എൽ.ഡി.എഫിലേക്ക് എത്താനുള്ള എം.പി വീരേന്ദ്രകുമാറിന്‍റെ ശ്രമത്തിന് തടയിട്ട് ജെ.ഡി.എസ് നീക്കം. പാർട്ടിയുടെ രൂപം മാറ്റിയുള്ള ലയനത്തിനില്ലെന്ന് ജെ.ഡി.എസ് നേതാവും മന്ത്രിയുമായ മാത്യു ടി. തോമസ് വ്യക്തമാക്കി. ലയനം ആഗ്രഹിക്കുന്നവർക്ക് ജെ.ഡി.എസിലേക്ക് വരാം. വീരേന്ദ്ര കുമാർ നിലവിൽ ഏത് പാർട്ടിയിലാണെന്ന് അറിയില്ലെന്നും മാത്യു ടി. തോമസ് മാധ്യമങ്ങളോട് പറഞ്ഞു.
എൻ.ഡി.എയുടെ ഭാഗമായ ജെ.ഡി.യുവിൽ നിന്ന് മാറാനും എൽ.ഡി.എഫിന്‍റെ ഭാഗമാകാനും വീരേന്ദ്രകുമാർ പക്ഷം നീക്കം തുടങ്ങിയ സാഹചര്യത്തിലാണ് നിലപാട് വ്യക്തമാക്കി ജെ.ഡി.എസ് സംസ്ഥാന നേതൃത്വം രംഗത്തെത്തിയത്. വീരേന്ദ്രകുമാർ പുതിയ പാർട്ടിയുമായി വന്നാൽ ഇടതുമുന്നണിയിൽ എടുക്കുന്നതിനെ എതിർക്കാനാണ് ജെ.ഡി.എസ് തീരുമാനം.
സി.പി.ഐയുടെ പിന്തുണയും ജെ.ഡി.എസിന്റെ നീക്കത്തിന് ലഭിക്കും. എൽ.ഡി.എഫ് വിപുലീകരണത്തെ എക്കാലവും എതിർക്കുന്ന പാർട്ടിയാണ് സി.പി.ഐ. ചുരുക്കത്തിൽ നിതീഷ് കുമാറിന്റെ രാഷ്ട്രീയ മലക്കം മറിച്ചിൽ കേരള ജെ.ഡി.യുവിനെ വലിയ പ്രതിസന്ധിയിലാണ് എത്തിച്ചിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.