തിരുവനന്തപുരം: കിംവദന്തികൾ അസ്ഥാനത്താക്കി ജെ.ഡി.യു സംസ്ഥാനഘടകം ഒറ്റക്കെട്ടായി ഇടതുമുന്നണിയിലേക്ക്. വ്യാഴാഴ്ച വെവ്വേറെ ചേർന്ന സംസ്ഥാന സെക്രേട്ടറിയറ്റ്, നിർവാഹക സമിതി യോഗങ്ങൾ ഇതു സംബന്ധിച്ച് െഎകകണ്ഠ്യമായി ധാരണയിലെത്തി. വെള്ളിയാഴ്ച നടക്കുന്ന പാർട്ടിയുടെ സംസ്ഥാന കൗൺസിൽ യോഗത്തിൽ മുന്നണി ബന്ധത്തിെൻറ കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകും.
വീേരന്ദ്രകുമാർ നയിക്കുന്ന ജെ.ഡി.യു സംസ്ഥാനഘടകം ഇടതുമുന്നണിയിലേക്ക് മടങ്ങുന്നുെവന്ന് നേരത്തേതന്നെ സൂചനകൾ ഉണ്ടായിരുന്നുവെങ്കിലും മുൻമന്ത്രി കെ.പി. മോഹനെൻറ നേതൃത്വത്തിൽ പാർട്ടിയിലെ ഒരുവിഭാഗം ഇതിനോട് വിയോജിച്ച് യു.ഡി.എഫിൽ തുടരുമെന്നായിരുന്നു പ്രചാരണം. എന്നാൽ, അത്തരം കിംവദന്തികളെയെല്ലാം അസ്ഥാനത്താക്കിക്കൊണ്ടാണ് പാർട്ടിയുടെ മുന്നണിമാറ്റ നീക്കം.
ഇന്നലെ രാവിലെ ചേർന്ന സംസ്ഥാന സെക്രേട്ടറിയറ്റ് യോഗത്തിൽ മുഴുവൻ ജില്ല പ്രസിഡൻറുമാരും കെ.പി. മോഹനനും മനയത്ത് ചന്ദ്രനും ഉൾപ്പെടെ മുഴുവൻ നേതാക്കളും പാർട്ടി ഇടതുമുന്നണിയിലേക്ക് പോകുന്നതിനോട് യോജിച്ചു. സെക്രേട്ടറിയറ്റ് യോഗത്തിൽ െഎകകണ്ഠ്യ ധാരണയുണ്ടായതിന് പിന്നാലെ എം.വി. ശ്രേയാംസ് കുമാർ കോടിയേരി ബാലകൃഷ്ണനും വൈക്കം വിശ്വനും ഉൾപ്പെടെ ഇടതുമുന്നണി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി പാർട്ടിയുടെ നിലപാട് അറിയിച്ചു. ഇരു നേതാക്കളും ജെ.ഡി.യുവിെൻറ പുതിയ രാഷ്ട്രീയനിലപാടിനെ പിന്തുണച്ചിട്ടുണ്ട്.
സംസ്ഥാന ഭാരവാഹികളും ജില്ല പ്രസിഡൻറുമാരും ഉൾപ്പെടുന്ന ജെ.ഡി.യു സംസ്ഥാന സെക്രേട്ടറിയറ്റ് യോഗം രാവിലെ ചേർന്നപ്പോൾ തന്നെ, പാർട്ടി ഇടതുമുന്നണിയിലേക്ക് മാറുകയാണെന്ന സൂചന എം.പി. വീരേന്ദ്രകുമാർ നൽകി. ശരത് യാദവുമായി നടത്തിയ ചർച്ചകളുടെ വിശദാംശങ്ങൾ യോഗത്തിൽ അറിയിച്ച വീരൻ, ദേശീയതലത്തിൽ അദ്ദേഹം രൂപംനൽകുന്ന പാർട്ടിയുടെ ഭാഗമായി കേരളഘടകം നിലകൊള്ളുമെന്ന് വ്യക്തമാക്കി.
കേരളത്തിൽ ഇപ്പോൾ യു.ഡി.എഫിെൻറ ഭാഗമാണെങ്കിലും അവിടെ പാർട്ടിയുടെ നിലനിൽപ് അപകടത്തിലാണ്. അതിനാൽ മുന്നണി ബന്ധത്തിെൻറ കാര്യത്തിൽ യുക്തമായ തീരുമാനമെടുക്കാൻ പറ്റിയ സമയം ഇതാണെന്നും വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന കൗൺസിൽ യോഗം അക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നും അറിയിച്ചു. വീരൻ മുന്നോട്ടുവെച്ച നിർേദശെത്തത്തുടർന്ന് സംസാരിച്ച നേതാക്കളെല്ലാം യോജിച്ചു.
പാർട്ടി എൽ.ഡി.എഫിലേക്ക് പോകുന്നതിനോട് തനിക്ക് യോജിപ്പില്ലെന്ന പ്രചാരണം ശരിയല്ലെന്ന് വ്യക്തമാക്കിയ കെ.പി. മോഹനൻ, പാർട്ടി എടുക്കുന്ന ഏത് തീരുമാനവും താൻ അംഗീകരിക്കുമെന്നും പാർട്ടി ഒറ്റക്കെട്ടായി മുന്നോട്ടുപോകണമെന്നും പറഞ്ഞു. 14 ജില്ല പ്രസിഡൻറുമാരും മുഴുവൻ സംസ്ഥാന ഭാരവാഹികളും ഇടതുമുന്നണി പ്രവേശനമെന്ന നിർദേശത്തോട് യോജിച്ചു. ഉച്ചക്കുശേഷം ചേർന്ന സംസ്ഥാന നിർവാഹക സമിതി യോഗത്തിലും ഇതേ വികാരമാണ് ഉണ്ടായത്.
പാർട്ടി ഭരണഘടന പ്രകാരം നയതീരുമാനമെടുക്കാൻ ചുമതലെപ്പട്ട സംസ്ഥാന കൗൺസിൽ ഇന്ന് രാവിലെ യോഗം ചേരുന്നുണ്ട്. മുന്നണി മാറ്റത്തിെൻറ കാര്യത്തിൽ ഒൗദ്യോഗികമായി അന്തിമ തീരുമാനം പ്രഖ്യാപിക്കുന്നത് കൗൺസിൽ യോഗമായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.