തൊടുപുഴ: ഇടതു മുന്നണി പ്രവേശനം, അതല്ലെങ്കിൽ സ്വാധീനം കൂട്ടി യു.ഡി.എഫിലേക്ക് മടങ്ങൽ എന്നീ ലക്ഷ്യങ്ങളോടെയുള്ള കരുനീക്കത്തിലായിരുന്ന കെ.എം. മാണിക്ക് പി.ജെ. ജോസഫിെൻറ യു.ഡി.എഫ് ‘പ്രവേശനം’കനത്ത പ്രഹരമായി. സി.പി.െഎ ഉടക്കി നിൽക്കുന്നതിനാലും ഇടത്തേക്ക് നീങ്ങിയാൽ ജോസഫും കൂട്ടരും ഉണ്ടാകില്ലെന്ന തിരിച്ചറിവിലും യു.ഡി.എഫിൽ ചേക്കേറുന്നതിനായിരുന്നു ഒടുവിൽ പ്രാമുഖ്യം നൽകിയത്. ഇതാകെട്ട പഴയ പ്രതാപത്തിലും വിലപേശി സ്ഥാനമാനങ്ങൾ ഉറപ്പിച്ചും വേണമെന്ന നിലക്ക് മുന്നോട്ടു പോകുകയായിരുന്നു മാണിയും കൂട്ടരും. നിയമസഭ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റ്, ഇടുക്കി പാർലമെൻറ് സീറ്റ് എന്നീ ആവശ്യങ്ങൾ മുന്നോട്ടുവെച്ച് പുതിയ പ്രതിഛായയിൽ മുന്നണിയിലേക്ക് തിരിച്ചുവരവാണ് ലക്ഷ്യമിട്ടത്. ഇതിനു മുസ്ലിംലീഗിെൻറയും കോൺഗ്രസിലെ ഒരുവിഭാഗത്തിെൻറയും സഹകരണം ഉറപ്പാക്കുന്നതിനും ധാരണയായിരുന്നു. പരിഗണന കിട്ടാത്ത സാഹചര്യമുണ്ടായാൽ മാത്രം ഇടതുമുന്നണിയെന്നും കഴിഞ്ഞ ദിവസം ഉന്നതതല ആലോചനയിൽ ധാരണയായിരുന്നെന്നാണ് വിവരം.
അതിനിടെയാണ് തിരിച്ചടിയായി ജോസഫ്, വ്യാഴാഴ്ച പരസ്യവേദിയിൽ യു.ഡി.എഫിനെ പിന്തുണച്ചെത്തിയത്. അഭിവാദ്യം ചെയ്ത് പ്രസംഗിച്ചത് കൂടാതെ സമരപ്പന്തലിൽ കാൽമണിക്കൂറോളം ചെലവഴിക്കുകയും ചെയ്തു. അപ്രതീക്ഷിതമായ ഒരു പോക്കല്ല, ജോസഫിേൻറതെന്നാണ് വിലയിരുത്തൽ. സമരദൂരവുമായി ഏറെക്കാലം പോകാനാകില്ലെന്ന നിലക്ക് മാസങ്ങൾക്ക് മുമ്പ് പാർട്ടിയിൽ പൊട്ടിത്തെറി രൂപപ്പെട്ടിരുന്നു. അപ്പോൾ ജോസഫ് ഗ്രൂപ്പും സി.എഫ്. തോമസ് അടക്കവും പാർലമെൻററി പാർട്ടി യോഗങ്ങളിൽനിന്ന് വിട്ടുനിന്നെങ്കിലും പ്രത്യക്ഷത്തിൽ സമദൂര വിരുദ്ധ നിലപാട് എടുത്തിരുന്നില്ല. ഇപ്പോഴത്തെ ജോസഫിെൻറ നിലപാട്, ഫ്രാൻസിസ് ജോർജും കൂട്ടരും നയിക്കുന്ന ജനാധിപത്യ കേരള കോൺഗ്രസിനെ കൂടെ നിർത്തി പോകുന്നതിെൻറ മുന്നോടിയാണെന്നും വിലയിരുത്തലുണ്ട്.
ജോസഫ് യു.ഡി.എഫിേലക്ക് നീങ്ങിയാൽ എൽ.ഡി.എഫിൽ അതൃപ്തരായ ഫ്രാൻസിസ് േജാർജ് ഒപ്പമുണ്ടാകും. യുഡി.എഫിലേക്കാണ് മാണി ഗ്രൂപ്പെങ്കിൽ മാണിയെക്കാൾ അംഗീകാരമാണ് ജോസഫിനെ കാത്തിരിക്കുന്നത്. അവർ പ്രകടിപ്പിക്കുന്ന കോൺഗ്രസ് അനുകൂല നിലപാടുകളാണ് ഇതിനു കാരണം. മാണി ഇടത്തേക്കാണെങ്കിലും ജോസഫിനു നേട്ടമാണ്. അങ്ങനെ വന്നാൽ മാണിക്ക് പകരം ജോസഫിെൻറ നേതൃത്വത്തിലാകും യു.ഡി.എഫിലെ കേരള കോൺഗ്രസ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.