തിരുവനന്തപുരം: കെ. മുരളീധരൻ വീണ്ടും ഗ്രൂപ്പിസത്തിന് ഒരുങ്ങുന്നെന്ന ആരോപണവുമായി കോണ്‍ഗ്രസിലെ ഒരു വിഭാഗം രംഗത്ത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഹൈകമാൻഡിന് പരാതിയും നൽകി. 14ന് ചേരുന്ന കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയിലും വിഷയം ഉന്നയിക്കാന്‍ ഒരുക്കത്തിലാണ് ചില നേതാക്കള്‍. മുരളീധരെൻറ നേതൃത്വത്തില്‍ കെ. കരുണാകരന് സ്റ്റഡി സെൻറര്‍ വിപുലമായി പുനഃസംഘടിപ്പിച്ചതാണ് പരാതിക്ക് ഇടയാക്കിയത്.
വർഷങ്ങളായി പ്രവർത്തിച്ചുവരുന്ന സംഘടനയാണെങ്കിലും സമീപകാലത്ത് ജില്ല തലത്തിൽ ഉൾപ്പെടെ വിപുലമായി പുനഃസംഘടിപ്പിച്ചത് പാർട്ടിയിൽ ഗ്രൂപ്പിസം ഉന്നമിട്ടാണെന്നാണ് പരാതി. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസന് എന്നിവരുടെ പേരുകള്‍ സംഘടനയുടെ രക്ഷാധികാരികളായി ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും അവരാരും അറിഞ്ഞിട്ടില്ലെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
സംസ്ഥാനത്ത് പാര്‍ട്ടിയെ ശക്തിപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ നടത്തുന്ന ഇത്തരം നീക്കങ്ങൾ കൂടുതൽ പ്രശ്നങ്ങൾക്കിടയാക്കുമെന്നും പരാതിയില്‍ പറയുന്നു. പാർട്ടിയിൽ മടങ്ങിയെത്തിയശേഷം തുടക്കത്തിൽ വിശാല ഐ ഗ്രൂപ്പിനോട് സഹകരിച്ചാണ് മുരളി പ്രവർത്തിച്ചതെങ്കിലും അടുത്തകാലത്തായി അദ്ദേഹം ഏതെങ്കിലും ഒരു ഗ്രൂപ്പിെൻറ ഭാഗമാകാതെ നിഷ്പക്ഷ നിലപാടാണ് സ്വീകരിക്കുന്നത്. അതിെൻറ പേരിൽ പാര്‍ട്ടിയിലെ ചില മുൻ സഹപ്രവർത്തകരിൽനിന്ന് അദ്ദേഹം എതിർപ്പും നേരിടുന്നു.
ഇക്കാര്യത്തിൽ പ്രത്യേകിച്ചും പാർട്ടിയിലെ പഴയ തിരുത്തൽവാദി നേതാക്കളാണ് മുൻപന്തിയിൽ നിൽക്കുന്നത്. അതിനിടയിലാണ് കരുണാകരന് സ്റ്റഡിസെൻററിനെ സജീവമാക്കിയതുമായി ബന്ധപ്പെട്ട തർക്കം അവർക്ക് വീണുകിട്ടിയിട്ടുള്ളത്. ഇതു മുരളിക്കെതിരെ ആയുധമാക്കാൻ ശ്രമിക്കുേമ്പാഴും കരുണാകരെൻറ പേരിലെ സംഘടനയെ പരസ്യമായി എതിർക്കുന്നത് രാഷ്ട്രീയമായി തിരിച്ചടിയാകുമോയെന്ന ഭയം അവരിൽത്തന്നെ പലരിലും ഉണ്ട്. അതിനാലാണ് ഹൈകമാൻഡിനെ സമീപിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.