പാലക്കാട്: യൂത്ത് കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്നുള്ള ഷാഫി പറമ്പിൽ എം.എൽ.എയുടെ പെെട്ടന്നുള്ള രാജി സംസ്ഥാന കോൺഗ്രസിന് തലവേദനയാകും. ഷാഫിയെ പിന്തുണച്ച് വി.ടി. ബൽറാം എം.എൽ.എ രംഗത്തുവന്നു. എന്നാൽ, മുൻ എം.എൽ.എ കെ. ശിവദാസൻ നായർ പരിഹാസച്ചുവയോടെ നടത്തിയ പ്രതികരണം രാജി പാർട്ടിയിലുണ്ടാക്കിയ ഭിന്നതക്ക് തെളിവാണ്.
സ്വന്തം ഗ്രൂപ്പുകാരൻ കൂടിയായ ഷാഫി പറമ്പിലിെൻറ നടപടി അധികാരക്കൊതിയായാണ് ശിവദാസൻ നായർ ഫേസ്ബുക്ക് പോസ്റ്റിൽ ചിത്രീകരിച്ചത്. യൂത്ത് കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്നുള്ള രാജി സ്വന്തം മണ്ഡലത്തിൽ കൂടുതൽ സമയം ചെലവിടാനാെണന്ന ഷാഫിയുടെ വിശദീകരണം ഒരു വിഭാഗം പ്രവർത്തകർ മുഖവിലക്കെടുക്കാത്ത സാഹചര്യത്തിലാണ് എ ഗ്രൂപ്പിലെ പ്രധാനിയായ ശിവദാസൻ നായരുടെ പോസ്റ്റ്.
രാജി ‘ദൂരക്കാഴ്ച’യാണെന്നും യൂത്ത് കോൺഗ്രസ് ഭാരവാഹി തെരഞ്ഞെടുപ്പിൽ സംസ്ഥാന പ്രസിഡൻറാവുകയാണ് യഥാർഥ ലക്ഷ്യമെന്നും അദ്ദേഹം തുറന്നടിക്കുന്നു. ‘ദീപസ്തംഭം മഹാശ്ചര്യം...’ എന്ന സൂചനയോടെയാണ് പോസ്റ്റ് ഉപസംഹരിക്കുന്നത്. ഹൈക്കമാൻഡിൽ ശക്തനായ ഉമ്മൻചാണ്ടിയുടെ അടുത്തയാളായി അറിയപ്പെടുന്ന ഷാഫിക്ക് രാജിവെക്കേണ്ട സാഹചര്യമില്ലെന്ന് വിശ്വസിക്കുന്നവർ പാർട്ടിയിൽ ധാരാളമുണ്ട്. കർണാടക നിയമസഭ തെരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന ഷാഫി നടത്തിയ ചില ഇടപെടലുകൾ സ്ഥാനനഷ്ടത്തിനിടയാക്കിയെന്ന മട്ടിൽ ചില പ്രചാരണം അടുത്തയിടെ ഉണ്ടായിരുന്നു.
താരതമ്യേന ദുർബലരായവരെ സ്ഥാനാർഥികളാക്കാൻ ഷാഫി നടത്തിയ ഇടപെടൽ പരാതിയായതിനെതുടർന്ന് ദേശീയനേതൃത്വം ജനറൽ സെക്രട്ടറി പദവിയിൽനിന്ന് പുറത്താക്കിയെന്ന് ഒരു ചാനലിൽ വാർത്ത വന്നിരുന്നു. തുടർന്നാണ് രണ്ടാഴ്ച മുേമ്പ താൻ രാജി വെച്ചിരുന്നെന്ന് യൂത്ത് കോൺഗ്രസ് അഖിലേന്ത്യ പ്രസിഡൻറിെൻറ ട്വീറ്റ് സഹിതം ഷാഫി ഫേസ് ബുക്കിൽ പോസ്റ്റിട്ടത്. ചാനലിനെതിരെ അപകീർത്തി കേസ് കൊടുക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു. എന്നാൽ, രാജിവെച്ച കാര്യം രണ്ടാഴ്ച മുമ്പ് ഷാഫി പുറത്തറിയിച്ചിരുന്നില്ല. പുറത്താക്കിയതല്ല, രാജിയാണുണ്ടായതെന്ന ഷാഫിയുടെ പ്രഖ്യാപനത്തിനുശേഷമാണ് ശിവദാസൻ നായരുടെ രംഗപ്രവേശം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.