കണ്ണൂർ: നെഹ്റു കോളജ് പ്രശ്നത്തിൽ കേസൊതുക്കാൻ ഇടപെട്ട കെ. സുധാകരൻ പാർട്ടിയിൽ തീർത്തും ഒറ്റപ്പെട്ടു. സ്വന്തം തട്ടകമായ കണ്ണൂരിൽ നിന്നുപോലും സുധാകരെൻറ മധ്യസ്ഥ ശ്രമത്തെ പിന്തുണച്ച് ആരും രംഗത്തുവന്നില്ല. സുധാകരപക്ഷക്കാരനായ സതീശൻ പാച്ചേനി നയിക്കുന്ന കണ്ണൂർ ഡി.സി.സിയുടെ മൗനം സുധാകരെൻറ ഒറ്റപ്പെടലിെൻറ ആഴമാണ് വ്യക്തമാക്കുന്നത്.
സുധാകര പക്ഷക്കാരായ യൂത്ത് കോൺഗ്രസുകാർ കണ്ണൂർ നഗരത്തിൽ ബുധനാഴ്ച വൈകീട്ട് പ്രകടനം നടത്തി. മധ്യസ്ഥ ശ്രമത്തിനുള്ള പിന്തുണയല്ല, മറിച്ച് സുധാകരനെ പാലക്കാട് തടഞ്ഞുവെച്ച ഡി.വൈ.എഫ്.െഎക്കെതിരായ പ്രതിഷേധമായിരുന്നു മാർച്ച്. സുധാകരൻ പ്രതിരോധത്തിലായ സാഹചര്യം മുതലെടുത്ത് പുതിയ പോർമുഖം തുറക്കുകയാണ് ജില്ലയിലെ എതിർപക്ഷം. ‘എ’ വിഭാഗത്തിെൻറ നേതൃത്വത്തിൽ ഇവർ അടുത്ത ദിവസം യോഗം ചേരുന്നുണ്ട്.
കോളിളക്കം സൃഷ്ടിച്ച നെഹ്റു കോളജ് വിഷയത്തിൽ കേസൊതുക്കാൻ ഇടപെട്ട സുധാകരെൻറ നീക്കം എതിരാളികളെപോലും അമ്പരപ്പിക്കുന്നു. കെ.പി.സി.സി പ്രസിഡൻറ് സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന പേരുകളിലൊന്ന് സുധാകരേൻറതാണ്. ഇതുസംബന്ധിച്ച ചർച്ചകൾക്കിടെയാണ് ഉന്നതാധികാര സമിതി യോഗത്തിെൻറ തലേന്ന് സുധാകരൻ കേസൊതുക്കാൻ യോഗം വിളിച്ചത്. കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തേക്കുള്ള സുധാകരെൻറ സാധ്യതാ ചർച്ചപോലും ഇല്ലാതാക്കുന്ന നിലയിലാണ് മധ്യസ്ഥ ചർച്ച വിവാദം കൊഴുക്കുന്നത്.
പാർട്ടി നേതൃത്വം വിലക്കിയിട്ടും ഇത്തരമൊരു യോഗം വിളിക്കാൻ മാത്രം സുധാകരനും നെഹ്റു കോളജ് ഉടമ കൃഷ്ണദാസും തമ്മിലുള്ള അടുപ്പം അജ്ഞാതം. സുധാകരെൻറ മകൻ കോയമ്പത്തൂരിൽ കൃഷ്ണദാസിെൻറ കോളജിലാണ് പഠിച്ചത്. പുറത്തറിഞ്ഞാൽ പുലിവാലാകുമെന്ന് അറിഞ്ഞുതന്നെ, കെ.പി.സി.സി നേതൃത്വത്തിെൻറ വിലക്ക് തള്ളി ഒത്തുതീർപ്പ് ചർച്ചക്കായി സുധാകരൻ കണ്ണൂരിൽനിന്ന് പാലക്കാെട്ടത്തിയത് മകെൻറ പഠനത്തിനും അപ്പുറമുള്ള അടുപ്പമുണ്ടെന്ന് വ്യക്തം. കോൺഗ്രസ് രാഷ്ട്രീയത്തിൽ തീപ്പൊരിയായി ഉയർന്നുവന്ന സുധാകരന് സമീപനാളുകൾ തിരിച്ചടികളുടേതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.