കണ്ണൂർ: കോണ്‍ഗ്രസിന്‍റെ ഓഫിസുകള്‍ പൊളിച്ചാല്‍ തിരിച്ചും അതുപോലെ ചെയ്യാന്‍ അറിയണമെന്ന് കെ.പി.സി.സി പ്രസിഡന്‍റെ കെ.സുധാകരന്‍. സി.പി.എമ്മിന്‍റെ ഓഫിസ് ഒരു രാത്രി കൊണ്ട് പൊളിക്കാന്‍ കോണ്‍ഗ്രസിന്‍റെ 10 പിള്ളേരു മതിയെന്ന് സുധാകരൻ പറഞ്ഞു.
പിണറായി വേണ്ടുട്ടായിയിലെ കോൺഗ്രസ് ഓഫിസിന് നേരെ ഉണ്ടായ ആക്രമണത്തില്‍ പ്രതികരിക്കുകയായിരുന്നു സുധാകരന്‍. സി.പി.എം ഓഫിസ് തിരിച്ചു പൊളിക്കണോ എന്ന് അണികളോട് സുധാകരന്‍ ചോദിച്ചു. അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും എന്നാല്‍ നിര്‍ബന്ധിച്ചാല്‍ അതേരീതി സ്വീകരിക്കാമെന്നും അദ്ദേഹം പറഞ്ഞു.
സി.പി.എമ്മാണ് ആക്രമണത്തിനു പിന്നിലെന്നാണ് കോൺഗ്രസിന്‍റെ ആരോപണം. ശനിയാഴ്ച രാത്രിയാണ് സംഭവം. ഓഫിസിലെ സി.സി.ടി.വി ക്യാമറകൾ അടിച്ചു തകർത്തിട്ടുണ്ട്. വാതിൽ തീവച്ച് നശിപ്പിക്കാനും ശ്രമം നടന്നു. ജനൽ ചില്ലുകളും തകർത്തിട്ടുണ്ട്. ഉദ്ഘാടനത്തോടനുബന്ധിച്ച് കെട്ടിയ തോരണങ്ങളും നശിപ്പിച്ച നിലയിലായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.