തിരുവനന്തപുരം: നിരന്തരം വിവാദത്തിലകപ്പെടുന്ന മന്ത്രി കടകംപള്ളി സുരേന്ദ്രെൻറ നടപടിയിൽ സി.പി.എമ്മിൽ കടുത്ത അസംതൃപ്തി. ഗുരുവായൂർ ക്ഷേത്രസന്ദർശനം, ബി.ജെ.പി നേതാക്കൾക്കൊപ്പമുള്ള ഉച്ചഭക്ഷണം ഉൾപ്പെടെയുള്ള വിഷയങ്ങൾ സി.പി.എം ബ്രാഞ്ച് സമ്മേളനങ്ങളിൽ കത്തുകയാണ്. സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റ് യോഗത്തിലും കടകംപള്ളിയുടെ ഗുരുവായൂർ േക്ഷത്രദർശനം തർക്കവിഷയമായിരുന്നു.
എന്നാൽ, വിവാദങ്ങളുണ്ടാക്കേെണ്ടന്ന നിലപാട് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉൾപ്പെടെ ഒരുവിഭാഗം നേതാക്കൾ സ്വീകരിച്ചിരുന്നു. അതിെൻറ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കേണ്ടെന്ന് സെക്രേട്ടറിയറ്റ് യോഗം തീരുമാനിെച്ചങ്കിലും സംസ്ഥാനസമിതി അംഗമായ കടകംപള്ളിക്കെതിരായ നടപടി സംബന്ധിച്ച കാര്യങ്ങൾ ഇൗമാസം 28,29 തീയതികളിൽ ചേരുന്ന സംസ്ഥാനസമിതി യോഗം ചർച്ച ചെയ്യെട്ടയെന്ന തീരുമാനത്തിലാണ് പിരിഞ്ഞത്.
കടകംപള്ളിയുടെ നടപടികളിൽ സി.പി.എമ്മിലെ ഒരുവിഭാഗത്തിന് ശക്തമായ പ്രതിഷേധമാണുള്ളത്. അതിരപ്പിള്ളി പദ്ധതി നടപ്പാക്കുമെന്ന പ്രഖ്യാപനേത്താടെയാണ് മന്ത്രിയായി സ്ഥാനമേറ്റപ്പോൾ തന്നെ കടകംപള്ളി വിവാദങ്ങൾക്ക് തുടക്കമിട്ടത്. പിന്നീട് അദ്ദേഹം നടത്തിയ പലപ്രസ്താവനകളും വിവാദങ്ങളായിരുന്നു. മെട്രോ റെയിൽ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി വന്നില്ലെങ്കിലും ഉദ്ഘാടനം നടത്തുമെന്ന കടകംപള്ളിയുടെ പ്രഖ്യാപനവും മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ തിരുത്തി രംഗത്തെത്തിയിരുന്നു.
മലപ്പുറം ഉപതെരഞ്ഞെടുപ്പിന് ശേഷം മലപ്പുറത്തിെൻറ മനസ്സിെൻറ ഉള്ളടക്കം സംബന്ധിച്ച് നടത്തിയ പ്രസ്താവന, ക്ഷേത്രങ്ങളിലെ ആർ.എസ്.എസ് പ്രവർത്തനം സംബന്ധിച്ച പ്രസ്താവന എന്നിവയും വിവാദം ക്ഷണിച്ചുവരുത്തിയിരുന്നു. തിരുവനന്തപുരം ജില്ലയിൽ തന്നെ കടകംപള്ളിയോട് വിയോജിപ്പുള്ള ഒരുവിഭാഗം ശക്തമാണ്. അവർ അേദ്ദഹത്തിനെതിരായ ആരോപണങ്ങൾ ആയുധമാക്കുമെന്നുറപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.