ചെന്നൈ: ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കെജ്രിവാൾ കമൽ ഹാസനെ കാണാനെത്തിയത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ വൻ ചർച്ചയായി. ചെന്നൈയിൽ കമലിെൻറ വീട്ടിലായിരുന്നു കൂടിക്കാഴ്ച. രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച കമലിനെ കെജ്രിവാൾ ആം ആദ്മി പാർട്ടിയിലേക്ക് ക്ഷണിച്ചതായി സൂചനയുണ്ട്. കമലിെൻറ രാഷ്ട്രീയ കാഴ്ചപ്പാടുകൾ എ.എ.പിയിലൂടെ നിറവേറ്റാൻ കഴിയുമെന്ന് കെജ്രിവാൾ വാഗ്ദാനം ചെയ്തതായും പാർട്ടി വൃത്തങ്ങൾ സൂചന നൽകുന്നു. എന്നാൽ, കമൽ കെജ്രിവാളിെൻറ വാഗ്ദാനം സന്തോഷപൂർവം നിരസിച്ചതായി നടനുമായി അടുത്ത വൃത്തങ്ങൾ സൂചിപ്പിച്ചു. എ.എ.പിയുമായി സഹകരിക്കാനുള്ള സാധ്യത കമൽ തള്ളിക്കളഞ്ഞില്ല.
വ്യാഴാഴ്ച ഉച്ചയോടെ എത്തിയ കെജ്രിവാളിനെ കമൽ ഹാസെൻറ മകൾ അക്ഷര ഹാസൻ െചന്നൈ വിമാനത്താവളത്തിൽ സ്വീകരിച്ചു. സിനിമ മേഖലക്ക് പിന്തുണ തേടി കമൽ 2015 സെപ്റ്റംബറിൽ ഡൽഹി സെക്രേട്ടറിയറ്റിലെത്തി കെജ്രിവാളിെന കണ്ടിരുന്നു. മഹാരാഷ്ട്രയിലെ ഇഗത്പുരിയിൽ ഒമ്പത് ദിവസത്തെ ധ്യാനത്തിലായിരുന്ന കെജ്രിവാൾ ഡൽഹിയിൽ എത്തിയതിനു ശേഷം നടക്കുന്ന രാഷ്ട്രീയ പ്രാധാന്യമുള്ള ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്. ദക്ഷിേണന്ത്യയിൽ പാർട്ടി അടിത്തറ ഉറപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് അദ്ദേഹം കമലിനെ കാണാനെത്തിയത്. ചെന്നൈയിൽ ‘ആപ്’ പ്രവർത്തനം വിപുലീകരിക്കാൻ അടുത്തിടെ നടന്ന നേതൃയോഗം തീരുമാനിച്ചിരുന്നു. പാർട്ടി നേതൃത്വത്തിലേക്ക് കമലിനെ എത്തിച്ചാൽ ദേശീയ തലത്തിൽ ചലനം സൃഷ്ടിക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ.
എന്നാൽ, തെൻറ തട്ടകമായ തമിഴ്മണ്ണിൽ സ്വന്തം രാഷ്ട്രീയ പാർട്ടിയാണ് കമലിെൻറ ലക്ഷ്യം. മറ്റൊരു പാർട്ടിയുടെ ബാനറിൽ മുന്നേറ്റം ബുദ്ധിമുട്ടാണെന്നും കമലുമായി അടുത്ത വൃത്തങ്ങൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.