തിരുവനന്തപുരം: കണ്ണൂർ, കരുണ മെഡിക്കൽ കോളജുകളിൽ ക്രമവിരുദ്ധമായി നടത്തിയ വിദ്യാർഥി പ്രവേശനം ക്രമവത്കരിക്കാനുള്ള ബില്ലിനെ സഭയിൽ എതിർത്ത് വി.ടി. ബൽറാം. ബൽറാമിെൻറ എതിർപ്പിനെ തുടർന്ന് ബില്ലിനെ ശക്തമായി ന്യായീകരിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത് വരുകയും ചെയ്തു.
ബില്‍ ദുരുദ്ദേശ്യപരവും അധാർമികവും നിയമവിരുദ്ധവും പച്ചയായ വിദ്യാഭ്യാസ കച്ചവടത്തെ പിന്തുണക്കുന്നതുമാണെന്ന് ബല്‍റാം ആരോപിച്ചു. ഓര്‍ഡിനന്‍സിെൻറ നിയമസാധുതയില്‍ കോടതി സംശയം ഉന്നയിച്ച സാഹചര്യത്തില്‍ ഇത്തരമൊരു ബില്‍ കൊണ്ടുവരുന്നത് ക്രമവിരുദ്ധവും ചട്ടവിരുദ്ധവുമാണെന്നും അതിനാല്‍ ബില്‍ പരിഗണിക്കരുതെന്നും ബല്‍റാം ആവശ്യപ്പെട്ടു.
അതേസമയം, ഭരണപക്ഷവും പ്രതിപക്ഷവും മാനേജ്മെൻറുകള്‍ക്ക് വേണ്ടി ഒത്തുകളിക്കുകയാണെന്നാണ് ചില മാധ്യമവാര്‍ത്തകളെന്നും ഇതിൽ ഒരു ഒത്തുകളിയുമില്ലെന്നും ചെന്നിത്തല പറഞ്ഞു. തെറ്റായ നടപടി സ്വീകരിച്ച മാനേജ്മെൻറുകള്‍ ദയ അര്‍ഹിക്കുന്നില്ല. മാനേജ്മെൻറുകളുടെ താൽപര്യം സംരക്ഷിക്കാനല്ല ബിൽ. കേസിൽ സുപ്രീംകോടതി വസ്തുത ശരിയായി മനസ്സിലാക്കിയിട്ടുണ്ടോ എന്നത് സംശയകരമാണ്.
പ്രവേശനത്തിന് ചിലർ തലവരിപ്പണം കൊടുത്തിട്ടുണ്ടാകും. എന്നാൽ, അക്കാര്യം ബന്ധപ്പെട്ട സംവിധാനങ്ങൾ ആണ് പരിശോധിക്കേണ്ടത്. മാനേജ്മെൻറിെൻറ തെറ്റായ നടപടിക്ക് വിദ്യാർഥികളെ ബലിയാടാക്കരുത്. വിദ്യാർഥികളുടെ ഭാവിയെ ഓര്‍ത്താണ് ഇത്തരമൊരു നിയമനിര്‍മാണം വേണ്ടിവന്നതെന്നും ചെന്നിത്തല വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.