ബംഗളൂരു: ഒരു വർഷവും രണ്ടുമാസവും പിന്നിട്ട കർണാടകയിലെ സഖ്യ സർക്കാറിനെ വീഴ്ത്താ ൻ ബിജെ.പി ആസൂത്രണം ചെയ്ത 'ഒാപറേഷൻ താമര' പലതവണ പാളിയശേഷമാണ് ഒടുവിൽ വിജയം കണ്ട ത്. സഖ്യത്തിലുള്ള ഭരണകക്ഷി നേതാക്കളുടെ അതൃപ്തി മുതലെടുത്തായിരുന്നു ബി.ജെ.പി നീക്ക ം. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ബി.എസ്. യെദിയൂരപ്പ ജെ.ഡി.എസ് എം.എൽ.എക്ക് കോടികൾ വാഗ് ദാനം ചെയ്തതിെൻറ തെളിവുമായി മുമ്പ് മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിതന്നെ രംഗത ്തുവന്നിരുന്നു.
ലോക്സഭ തെരഞ്ഞെടുപ്പിന് പിന്നാലെയാണ് ബി.ജെ.പി ഒാപറേഷൻ സജീവമാക്കിയത്. ഒളിഞ്ഞും തെളിഞ്ഞും നടത്തിയ നീക്കങ്ങൾക്കൊടുവിൽ ഭരണപക്ഷ എം.എൽ.എമാരെ കൂട്ടരാജിയിലെത്തിക്കുകയായിരുന്നു. യെദിയൂരപ്പ ഉൾപ്പെടെയുള്ള ചില നേതാക്കളെമാത്രം അറിയിച്ച്, കേന്ദ്ര നേതൃത്വത്തിെൻറ ഇടപെടലോടെയാണ് രണ്ടു ഘട്ടങ്ങളിലായി അവസാനഘട്ട 'ഒാപറേഷൻ താമര' നടപ്പാക്കിയത്. നേരേത്ത വിമതരായി നിൽക്കുന്നവരെ ആദ്യഘട്ടത്തിലും പ്രമുഖ ജെ.ഡി.എസ്-കോൺഗ്രസ് എം.എൽ.എമാരെ രണ്ടാംഘട്ടത്തിലും രാജിവെപ്പിക്കുകയായിരുന്നു തന്ത്രം.
സർക്കാറിെൻറ തുടക്കം മുതൽ ഇടഞ്ഞുനിന്ന കോൺഗ്രസ് എം.എൽ.എമാരായ രമേശ് ജാർക്കിഹോളി, മഹേഷ് കുമത്തള്ളി, ഉമേഷ് ജാദവ്, ബി. നാഗേന്ദ്ര എന്നിവരെയാണ് ബി.ജെ.പി ആദ്യം നോട്ടമിട്ടത്. ഉമേഷ് ജാദവ് രാജിവെച്ച് ബി.ജെ.പിയിൽ ചേർന്നു. രമേശും മഹേഷും രാജിവെച്ചു. നാഗേന്ദ്രയാകെട്ട ആരോഗ്യ കാരണം പറഞ്ഞ് വിശ്വാസവോെട്ടടുപ്പിൽനിന്ന് വിട്ടുനിന്നു. ഇതിനിടെ ജെ.ഡി.എസിൽനിന്ന് മുൻ സംസ്ഥാന അധ്യക്ഷൻ എ.എച്ച്. വിശ്വനാഥിനെയും അദ്ദേഹത്തിലൂടെ കോൺഗ്രസിലെ മുതിർന്ന നേതാവും മുൻ ആഭ്യന്തര മന്ത്രിയുമായ രാമലിംഗ റെഡ്ഡിയെയും ബംഗളൂരുവിലെ മറ്റു എം.എൽ.എമാരെയും വരുതിയിലാക്കി.
ജൂലൈ ആദ്യവാരത്തിൽ ബി.എസ്. യെദിയൂരപ്പയുടെ മകനും എം.പിയുമായ ബി.വൈ. രാഘവേന്ദ്ര, തുമകുരു ബി.ജെ.പി എം.പി ജി.എസ്. ബസവരാജു എന്നിവരുമായി എ.എച്ച്. വിശ്വനാഥ് ഡൽഹിയിൽ കൂടിക്കാഴ്ച നടത്തിരുന്നു. നേരേത്ത കോൺഗ്രസിലുണ്ടായിരുന്ന മൈസൂരു ബി.ജെ.പി എം.പി ശ്രീനിവാസ് പ്രസാദിെൻറ ഡൽഹിയിലെ വസതിയിലായിരുന്നു വിശ്വനാഥിെൻറ കൂടിക്കാഴ്ച. മുൻ കോൺഗ്രസ് മുഖ്യമന്ത്രിയും ബി.ജെ.പിയുടെ മുതിർന്ന നേതാവുമായ എസ്.എം. കൃഷ്ണയെയും ഉൾപ്പെടുത്തിയായിരുന്നു ബി.െജ.പി തന്ത്രം മെനഞ്ഞത്.
ഡോ. കെ. സുധാകറും രമേശ് ജാർക്കിഹോളിയും രാജിവെക്കുന്നതിനുമുമ്പ് ബി.ജെ.പി എം.എൽ.എ ആർ. അശോകയുടെ സാന്നിധ്യത്തിൽ എസ്.എം. കൃഷ്ണയെ സന്ദർശിച്ചിരുന്നു. സുധാകറിനൊപ്പം രാജിവെച്ച എം.ടി.ബി നാഗരാജിനെ മുംബൈയിലേക്ക് കടത്തിയതും ആർ. അശോകയുടെ നേതൃത്വത്തിലായിരുന്നു.
വിമതരെ കൊണ്ടുപോവാൻ ബി.ജെ.പി എം.പി രാജീവ് ചന്ദ്രശേഖറിെൻറ ഉടമസ്ഥതയിലുള്ള കമ്പനിയുടെ വിമാനം ചാർട്ടർ ചെയ്തതു മുതൽ ഒാരോ ഘട്ടത്തിലും പാർട്ടി നേതാക്കളുടെ അകമ്പടിയോടെയായിരുന്നു നീക്കങ്ങൾ. മുംബൈയിലേക്ക് പോകുന്നതിനിടെ റോഷൻ ബെയ്ഗ് ബംഗളൂരു വിമാനത്താവളത്തിൽ പിടിക്കപ്പെട്ടപ്പോൾ ബി.ജെ.പി എം.എൽ.എ യോഗേശ്വർ സ്ഥലത്തുണ്ടായിരുന്നു. മറ്റൊരു എം.എൽ.എ അശ്വത് നാരായണൻ വിമതരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. യെദിയൂരപ്പയുടെ സഹായി സന്തോഷിനായിരുന്നു 'കടത്തുകാരെൻറ' റോൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.