ബി.ജെ.പിയും ആർ.എസ്.എസും ഭിന്നിപ്പുണ്ടാക്കുന്നു; വോട്ട്​ കോൺഗ്രസിനെന്ന്​​ ലിങ്കായത്ത്​ മഹാസഭ

മംഗളൂരു:നിയമസഭാ തെരഞ്ഞെടുപ്പിൽ ലിങ്കായത്തുകൾ കോൺഗ്രസിന് വോട്ട് ചെയ്യണമെന്ന് ജഗഥിക ലിങ്കായത്ത് മഹാസഭയും യുവജന വിഭാഗമായ രാഷ്ട്രീയ ബസവ സേനയും സമുദായങ്ങളോട്​ ആവശ്യപ്പെട്ടു. ആഹ്വാനം പരസ്യമായി മാധ്യമങ്ങൾക്ക് നൽകിയിട്ടുണ്ട്​. സമുദായ താൽപര്യം സംരക്ഷിക്കുന്നവരെ പിന്തുണക്കാൻ ആഹ്വാനം ചെയ്യുന്ന പ്രസ്​താവനയിൽ ബി.ജെ.പിയും ആർ.എസ്.എസും സമുദായത്തിൽ ഭിന്നിപ്പുണ്ടാക്കുകയാണെന്നും പറയുന്നു.

ലിങ്കായത്തുകാരനായ ബി.എസ് യെദിയൂരപ്പയെ മുഖ്യമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാട്ടി പ്രചാരണരംഗത്തുള്ള ബി.ജെ.പിക്ക് പതിനൊന്നാം മണിക്കൂറിൽ ഏറ്റ അടിയാണ്​ പുതിയ പ്രസ്​താവന. കർണാടകയിലെ ആറരകോടി ജനസംഖ്യയിൽ 17 ശതമാനം വരുന്ന ലിങ്കായത്തുകൾ ഉത്തര കർണാടകയിലെ 90 മണ്ഡലങ്ങളിൽ നിർണായക ശക്തിയാണ്.

Tags:    
News Summary - karnataka election lingayat congress bjp-politics

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.