മലപ്പുറം: ദേശീയ എക്സിക്യൂട്ടിവ് അംഗം കെ.ഇ. ഇസ്മയിലിനെതിരായ കുറ്റപത്രവുമായി സി.പി.െഎ സംസ്ഥാന സമ്മേളനത്തിലെ പ്രവർത്തന റിപ്പോർട്ട്. ഫണ്ട് പിരിവും വിദേശയാത്രയും പാർട്ടി തത്ത്വങ്ങൾക്ക് അടിസ്ഥാനമാക്കിയായിരിക്കണമെന്ന് ചൂണ്ടിക്കാട്ടുന്ന റിപ്പോർട്ട് ഇസ്മയിലിെൻറ നടപടികളെ രൂക്ഷമായ ഭാഷയിലാണ് വിമർശിച്ചത്. യു.എ.ഇയിലെ ജിദ്ദയിൽനിന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലുള്ള തീരുമാനങ്ങളായാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
ഇസ്മയിൽ പാർട്ടി തീരുമാനത്തെ തള്ളിപ്പറഞ്ഞെന്നും പാർട്ടിയെ അറിയിക്കാതെ വിദേശയാത്ര നടത്തിയെന്നും യു.എ.ഇയിലെ പാർട്ടിഘടകങ്ങളെ അറിയിക്കാതെ ഫണ്ട് പിരിവ് നടത്തിയെന്നും കുറ്റപ്പെടുത്തുന്നു. ആഡംബര ഹോട്ടലുകളിൽ താമസിച്ചെന്നും വിമർശിച്ചയാളെ കഴിഞ്ഞ സമ്മേളനത്തിലെ പൊതുചർച്ചയിൽ പെങ്കടുക്കാൻ അനുവദിച്ചില്ലെന്നും യു.എ.ഇയിലെ പാർട്ടി ബ്രാഞ്ചുകളുടെ കോഒാഡിനേഷൻ കമ്മിറ്റി കൺവീനർ പി.എം. പ്രകാശൻ കേന്ദ്ര കൺട്രോൾ കമീഷന് നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യങ്ങളെല്ലാം ശരിവെക്കുന്ന നിലയിലാണ് റിപ്പോർട്ട്.
വിദേശയാത്രയുടെ വസ്തുതകൾ അറിയാൻ കൺട്രോൾ കമീഷൻ സംസ്ഥാന സെക്രട്ടറിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടും വിവരങ്ങളൊന്നും നൽകിയില്ല. നേതാവിന് നിരക്കാത്ത ചില പ്രവൃത്തികൾ ഇസ്മയിൽ നടത്തിയതായി കൺട്രോൾ കമീഷന് ബോധ്യപ്പെട്ടു. 2013ൽ ചേർന്ന യോഗമാണ് വിദേശത്ത് ബ്രാഞ്ചുകൾ രൂപവത്കരിക്കാൻ തീരുമാനിച്ചത്. അതിനായി കോഒാഡിനേഷൻ കമ്മിറ്റിയും രൂപവത്കരിച്ചു. എന്നാൽ, വിദേശയാത്ര നടത്തിയ ഇസ്മയിൽ കോഒാഡിനേഷൻ കമ്മിറ്റി അംഗങ്ങളുമായി ബന്ധപ്പെടാതെ ബ്രാഞ്ച് സമ്മേളനങ്ങൾ വിളിക്കുകയും കമ്മിറ്റിയെ തള്ളിപ്പറയുകയും ബ്രാഞ്ചുകൾ സ്വതന്ത്രമായി പ്രവർത്തിച്ചാൽ മതിയെന്ന് നിർദേശിക്കുകയും ചെയ്തു. കോഒാഡിനേഷൻ കമ്മിറ്റി രൂപവത്കരിച്ചത് ശരിയല്ലെന്ന് ബോധ്യപ്പെടുത്താൻ യഥാർഥ സർക്കുലറിെൻറ അടിയിലെ വരികൾ ഒഴിവാക്കി സെക്രട്ടറിയുടെ ഒപ്പില്ലാത്ത സർക്കുലറാണ് അംഗങ്ങൾക്ക് നൽകിയത്.
കോട്ടയം സംസ്ഥാന സമ്മേളനത്തിലേക്കും 22ാം പാർട്ടി കോൺഗ്രസിലേക്കും വിദേശരാജ്യത്ത് നിന്നുള്ള പ്രതിനിധികളെ തെരഞ്ഞെടുത്തതും സംഘടനാവിരുദ്ധമായാണ്.ഒാരോ ഘടകത്തിലെയും പ്രതിനിധികളെയും അതത് ഘടകങ്ങൾ തെരഞ്ഞെടുക്കണമെന്നത് ലംഘിച്ച് ഒരു ഘടകത്തിലും അംഗങ്ങളല്ലാതിരുന്ന പാലോളി അബ്ദുറഹ്മാനെയും കൊല്ലം ചടയമംഗലത്തെ സുലൈമാനെയും തെരഞ്ഞെടുത്തു. ഇതിൽ ചുമതലക്കാരനായ ഇസ്മയിലിന് വീഴ്ച സംഭവിച്ചു. യു.എ.ഇയിലെ ആഡംബരജീവിതം സംബന്ധിച്ച ആക്ഷേപത്തിന് ഇസ്മയിൽ നൽകിയ വിശദീകരണം ചെലവ് ഒരു സുഹൃത്താണ് വഹിച്ചതെന്നാണ്. ആരുടെ ചെലവിലായാലും ഇത്തരം ആഡംബരജീവിതം കമ്യൂണിസ്റ്റ് നേതാക്കൾക്ക് പാടില്ലെന്ന് റിപ്പോർട്ട് പറയുന്നു.
മന്ത്രിസഭായോഗ ബഹിഷ്കരണവുമായി ബന്ധപ്പെട്ട് പാർട്ടി നിലപാടിനെ തള്ളിയ ഇസ്മയിലിന് അടുത്തിടെ ശാസനയുണ്ടായിരുന്നു. അക്കാര്യവും റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്. ഇസ്മയിലിനെതിരെ നടപടിക്ക് മലപ്പുറം സമ്മേളനത്തിൽ ആവശ്യമുയരാനുള്ള സാധ്യതയേറെയാണ്. അദ്ദേഹത്തെ ഒതുക്കാനുള്ള നീക്കമാണ് റിപ്പോർട്ടിലെ പരാമർശങ്ങൾക്ക് പിന്നിലെന്ന് ഇസ്മയിലുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.