തിരുവനന്തപുരം: കേരളം കണ്ട വലിയ ദുരന്തം നേരിടാൻ സാധ്യമായ എല്ലാ നടപടികളും കൈക്കൊണ്ടിട്ടും പ്രദേശം സന്ദർശിച്ച് ദുരിതബാധിതരെ ആശ്വസിപ്പിക്കുന്നതിന് തയ്യാറാകാതിരുന്നതാണ് മുഖ്യമന്ത്രി പിണറായി വിജയന് വലിയ വിമർശമേറ്റുവാങ്ങാൻ കാരണമായത്. ‘വൈകി വരുന്ന വിേവക’മാണ് കഴിഞ്ഞ ദിവസം വിഴിഞ്ഞത്ത് ഉണ്ടായതടക്കം പലപ്പോഴും അദ്ദേഹത്തിന് തന്നെ വിനയാകുന്നത് എന്ന് വ്യക്തം. . പ്രകടനത്തിലല്ല, പ്രവർത്തിയിലാണ് കാര്യമെന്ന് ഭരണാധികാരികൾക്ക് അവകാശപ്പെടാെമങ്കിലും ജനങ്ങൾ ആവശ്യപ്പെടുന്ന അവസരങ്ങളിൽ അതതരം ‘മസിൽ പിടുത്തങ്ങൾ’ വിലപ്പോകില്ലെന്നാണ് വിഴിഞ്ഞത്തെ പ്രതിഷേധം വ്യക്തമാക്കുന്നത്. ജിഷ്ണു പ്രണോയിയുടെ മാതാവ് മഹിജയുടെ വിഷയത്തിലും തോമസ്ചാണ്ടിയുടെ രാജിക്കാര്യത്തിലുമടക്കം ജനവികാരം പിണറായിക്ക് എതിരായത് വൈകിയെടുത്ത നിലപാടുകളാണ്. നിരവധി ഉപദേഷ്ടാക്കളുണ്ടായിട്ടും ഇക്കാര്യത്തിൽ മാത്രം പിണറായി വിജയന് ശരിയായ ഉപദേശം ലഭിക്കുന്നില്ലെന്ന് വേണം കരുതാൻ.
ഒാഖി കൊടുങ്കാറ്റിൽ ഉറ്റവരേയും ഉടയവരേയും നഷ്ടപ്പെട്ടവരെ കാണാൻ വിളിപ്പാടകലെയുണ്ടായിരുന്ന മുഖ്യമന്ത്രി പിണറായി വിജയൻ എത്താനുണ്ടായ കാലതാമസമാണ് ജനരോഷത്തിന് കാരണമായത്. എന്നാൽ സെക്രേട്ടറിയറ്റിലിരുന്ന് രക്ഷാപ്രവർത്തനങ്ങൾക്കാവശ്യമായ മാർഗനിർദ്ദേശങ്ങളും നഷ്ടപരിഹാരവുമെല്ലാം പ്രഖ്യാപിച്ചുവെങ്കിലും അതൊന്നും മുഖ്യനെതിരായ ജനരോഷത്തെ തടയാനാനായില്ല. ഇത്തരമൊരു ദുരന്തമുണ്ടാകുേമ്പാൾ ഒരു സർക്കാറിന് ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ പിണറായി സർക്കാർ ചെയ്തുവെന്നത് സത്യം. എന്നാൽ വൈകാര്യമായി വിഷയങ്ങളെ അഭിമുഖീകരിക്കുന്ന ഒരു ജനവിഭാഗത്തെ സമീപിക്കുേമ്പാൾ കൈക്കൊള്ളേണ്ട മുന്നൊരുക്കങ്ങളൊന്നും തന്നെ മുഖ്യമന്ത്രിയിൽ നിന്നോ അദ്ദേഹത്തിെൻറ ഒാഫീസിൽ നിന്നോ ഉണ്ടായില്ലെന്നാണ് കഴിഞ്ഞദിവസം വിഴിഞ്ഞത്തെ സംഭവം ചൂണ്ടിക്കാട്ടുന്നത്. എന്നാൽ അഞ്ച് ദിവസത്തിന് ശേഷം സ്ഥലത്തെത്തിയ കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ ഇത്തരം സാഹചര്യങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് കേരളത്തിലെ ഭരണകർത്താക്കൾക്ക് കാണിച്ചുകൊടുത്തുവെന്നത് മറ്റൊരു വസ്തുത.
കഴിഞ്ഞ വ്യാഴാഴ്ച ദുരന്തമുണ്ടായപ്പോൾ മുതൽ മുഖ്യമന്ത്രിയും അദ്ദേഹത്തിെൻറ ഒാഫീസും രക്ഷാകപ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നതിന് നേതൃത്വം നൽകിയെന്നത് വസ്തുതയാണ്. വിവിധ മേഖലകളെ ഏേൃകാപിപ്പിച്ചുള്ള രക്ഷാപ്രവർത്തനം നടത്തുജകയും ചെയ്തു. വെള്ളിയാഴ്ച രാവിലെ വാർത്താസമ്മേളനം വിളിച്ച് മുഖ്യമന്ത്രി രക്ഷാപ്രവർത്തനങ്ങൾ വിശദീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ അന്ന് തന്നെ മുഖ്യമന്ത്രി ഇൗ പ്രശ്നബാധിത സ്ഥലങ്ങളിൽ സന്ദർശനം നടത്തിയിരുന്നെങ്കിൽ തീരാവുന്നതേയുണ്ടായിരുന്നുള്ളൂ പ്രശ്നങ്ങൾ. അവിടെയാണ് മഴയേയും പ്രതികൂല കാലാവസ്ഥയും അവഗണിച്ച് ഇൗ പ്രദേശങ്ങൾ സന്ദർശിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും കൈയ്യടി വാങ്ങിയതും. എന്നാൽ കനത്തമഴയായിരുന്നെങ്കിലും ശംഖുമുഖത്തെ ടെക്നിക്കൽ ഏര്യയിലെ രക്ഷാകകേന്ദ്രത്തിലെത്തിയിരുന്നെങ്കിലും പിണറായിക്ക് ഇപ്പോഴുണ്ടായ പ്രതിഛായ നഷ്ടം നികത്താമായിരുന്നു. ശനിയാഴ്ച വൈകുന്നേരം മെഡിക്കൽേകാളജിൽ ചികിൽസയിൽ കഴിയുന്നവവര സന്ദർശിച്ച് തെൻറ കർത്തവ്യം നിർവഹിച്ചുവെന്ന് പിണറായി വരുത്തി.
എന്നാൽ ഉറ്റവരുടെ മടങ്ങിവരവും കാത്ത് തീരങ്ങളിൽ അലമുറയിടുന്നവർക്ക് അത് ആശ്വാസമായില്ല. കേന്ദ്രമന്ത്രി നിർമ്മലാ സീതാരാമൻ എത്തുന്നുവെന്ന വിവരം ലഭിച്ചതിന് ശേഷമാണ് മുഖ്യമന്ത്രി വിഴിഞ്ഞം സന്ദർശിക്കാൻ തീരുമാനിച്ചത്. ഇത് രാഷ്ട്രീയ ലക്ഷ്യം വച്ചാണെന്ന് പ്രചരിപ്പിക്കാൻ എതിരാളികൾക്ക് സാധിക്കുകയും ചെയ്തു. പൊലീസിെൻറ വൻസുരക്ഷ ഒരുക്കിയുള്ള സന്ദർശനം. അവിടെ തെന്ന എല്ലാം പാളി. അതിനാലാണ് മുഖ്യമന്ത്രിക്ക് ഇത്രയും കനത്ത ജനരോഷം നേരിടേണ്ടിവന്നതും സ്വന്തം കാർ ഉപേക്ഷിച്ച് അദ്ദേഹത്തിന് അവിടെ നിന്നും മടങ്ങേണ്ടിവന്നത്. അവിടെയാണ് മുൻമുഖ്യമന്ത്രിമാരായ വി.എസ്. അച്യുതാനന്ദനും ഉമ്മൻചാണ്ടിയും കേന്ദ്രമന്ത്രി നിർമ്മല സീതാരാമനുമെല്ലാം വിജയിച്ചതും. ഇത്തരം സന്ദർഭങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അവർ പിണറായി വിജയന് കാട്ടിക്കൊടുത്തുവെന്ന് പറഞ്ഞാൽ തെറ്റില്ല. പല സന്ദർഭങ്ങളിലും പിണറായി വിജയൻ കൈക്കൊള്ളുന്ന നിലപാടുകൾ അദ്ദേഹത്തിന് തന്നെ ദോഷം ചെയ്യുന്നുവെന്നാണ് വിഴിഞ്ഞം സംഭവവും ചൂണ്ടിക്കാട്ടുന്നത്. അല്ലെങ്കിൽ മൽസ്യത്തൊഴിലാളികൾ അദ്ദേഹത്തോട് ‘കടക്കുപുറത്ത്’ എന്ന് പറയില്ലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.