കോട്ടയം: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ ആരെ പിന്തുണക്കുമെന്നതിനെച്ചൊല്ലി നേതൃനിരയിൽ ഭിന്നത രൂക്ഷമായതിനെത്തുടർന്ന് തീരുമാനമെടുക്കാൻ ഒമ്പതംഗ ഉപസമിതിയെ കേരള േകാൺഗ്രസ്^എം നിയോഗിച്ചു. കോട്ടയത്ത് ചേർന്ന് സ്റ്റിയറിങ് കമ്മിറ്റി യോഗത്തിൽ പി.ജെ. ജോസഫ് വിഭാഗത്തിെൻറ എതിർപ്പിനെത്തുടർന്നാണ് ഇൗ തീരുമാനം.
ഉപസമിതി റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ ഏതാനും ദിവസങ്ങൾക്കുള്ളിൽ തീരുമാനം കൈക്കൊള്ളുമെന്ന് േയാഗതീരുമാനം വിശദീകരിച്ച് പാർട്ടി ചെയർമാൻ കെ.എം. മാണി വാർത്തസമ്മേളത്തിൽ അറിയിച്ചു. എല്ലാ മുന്നണിയും സഹായം തേടിയിട്ടുണ്ട്. ഇക്കാര്യങ്ങൾ വിശദമായി വിലയിരുത്തിയതിെൻറ അടിസ്ഥാനത്തിലാണ് ഉപസമിതിയെ നിയോഗിച്ചത്. പാർട്ടിക്കുള്ളിൽ ഭിന്നതയും ആശയക്കുഴപ്പവുമില്ല. മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി ലേഖനമെഴുതിയതിനെക്കുറിച്ച് ചോദിച്ചപ്പോൾ പിണറായി നല്ലത് ചെയ്താൽ നല്ലതെന്ന് പറയും.
തെറ്റുചെയ്താൽ പല്ലും നഖവും ഉപയോഗിച്ച് എതിർക്കും. നോക്കുകൂലി ഇല്ലാതാക്കിയത് നല്ലകാര്യമാണ്. അതിനെ അഭിനന്ദിക്കുന്നു. അതിൽ തെറ്റില്ല. പി.ജെ. േജാസഫും മോൻസ് ജോസഫും വാർത്തസമ്മേളനത്തിൽ പെങ്കടുക്കാതിരുന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ മാധ്യമപ്രവർത്തകർ ഭിന്നതയുണ്ടാക്കേണ്ടെന്നായിരുന്നു മറുപടി. സൂക്ഷിച്ചടിച്ചാൽ മാത്രെമ പോസ്റ്റിൽ ഗോൾ എത്തൂ. പാർട്ടിയിൽ വിവിധ അഭിപ്രായങ്ങളുണ്ടാും. അത് ക്രോഡീകരിച്ചാണ് തീരുമാനമെടുക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
ചെങ്ങന്നൂരിൽ ആരെ പിന്തുണക്കുമെന്നതിനെച്ചൊല്ലി സ്റ്റിയറിങ് കമ്മിറ്റി യോഗത്തിൽ കടുത്ത ഭിന്നതയാണുണ്ടായത്. യു.ഡി.എഫിനെ പിന്തുണക്കണമെന്ന ആവശ്യം പി.ജെ. ജോസഫ് വിഭാഗം മുന്നോട്ടുവെച്ചെങ്കിലും ജോസ് കെ. മാണി അടക്കമുള്ളവർ എതിർക്കുകയായിരുന്നു. തുടർന്നാണ് അഭിപ്രായസമന്വയം രൂപപ്പെടുത്താനായി ചെയർമാൻ കെ.എം. മാണി, വർക്കിങ് ചെയർമാൻ പി.െജ. ജോസഫ്, എം.പിമാരായ ജോസ് കെ. മാണി, ജോയി എബ്രഹാം, എം.എൽ.എമാരായ സി.എഫ്. തോമസ്, മോൻസ് ജോസഫ്, റോഷി അഗസ്റ്റ്യൻ, ഡോ. എൻ. ജയരാജ്, ട്രഷറർ തോമസ് ജോൺ എന്നിവരടങ്ങുന്ന ഒമ്പതംഗ സമിതിയെ നിേയാഗിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.