തൊടുപുഴ: പി.ജെ. ജോസഫ് നേതൃത്വം നൽകുന്ന കേരള കോൺഗ്രസിൽ ലയിക്കാനുള്ള നീക്കത്തിൽ നിന്ന് ജനാധിപത്യ കേരള കോൺഗ്രസ് തൽക്കാലം പിൻമാറുന്നു. പാർട്ടി ചെയർമാൻ ഫ്രാൻസിസ ് ജോർജും കൂട്ടരും ജോസഫുമായി ഏതാണ്ട് ധാരണയായതിനു പിന്നാലെയാണ് താൽക്കാലിക പി ൻമാറ്റം. സമയമായില്ലെന്ന വിലയിരുത്തലും പാർട്ടിയിൽ യോജിപ്പുണ്ടാകാത്തതും കൂടാതെ സ ി.പി.എം ഇടപെടുകയും ചെയ്തു എന്നാണ് വിവരം.
ഫ്രാൻസിസ് ജോർജുമായി ലയനചർച്ച നടന്നെന്ന പി.ജെ. ജോസഫിെൻറ വെളിപ്പെടുത്തലിനു പിന്നാലെയാണ് മുഖ്യമന്ത്രി പിണറായി വിജയൻതന്നെ ഫ്രാൻസിസ് ജോർജിനെ വിളിച്ച് ഇത്തരം നീക്കങ്ങൾ മുന്നണിയുടെ പ്രതിഛായയെ ബാധിക്കുമെന്ന് പറഞ്ഞ് ഇത് വിലക്കിയത്. ലയനപ്രഖ്യാപനത്തിനു മുേമ്പ പാർട്ടി പിളർപ്പിലേക്ക് പോകുന്നത് ഒഴിവാക്കാൻ കൂടിയാണ് ഈ നീക്കം.
ലയനചർച്ചയെച്ചൊല്ലി ഫ്രാൻസിസ് ജോർജ് മൗനം തുടർന്നത് പാർട്ടിയിൽ അസ്വാരസ്യങ്ങൾക്ക് ഇടയാക്കിയിരുന്നു. വർക്കിങ് ചെയർമാൻ ഡോ. കെ.സി. ജോസഫും വൈസ് ചെയർമാൻ ആൻറണി രാജുവും ലയനം തള്ളി രംഗത്തെത്തുകയും ചെയ്തു. നിയമസഭ സീറ്റ് സാധ്യത പരിഗണിച്ച് എൽ.ഡി.എഫിൽ തുടരാൻ താൽപര്യപ്പെടുന്നവരാണ് ഇവർ. ഫ്രാൻസിസ് ജോർജും സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി എം.പി. പോളി, മുൻ എം.പി വക്കച്ചൻ മറ്റത്തിൽ, തോമസ് കുന്നപ്പള്ളി അടക്കമുള്ളവരുമാണ് ഇപ്പുറത്തുള്ളത്.
ജോസഫിെൻറയും ജോസ് കെ. മാണിയുടെയും പാർട്ടി ഔദ്യോഗികമായി രണ്ടാകുന്ന മുറക്ക് ജോസഫിൽ ലയിക്കാനായിരുന്നു തീരുമാനം. പാർട്ടി ഡെപ്യൂട്ടി ചെയർമാൻ പി.സി. ജോസഫ് നിലപാടെടുത്തിരുന്നില്ല. 14ന് കോട്ടയത്ത് ചേരുന്ന പാർട്ടി സംസ്ഥാന കമ്മിറ്റി യോഗത്തിൽ പ്രശ്നമുണ്ടാക്കാൻ ലയനവിരുദ്ധർ നീക്കം നടത്തിയിരുന്നു.
മുന്നണിയിൽ പാർട്ടിയെ സംശയമുനയിലാക്കിെയന്ന് ആരോപണമുയർന്നതോടെ കേരള കോൺഗ്രസുകളുടെ ഐക്യം പി.ജെ. ജോസഫ് എപ്പോഴും പറയാറുള്ളതാണെന്നും അതിനപ്പുറം ലയന ചർച്ചയൊന്നും നടന്നിട്ടില്ലെന്നും വിശദീകരിക്കുകയാണിപ്പോൾ ഫ്രാൻസിസ് ജോർജ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.