തിരുവനന്തപുരം: ലോക്സഭ സീറ്റ് ആവശ്യപ്പെടുന്ന പി.ജെ. ജോസഫിനെ വെട്ടാൻ കോട്ടയത് ത് മാണിയെ തന്നെ മത്സരരംഗത്തിറക്കാൻ കേരള കോൺഗ്രസിൽ അണിയറനീക്കം. ഇതോടെ, 26ന് നട ക്കുന്ന യു.ഡി.എഫ് ഉഭയകക്ഷി ചർച്ച നിർണായകമാവും. കേരള കോൺഗ്രസിലെ പടലപ്പിണക്കങ് ങൾ കോൺഗ്രസിന് കൂടുതൽ തലവേദനയായിട്ടുമുണ്ട്. കൊച്ചിയിലാണ് കോൺഗ്രസ്-കേരള കോൺഗ്രസ് ഉഭയകക്ഷി ചർച്ച.
കേരള കോൺഗ്രസ് എം രണ്ട് സീറ്റ് ചോദിച്ചതിന് പിന്നാലെ മാണിയും േജാസഫും രണ്ടായി നിലയുറപ്പിച്ചതോടെ പാർട്ടി പിളരുമോയെന്ന സംശയവും ശക്തമാണ്. കോട്ടയത്തിന് പുറമെ ഇടുക്കിയോ ചാലക്കുടിയോ വേണമെന്ന് പാർട്ടി വർക്കിങ് ചെയർമാൻ പി.ജെ. ജോസഫ് യു.ഡി.എഫ് യോഗത്തിലും രാഹുൽ ഗാന്ധിയുമായുള്ള ചർച്ചയിലും ആവശ്യപ്പെട്ടിരുന്നു. എന്നാൽ, കേരള കോൺഗ്രസ് എമ്മിന് രണ്ടാമതൊരു സീറ്റ് നൽകിയാൽ മുസ്ലിം ലീഗിന് മൂന്ന് സീറ്റ് നൽകേണ്ടിവരും. അതിനാൽ നിലവിലുള്ള സീറ്റുകൾ അതേപടി തുടരെട്ടയെന്ന നിലപാടാണ് കോൺഗ്രസിന്. ഇതോടെ, പാർട്ടിക്ക് ലഭിക്കുന്ന കോട്ടയത്ത് മത്സരിക്കാൻ പി.ജെ. ജോസഫ് തയാറാടെുക്കുന്നുവെന്ന സൂചന പുറത്തുവന്നു. കോട്ടയം ജില്ലയിലെ വിവിധ ക്രൈസ്തവ മതാധ്യക്ഷന്മാരെയും മറ്റ് സമുദായ നേതാക്കളെയും മറ്റ് പ്രമുഖരെയും കഴിഞ്ഞദിവസങ്ങളിൽ ജോസഫ് സന്ദർശിച്ച് പിന്തുണ തേടുകയും ചെയ്തു. മാണി വിഭാഗത്തിന് രാജ്യസഭ സീറ്റ് നൽകിയതിനാൽ, ലോക്സഭ സീറ്റ് തങ്ങൾക്ക് അവകാശപ്പെട്ടതാെണന്ന നിലപാടിലാണ് ജോസഫ് വിഭാഗം.
ഇതോടെയാണ് ജോസഫിെൻറ സ്ഥാനാർഥിത്വം തടയാൻ കെ.എം. മാണിയെ തന്നെ മത്സരിപ്പിക്കാനുള്ള തന്ത്രം രൂപപ്പെട്ടത്. എന്നാൽ, മകൻ ജോസ് കെ. മാണി രാജ്യസഭയിലും പിതാവ് കെ.എം. മാണി ലോക്സഭയിലേക്കും എന്ന പ്രചാരണം ദോഷംചെയ്യുമോയെന്ന ആശങ്ക മാണിക്കുണ്ട്. സീറ്റ് തർക്കത്തെ തുടർന്ന് മാണിയും ജോസഫും രണ്ട് പാർട്ടികളെന്ന പോലെ അകന്നുകഴിഞ്ഞു. 26ന് ഉഭയകക്ഷി ചർച്ചയേക്കാൾ, കേരള കോൺഗ്രസിലെ പ്രശ്നം പരിഹരിക്കുകയെന്ന ദൗത്യമായിരിക്കും േകാൺഗ്രസ്, മുസ്ലിം ലീഗ് നേതാക്കൾക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.