കോട്ടയം: ജോസഫ് ഗ്രൂപ്പിൽ ലയിക്കില്ലെന്നും പാർട്ടി ഒറ്റക്കെട്ടായി മുന്നോട്ടുപോക ുമെന്നും കേരള കോൺഗ്രസ്(ജേക്കബ്) ലീഡർ അനൂപ് ജേക്കബ് എം.എൽ.എ. പാർട്ടി ചെയർമാൻ ജോണ ി നെല്ലൂർ യോഗം വിളിച്ച ഈ മാസം 21ന് തന്നെ കോട്ടയത്ത് സമ്പൂർണ സംസ്ഥാനസമ്മേളനം വിളിക്കാനും അനൂപ് ജേക്കബ് വിളിച്ച ഉന്നതാധികാരസമിതിയോഗം തീരുമാനിച്ചു. ഇതോെട പാർട്ടി പിളർപ്പിലേക്കെന്ന് ഉറപ്പായി.
പാർട്ടി പിളർന്നിട്ടില്ലെന്നും അത്തരമൊരു സാഹചര്യത്തിന് ആരും തയാറാകില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും യോഗശേഷം അനൂപ് ജേക്കബ് വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഭൂരിപക്ഷവും ലയനം വേണ്ടെന്ന നിലപാടിലാണ്. ചെയർമാൻ ഇത് അംഗീകരിക്കണം. ഭൂരിപക്ഷ തീരുമാനത്തിനൊപ്പം അേദ്ദഹം നിൽക്കുമെന്നാണ് പ്രതീക്ഷ. യു.ഡി.എഫിനെ ദുർബലപ്പെടുത്തുന്ന നടപടി ഉണ്ടാകില്ല. വിവാദം ഉണ്ടാക്കാൻ ശ്രമമുണ്ട്. എല്ലാക്കാലവും പ്രശ്നങ്ങൾ പരിഹരിച്ച് മുന്നോട്ടുപോകാനാണ് ശ്രമിച്ചത്. ഇത്തവണയും ഒരുമിച്ച് നീങ്ങണമെന്നാണ് പാർട്ടി തീരുമാനം.
21ന് നടക്കുന്ന സംസ്ഥാനകമ്മിറ്റിയിൽ ചെയർമാൻ എത്തുമെന്നാണ് പ്രതീക്ഷ. ഔദ്യോഗികമായി ലയനചർച്ചകളൊന്നും നടന്നിട്ടില്ല. സ്വകാര്യ സംഭാഷണങ്ങൾ ചർച്ചയായി കാണേണ്ട. പ്രശ്നങ്ങൾ യു.ഡി.എഫ് നേതൃത്വത്തിന് അറിയാം. ഇതുവരെ ഇടപെട്ടിട്ടില്ല. കുട്ടനാട് സീറ്റുമായി ബന്ധപ്പെട്ട് ചർച്ച നടത്തിയെന്ന പ്രചാരണം അടിസ്ഥാന രഹിതമാണ്. 21ന് ജോണി നെല്ലൂർ േയാഗം വിളിച്ചത് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. ഇത് പാർട്ടിയിൽ ആശയക്കുഴപ്പം സൃഷ്ടിച്ചതോടെയാണ് ഉന്നതാധികാരസമിതി ചേർന്നത്. ചെയർമാനെ അറിയിച്ചിരുന്നുവെന്നും അനൂപ് പറഞ്ഞു.
ജോണി നെല്ലൂർ 21ന് കോട്ടയത്ത് യോഗം വിളിച്ചതിനിടെയാണ് പാർട്ടി സംസ്ഥാനകമ്മിറ്റി ഓഫിസിൽ അനൂപിെൻറ നേതൃത്വത്തിൽ യോഗം ചേർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.