തിരുവനന്തപുരം: ലോക്സഭാ സീറ്റ് പ്രശ്നത്തിൽ കേരള കോൺഗ്രസ്-എം പിളർപ്പിലേക്ക ്. മുമ്പ് മാണി- ജോസഫ് ചേരിയായിരുെന്നങ്കിൽ ഇത്തവണ മാണിയുടെ സ്ഥാനത്ത് മകൻ ജോസ് കെ . മാണിയാണെന്ന വ്യത്യാസം മാത്രം.
പുനരുജ്ജീവിപ്പിക്കുന്ന കേരള കോൺഗ്രസ്-ജെയെ ഘട കകക്ഷിയായി അംഗീകരിക്കണമെന്ന ആവശ്യം കോൺഗ്രസ് നേതാക്കളുമായുള്ള ചർച്ചയിൽ പി.ജെ. ജോസഫ് മുന്നോട്ട് വെച്ചു. മറ്റു ഘടകകക്ഷികളുമായി ആലോചിച്ച് 16നു ശേഷം മറുപടി നൽകാമെന്ന് കോൺഗ്രസ് നേതാക്കൾ അറിയിെച്ചന്നാണ് വിവരം. പിളർപ്പ് ഒഴിവാക്കി മാണിയുമായി സഹകരിച്ച് പോകണമെന്നാണ് കോൺഗ്രസ് നേതാക്കൾ അഭ്യർഥിച്ചത്.
കോട്ടയം സീറ്റ് നിഷേധിക്കപ്പെട്ടതിനെ തുടർന്ന് പാർട്ടിക്കകത്ത് കലാപക്കൊടി ഉയർത്തുന്ന വർക്കിങ് ചെയർമാൻ പി.ജെ. ജോസഫ്, മുൻ മന്ത്രിമാരായ മോൻസ് ജോസഫ് എം.എൽ.എ, ടി.യു. കുരുവിള എന്നിവർ ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരുമായി പ്രത്യേകം ചർച്ച നടത്തി. പിന്നീട് ഇവർ കേൻറാൺമെൻറ് ഹൗസിൽ യോഗം ചേർന്നു.
രണ്ടു മണിക്കൂറിലേറെ നീണ്ട ചർച്ചയിൽ, കേരള കോൺഗ്രസിന് നൽകിയ സീറ്റ് തിരിച്ചുപിടിക്കാനുള്ള ബുദ്ധിമുട്ട് കോൺഗ്രസ് നേതാക്കൾ അറിയിച്ചു. എന്നാൽ, മാണിയുടെ നിയന്ത്രണത്തിലല്ല കാര്യങ്ങളെന്നാണ് ജോസഫ് വിഭാഗം അറിയിച്ചത്.
മാണിയുടെ നിയന്ത്രണത്തിലായിരുെന്നങ്കിൽ പാർട്ടി കമ്മിറ്റി തീരുമാനിച്ച തനിക്കുപകരം മറ്റൊരാളെ സ്ഥാനാർഥിയായി പ്രഖ്യാപിക്കില്ലായിരുന്നു. മാണിയുടെ അനാരോഗ്യം മറയാക്കി മറ്റു ചിലരാണ് തീരുമാനമെടുക്കുന്നത്. ഇൗ സാഹചര്യത്തിൽ യോജിച്ച് മുന്നോട്ട് പോകാനാകില്ല. എന്നാൽ, മുന്നണിയെ ദുർബലപ്പെടുത്തുന്ന തീരുമാനങ്ങളുണ്ടാകില്ലെന്ന് ജോസഫ് ഉറപ്പു നൽകിയതായാണ് അറിയുന്നത്.
പാർട്ടി പിളർന്നാൽ കൂറുമാറ്റ നിരോധന നിയമം ബാധകമാകുമോയെന്നതടക്കമുള്ള കാര്യങ്ങൾ ജോസഫ് വിഭാഗം പരിശോധിച്ചു വരുകയാണ്. ആറ് എം.എൽ.എമാരിൽ മൂന്ന് എം.എൽ.എമാർ ഒന്നിച്ച് നിൽക്കുമെന്നാണ് ജോസഫ് നൽകുന്ന സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.