കോട്ടയം: പുതിയ രാഷ്ട്രീയ നീക്കത്തിൽ ജോസഫിനെ പിന്തുണച്ച് കൂടുതൽ എം.എൽ.എ മാരും നേതാക്കളും എത്തിയതോടെ കേരള കോൺഗ്രസ് എം പ്രതിസന്ധിയിൽ. മാണിയും റോഷി അഗസ്റ്റിനും ഒഴികെയുള്ള എം.എൽ.എമാരും ടി.യു. കുരുവിളയടക്കം ജോസഫ് പക്ഷത്തെ പ്രമുഖ നേതാക്കളും പി.ജെ. ജോസഫ് സംഘടിപ്പിച്ച പ്രാർഥന യജ്ഞത്തിൽ പെങ്കടുത്തു.
പാർട്ടി െഡപ്യൂട്ടി ചെയർമാനും എം.എൽ.എയുമായ സി.എഫ്. തോമസും എം.എൽ.എമാരായ മോൻസ് ജോസഫും എൻ. ജയരാജും യജ്ഞത്തിൽ പെങ്കടുത്തത് പുതിയ രാഷ്ട്രീയ മാനങ്ങളാണ് നൽകുന്നത്. മുൻ എം.എൽ.എ തോമസ് ഉണ്ണിയാടനും ചടങ്ങിനെത്തി. പി.സി. ജോർജും എത്തിയതും സജീവ ചർച്ചയായിട്ടുണ്ട്. മാണി വിരുദ്ധ നിലപാടിൽ ജോസഫ് ഉറച്ചുനിന്നാൽ കൂടുതൽ നേതാക്കൾ ഒപ്പമെത്തുമെന്നാണ് സൂചന. പുതിയ നിലപാട് തീരുമാനിക്കാൻ ജോസഫ് പക്ഷത്തെ പ്രമുഖർ ഉടൻ യോഗം ചേരും.
കേരള കോൺഗ്രസ് വൈസ് ചെയർമാനും എം.പിയുമായ ജോസ് കെ. മാണി കേരളയാത്ര നടത്തുന്നതിനിടെയാണ് ഗാന്ധിജി സ്റ്റഡി സെൻറർ ആഭിമുഖ്യത്തിൽ ജോസഫ് പ്രാർഥനയജ്ഞം നടത്തിയത്. പ്രതിസന്ധിഘട്ടങ്ങളിെലാക്കെ ജോസഫ് ഗാന്ധിജി സ്റ്റഡി സെൻററിനെ ഉപയോഗിച്ചാണ് പ്രതിഷേധം പ്രകടിപ്പിക്കാറ്. കേരള കോൺഗ്രസിന് രണ്ട് സീറ്റിന് അർഹതയുണ്ടെന്നും ലയനംകൊണ്ട് വലിയ ഗുണമൊന്നും കിട്ടിയിട്ടില്ലെന്നും ജോസഫ് കഴിഞ്ഞ ദിവസം തുറന്നടിച്ചിരുന്നു. മാണിയും ഇതേനാണയത്തിൽ തിരിച്ചടിച്ചു. ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പുതന്നെ ഇരുവരും പിരിയുമോയെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്.
ചടങ്ങിലേക്ക് ക്ഷണിച്ചിട്ടല്ല പി.സി. ജോർജ് വന്നതെന്ന് ജോസഫ് വ്യക്തമാക്കിയെങ്കിലും ഒപ്പം നിൽക്കാനുള്ള ശ്രമത്തിലാണ് ജോർജ്. കേരള ജനപക്ഷം ഒറ്റപ്പെട്ട സാഹചര്യത്തിൽ എല്ലാംമറന്ന് പഴയ നേതാവിനൊപ്പം കൂടാനാണ് േജാർജിെൻറ നീക്കം. അതു വഴി യു.ഡി.എഫിലേക്കും. ഇടതുമുന്നണിയിലുള്ള ജനാധിപത്യ കേരള കോൺഗ്രസും കാര്യങ്ങൾ നിരീക്ഷിക്കുകയാണ്. ജോസഫിനെ ഒപ്പം നിർത്താൻ അവർ തയാറാണ്. എന്നാൽ, യു.ഡി.എഫ് വിടാൻ ജോസഫ് തയാറല്ല. കേരള കോൺഗ്രസിലെ പ്രശ്നങ്ങൾ കോൺഗ്രസിനും തലവേദനയാകുകയാണ്. യു.ഡി.എഫും ആശങ്കയിലാണ്. പ്രശ്നപരിഹാര ചർച്ചകൾ കോൺഗ്രസ് ആരംഭിച്ചിട്ടുണ്ട്.
പിളരില്ലെന്ന് ജോസ് കെ. മാണി
നിലമ്പൂർ: കേരള കോൺഗ്രസ് (എം) പിളരില്ലെന്ന് സംസ്ഥാന വൈസ് ചെയർമാൻ ജോസ് കെ. മാണി. പിളരുമെന്ന തരത്തിൽ വരുന്ന പ്രചാരണങ്ങൾ മാധ്യമസൃഷ്ടിയാണ്. കേരള കോൺഗ്രസ് ലയനത്തിന് ശേഷം ആദ്യമായല്ല പാർലമെൻറിലേക്ക് രണ്ട് സീറ്റ് ആവശ്യപ്പെടുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ ഈ ആവശ്യം ഉന്നയിച്ചിരുന്നു. ചരൽകുന്നിൽ എടുത്ത പാർട്ടി തീരുമാനമാണ് കേരളയാത്ര.
പാർട്ടി വർക്കിങ് ചെയർമാൻ പി.ജെ. ജോസഫ് ഗാന്ധി രക്തസാക്ഷിത്വത്തിെൻറ വാർഷികത്തിൽ ഉപവാസം നടത്തുന്നതും പാർട്ടി തീരുമാനപ്രകാരമാണ്. രണ്ട് സീറ്റ് എന്നത് രാഹുൽ ഗാന്ധിയുടെ മുന്നിൽ ചൊവ്വാഴ്ച അവതരിപ്പിച്ചത് കെ.എം. മാണിയും പി.ജെ. ജോസഫും സംയുക്തമായാണ്. ജോസ് കെ മാണി വാർത്തസമ്മേളനത്തിൽ പറഞ്ഞു. പി.സി. ജോർജ് പി.ജെ. ജോസഫിെൻറ ഉപവാസ സമരത്തിൽ പങ്കെടുക്കുന്നത് ശ്രദ്ധയിൽപെടുത്തിയപ്പോൾ പങ്കെടുക്കുന്നതിന് ആർക്കും വിലക്കില്ലെന്നായിരുന്നു ഒപ്പമുണ്ടായിരുന്ന ഇടുക്കി എം.എൽ.എ റോഷി അഗസ്റ്റ്യെൻറ മറുപടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.