തൊടുപുഴ: സി.പി.എമ്മിെൻറ പിന്തുണ സ്വീകരിച്ച് യു.ഡി.എഫിനോട് രാഷ്ട്രീയ വഞ്ചന കാട്ടിയെന്ന പ്രശ്നത്തിൽ ഭിന്നത രൂക്ഷമായ കേരള കോൺഗ്രസിൽ ജോസഫും കൂട്ടരും നിലപാടിലുറച്ചുതന്നെ. സമദൂരനിലപാടിൽ ഇനി പോകാനാകില്ലെന്നും യു.ഡി.എഫിലേക്ക് പോകുന്നതിന് ആവശ്യമായ ശ്രമങ്ങളാണ് വരും ദിവസങ്ങളിൽ ഉണ്ടാേകണ്ടെതന്നും പി.ജെ. ജോസഫ് മാണിയുടെ വിശ്വസ്തരെ ചൊവ്വാഴ്ച അറിയിച്ചുകഴിഞ്ഞു. പാർലമെൻററിപാർട്ടി യോഗത്തിൽ സമവായം ഉണ്ടാകാതിരുന്ന സാഹചര്യത്തിൽ ജോസഫിെൻറ മനസ്സറിയാൻ നിയോഗിച്ചവരോടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗം മാണിയോടുള്ള നിലപാടിൽ മാറ്റം വേണ്ടെന്ന് തീരുമാനിച്ചതിന് പിന്നാലെയായിരുന്നു ഇത്. യു.ഡി.എഫ് മാണിയെ തള്ളിയാലും മൃദുസമീപനത്തിലേക്ക് പോയാലും ശക്തമായ യു.ഡി.എഫ് അനുകൂല നിലപാടിലൂടെ പാർട്ടിയിലെ ഭൂരിപക്ഷത്തെ തന്നോടൊപ്പമാക്കാനാണ് ജോസഫിെൻറ നീക്കമെന്നാണ് സൂചന.
തിങ്കളാഴ്ചത്തെ യോഗത്തിൽതന്നെ യു.ഡി.എഫ് വിരുദ്ധനിലപാട് അംഗീകരിക്കാനാകില്ലെന്നും പാർട്ടിയിൽ ആലോചിക്കാതെ സി.പി.എമ്മുമായി കൂട്ടുകെട്ടുണ്ടാക്കിയതിന് ന്യായീകരണമില്ലെന്നും ജോസഫ് വ്യക്തമാക്കിയിരുന്നു. മാണി ഇക്കാര്യത്തിൽ പിഴവ് സമ്മതിച്ച് മുന്നോട്ടുപോകാൻ തുടങ്ങിെയങ്കിലും വിഷയം ഗൗരവമുള്ളതാണെന്നും സി.എഫ് തോമസിെൻറകൂടി സാന്നിധ്യം അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടി, പിടികൊടുക്കാതിരിക്കുകയായിരുന്നു ജോസഫ്. തുടർന്നാണ് വിശദ ചർച്ചക്ക് തീരുമാനിച്ച് യോഗം പിരിഞ്ഞത്.
ഒരുവർഷത്തിനകം യു.ഡി.എഫിൽ തിരിച്ചെത്താമെന്ന നിലപാടിലാണ് സമദൂര നിലപാടിനൊപ്പം നിൽക്കാൻ ജോസഫ് സമ്മതം മൂളിയതേത്ര. സമദൂരം താൽക്കാലികമെന്ന നിലയിലാണ് തദ്ദേശ സ്ഥാപനങ്ങളിൽ യു.ഡി.എഫുമായി സഹകരിച്ചുപോകാൻ ചരൽക്കുന്ന് ക്യാമ്പിൽ തീരുമാനമുണ്ടായതെന്നും ജോസഫിനോടടുത്ത കേന്ദ്രങ്ങൾ വ്യക്തമാക്കുന്നു. മൃദു യു.ഡി.എഫ് നിലപാട് പാടെ തള്ളിയാണ് പാർട്ടിയിൽ ആലോചിക്കാതെ മാണിയുടെ മൗനാനുവാദത്തോടെ ജോസ് കെ. മാണി സി.പി.എമ്മുമായി ധാരണക്ക് തയാറായതെന്നും മാണിവിരുദ്ധർ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.