തിരുവനന്തപുരം: കേരള കോൺഗ്രസിെൻറ വരവ് ഉപാധിയോടെയാണോയെന്നും ആണെങ്കിൽ വ്യക്തമാക്കണമെന്നും എൻ.സി.പി സംസ്ഥാന പ്രസിഡൻറ് ടി.പി. പീതാംബരൻ ആവശ്യപ്പെട്ടു. 'സീറ്റ് ധാരണയെക്കുറിച്ച് കേൾക്കുന്നു. ഘടകകക്ഷികളുടെ സിറ്റിങ് സീറ്റ് കൊടുക്കുന്ന കീഴ്വഴക്കമില്ലല്ലോ' എന്നും പീതാംബരൻ ചൂണ്ടിക്കാട്ടി. രൂക്ഷമായി പ്രതികരിച്ച മുഖ്യമന്ത്രി ആ ചർച്ച ഇവിടെ ആവശ്യമിെല്ലന്ന് പറഞ്ഞു.
എൽ.ജെ.ഡി പ്രതിനിധി ഷേക്ക് പി. ഹാരീസ് കഴഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം ആദ്യമായി മുന്നണിയിലേക്ക് വന്നത് തങ്ങളാണെന്നും അർഹമായ പരിഗണന ലഭിക്കണമെന്നും സൂചിപ്പിച്ചു. ജനതാദളും എൽ.ജെ.ഡിയും ഇങ്ങനെ അപ്പുറവും ഇപ്പുറവും ഇരിക്കേണ്ട കക്ഷികളല്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. സീറ്റ് ചർച്ചയെ കുറിച്ച് അഭ്യൂഹമുണ്ടെന്ന് പറഞ്ഞ കാനം, എൽ.ഡി.എഫ് പക്ഷേ, അങ്ങനെ ചെയ്യാറില്ലെന്നും അത് ശരിയുമല്ലെന്ന് വ്യക്തമാക്കി.
ജോസ് വിഭാഗത്തിെൻറ പ്രവേശനം എല്ലാവരും അംഗീകരിച്ച സ്ഥിതിക്ക് തദ്ദേശ തെരഞ്ഞെടുപ്പ് സീറ്റ് നിർണയത്തിൽ അവരെകൂടി ഉൾപ്പെടുത്താൻ താഴെത്തട്ടിൽ നിർദേശം നൽകുമെന്ന് കോടിയേരി പറഞ്ഞു. യോഗത്തിെൻറ അവസാനം വീണ്ടും ഇടപെട്ട പിണറായി കേരള കോൺഗ്രസ് ഒരു ഉപാധിയും ആവകാശവാദവും ഉന്നയിച്ചിട്ടില്ലെന്ന് പ്രത്യേകം സൂചിപ്പിക്കുെന്നന്ന് ഘടകകക്ഷികളെ ഒാർമിപ്പിച്ചു.
ജോസ് കെ. മാണി നേതൃത്വം നൽകുന്ന കേരള കോൺഗ്രസ് (എം) ഇടതുമുന്നണിയുടെ 11ാമത് ഘടകകക്ഷിയാണ്. വ്യാഴാഴ്ച മുഖ്യമന്ത്രി പിണറായി വിജയെൻറ അധ്യക്ഷതയിൽ ചേർന്ന എൽ.ഡി.എഫ് സംസ്ഥാന സമിതിയാണ് ജോസ് വിഭാഗത്തെ ഘടകകക്ഷിയായി ഉൾപ്പെടുത്താൻ െഎകകണ്ഠ്യേന തീരുമാനിച്ചത്.
പാലാ സീറ്റിനെ ചൊല്ലി എൻ.സി.പി നേതൃത്വം ഉയർത്തിയ ആശങ്ക മുഖ്യമന്ത്രി തന്നെ തള്ളിയതോടെ നടപടിക്രമം പൂർത്തിയാക്കി ജോസ് വിഭാഗം ഒൗദ്യോഗികമായി ഇടതുമുന്നണിയുടെ ഭാഗമായി. എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ മുന്നണി തീരുമാനം വാർത്തസമ്മേളനത്തിൽ പ്രഖ്യാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.