തിരുവനന്തപുരം: പാർട്ടിയിൽ കഴിഞ്ഞ ദിവസമുണ്ടായ പിളർപ്പ് നിയമസഭയിൽ പ്രകടിപ്പി ക്കാതെ കേരള കോൺഗ്രസ് (എം) അംഗങ്ങൾ. പ്രശ്നം വഷളാക്കാൻ ഭരണപക്ഷാംഗങ്ങൾ ശ്രമിച്ചെങ്കി ലും കേരള കോൺഗ്രസ് അംഗങ്ങൾ തന്ത്രപരമായി ഒഴിഞ്ഞുമാറി. പിളർപ്പ് കാര്യമൊന്നും തന്നെ അറിയിച്ചിട്ടില്ലെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണനും വ്യക്തമാക്കി.
ശൂന്യവേളയിൽ അട ിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിനെതുടർന്ന് കേരള കോൺഗ്രസിനെ പ ്രതിനിധീകരിച്ച് പി.െജ. ജോസഫ് ഇറങ്ങിപ്പോക്ക് പ്രസംഗം നടത്തുന്നതിനിടെയാണ് ഭരണപക്ഷാംഗങ്ങൾ ആശയക്കുഴപ്പത്തിന് ശ്രമിച്ചത്. ജോസഫ് പ്രസംഗിക്കുന്നതിനിടെ ഭരണപക്ഷത്തുനിന്ന് നേരിയ ബഹളം തുടങ്ങി. ഏത് പാർട്ടിക്ക് വേണ്ടിയാണ് ജോസഫ് പ്രസംഗിക്കുന്നതെന്ന് എ. പ്രദീപ് കുമാർ ക്രമപ്രശ്നമായി ചോദിച്ചു.
കേരള കോൺഗ്രസിന് (എം) വേണ്ടിയെന്ന് ജോസഫ് മറുപടിയും നൽകി. എന്നിട്ടും ഭരണപക്ഷം ബഹളം തുടർന്നു. രാഷ്ട്രീയകാര്യങ്ങൾക്ക് താൻ മറുപടി നൽകുന്നില്ലെന്ന് പറഞ്ഞ് ജോസഫ് ഇറങ്ങിപ്പോകുന്നുവെന്ന് അറിയിച്ചു. ബഹളംകാരണം ആശയക്കുഴപ്പത്തിലായ ജോസഫ് ഇറങ്ങിപ്പോകുന്നുവെന്ന് അറിയിച്ചശേഷം അതിന് തയാറാകാതെ സ്വന്തം ഇരിപ്പിടത്തിൽ ഇരുന്നു. സ്പീക്കർ അബദ്ധം ചൂണ്ടിക്കാട്ടിയതോടെ ജോസഫും സീറ്റിൽനിന്ന് ചാടിയെണീറ്റ് പുറത്തേക്ക് നടന്നു. പാർട്ടിയിൽ ജോസ് കെ. മാണിക്കൊപ്പം നിലയുറപ്പിച്ചിട്ടുള്ള റോഷി അഗസ്റ്റിനും പ്രഫ. എൻ. ജയരാജും ഉൾപ്പെടെ പാർട്ടിയിലെ എല്ലാ അംഗങ്ങളും പി.ജെ. ജോസഫിെൻറ നേതൃത്വത്തിൽ ഒന്നിച്ച് നിയമസഭയിൽനിന്ന് ഇറങ്ങിപ്പോയി.
ഓഫിസിൽ ചെയർമാെൻറ പുതിയ ബോർഡ്
കോട്ടയം: കോട്ടയത്ത് കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റി ഓഫിസിലെത്തി ജോസ് കെ. മാണി ഔദ്യോഗിക ചുമതലകളിൽ വ്യാപൃതനായി. ഓഫിസിൽ ചെയർമാെൻറ പുതിയ ബോർഡും സ്ഥാപിച്ചു.
ചെയർമാനായിരുന്ന കെ.എം. മാണിയുടെ പേരിലുള്ള ബോർഡ് നീക്കം ചെയ്ത ശേഷമാണ് ജോസ് കെ. മാണി എം.പി -ചെയർമാൻ കേരള കോൺഗ്രസ് എന്ന പുതിയ ബോർഡ് സ്ഥാപിച്ചത്. ഞായറാഴ്ച നടത്തിയ ചെയർമാൻ തെരഞ്ഞെടുപ്പ് തിങ്കളാഴ്ച തൊടുപുഴ മുൻസിഫ് കോടതി സ്റ്റേ ചെയ്ത ശേഷമാണ് പുതിയ ബോർഡ് ഒാഫിസിൽ സ്ഥാപിച്ചത്. അതിനിടെ, സംസ്ഥാന നേതാക്കളുമായി കോടതി വിധി ജോസ് കെ. മാണി ചർച്ച ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.