തൃശൂർ: കെ.എം. മാണിയുടെ സി.പി.എം അനുകൂല നിലപാടിനെതിരെ കേരള കോൺഗ്രസ് ജനറൽ സെക്രട്ടറിയും മുൻ ചീഫ് വിപ്പുമായ തോമസ് ഉണ്ണിയാടൻ രംഗത്ത്. സി.പി.എമ്മിെൻറ കർഷക വിരുദ്ധ നിലപാടാണ് തിരിച്ചറിയേണ്ടതെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. സംസ്ഥാനത്ത് നെല്ല് സംഭരണം സർക്കാർ അട്ടിമറിച്ചിരിക്കുകയാണ്. സർക്കാറും മില്ലുടമകളും തമ്മിലെ ഒത്തുകളിയാണ് ഇതിനു പിന്നിൽ. നെൽകർഷകർ വലിയ ദുരിതത്തിലാണ്. മില്ലുടമകൾക്ക് അമിത ലാഭമുണ്ടാക്കാൻ കർഷകരെ സർക്കാർ അവഗണിക്കുകയാണ്.
കഴിഞ്ഞ യു.ഡി.എഫ് സർക്കാർ കർഷകരെ സഹായിക്കാൻ നടപ്പാക്കിയ പല ക്ഷേമ പദ്ധതികളും ഈ സർക്കാർ അവതാളത്തിലാക്കി. നാളിതുവരെ കർഷക പെൻഷൻ വിതരണം ചെയ്തിട്ടില്ല. കൃഷിഭവൻ വഴി സംഭരിച്ച നാളികേരത്തിെൻറ വില നൽകിയിട്ടില്ലെന്നും ഉണ്ണിയാടൻ ചൂണ്ടിക്കാട്ടി. യു.ഡി.എഫ് സർക്കാർ റബർ കർഷകർക്ക് കിലോവിന് 150 രൂപ നിരക്കിൽ അനുവദിച്ച വില സ്ഥിരത ഫണ്ട് ഈ സർക്കാർ ഇതുവരെ നൽകിയിട്ടില്ല.
കർഷകരോടുള്ള സി.പി.എമ്മിെൻറ ശത്രുത മനോഭാവം ജനാധിപത്യ വിശ്വാസികൾ തിരിച്ചറിയണമെന്നും തോമസ് ഉണ്ണിയാടൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.