കോട്ടയം: കേരള കോൺഗ്രസ് പി.സി. തോമസ് വിഭാഗം എൻ.ഡി.എ വിടുന്നു. നിയമസഭ തെരഞ്ഞെടുപ്പിനുമുമ്പ് യു.ഡി.എഫിൽ ചേക്കേറാൻ നീക്കം സജീവമാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായും ഉമ്മൻ ചാണ്ടിയുമായും കൂടിക്കാഴ്ച നടത്തിയെന്നും എന്നാൽ, അന്തിമ നടപടിയായില്ലെന്നും പി.സി. തോമസ് 'മാധ്യമ'ത്തോട് പറഞ്ഞു.
വെള്ളിയാഴ്ച കൊച്ചിയിൽ നടന്ന യു.ഡി.എഫ് നേതൃയോഗം ഇക്കാര്യം ചർച്ച ചെയ്തെങ്കിലും യു.ഡി.എഫ് നേതൃത്വം തീരുമാനം അറിയിച്ചിട്ടിെല്ലന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പി.സി. തോമസിെൻറ യു.ഡി.എഫ് പ്രവേശനം യോഗം ചർച്ച ചെയ്െതന്നാണ് വിവരം.
എൻ.ഡി.എയിൽനിന്ന് നേരിടുന്ന അവഗണനയിൽ പ്രതിഷേധിച്ചാണ് മുന്നണിമാറ്റം. അർഹമായ പരിഗണന പാർട്ടിക്ക് ലഭിച്ചിട്ടില്ല. ബി.ജെ.പി നേതൃത്വത്തിന് കത്ത് നൽകിയിരുന്നെങ്കിലും മറുപടി ലഭിച്ചില്ലെന്നും തോമസ് പറഞ്ഞു. സ്വതന്ത്രനായി നിൽക്കുന്ന പി.സി. ജോർജും യു.ഡി.എഫിെൻറ ഭാഗമാകാനുള്ള നീക്കത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.