കോട്ടയം: ശതാഭിഷേകവേളയിൽ രാഷ്ട്രീയത്തിൽ വിരമിക്കൽ ഇല്ലെന്ന് പ്രഖ്യാപിച്ച കേരള കോൺഗ്രസ് ചെയർമാൻ കെ.എം. മാണി ചൊവാഴ്ച 86ാം വയസ്സിലേക്ക്. കേരള കോൺഗ്രസിെൻറ മുന്നണിപ്രവേശനം കേരളം ഉറ്റുനോക്കുന്നതിനിടെയാണ് ചെയർമാെൻറ ജന്മദിനമെത്തുന്നത്. എന്നാൽ, കാര്യമായ ആഘോഷമൊന്നുമുണ്ടാകില്ല. രാവിലെ പള്ളിയിൽ പോയി പ്രാർഥിക്കുന്നതിലൊതുങ്ങും പിറന്നാളാഘോഷം. നിയമസഭയായതിനാൽ ചൊവാഴ്ച തിരുവനന്തപുരത്താകും അദ്ദേഹം. പാർട്ടിയും കാര്യമായ ആഘോഷമൊന്നും സംഘടിപ്പിച്ചിട്ടില്ല. കഴിഞ്ഞവർഷം കെ.എം. മാണിയുെട ജന്മദിനം പാർട്ടി കാരുണ്യദിനമായി ആഘോഷിച്ചിരുന്നു. സംസ്ഥാനത്തെ അനാഥാലയളിൽ ഭക്ഷണം, വസ്ത്രം എന്നിവ വിതരണം ചെയ്തിരുന്നു.
ഏറ്റവും കൂടുതൽ ബജറ്റ് അവതരിപ്പിച്ച, ഒരേ മണ്ഡലത്തെ ഏറ്റവും കൂടുതൽ തവണ പ്രതിനിധാനം ചെയ്ത, ഏറ്റവും കൂടുതൽ കാലം മന്ത്രിയായിരുന്ന, അങ്ങനെ പല റെക്കോഡുകളുള്ള കെ.എം. മാണിക്ക് ഇത്തവണത്തെ പിറന്നാൾ ഇരട്ടിമധുരത്തിേൻറതാണ്. മുന്നണികളിൽനിന്ന് അകന്നുനിൽക്കുേമ്പാഴും പാർട്ടിയുടെ പ്രസക്തി ഒട്ടും കുറഞ്ഞിട്ടിെല്ലന്ന് തെളിയിക്കാൻ കഴിഞ്ഞതിെൻറ ആത്മവിശ്വാസം അദ്ദേഹത്തെ ഏറെ ആവേശഭരിതനാക്കുന്നുമുണ്ട്.
1933 ജനുവരി 30ന് മരങ്ങാട്ടുപിള്ളിയിലെ കർഷക കുടുംബത്തിലാണ് കരിങ്ങോഴക്കൽ മാണി മാണി എന്ന കെ.എം. മാണിയുെട ജനനം. അഭിഭാഷകനായി ഒൗദ്യോഗികജീവിതത്തിന് തുടക്കമിട്ട അദ്ദേഹം 1959ൽ കെ.പി.സി.സി അംഗമായി. 1964ൽ കേരള കോൺഗ്രസിെനാപ്പമായി. പീന്നീട് സ്വന്തം പേരിലായി പാർട്ടി. ബാർ കോഴ ആരോപണത്തിൽെപട്ട് മന്ത്രിസ്ഥാനം നഷ്ടപ്പെട്ട കെ.എം. മാണി അധികം താമസിയാതെ വലതുമുന്നണി വിട്ടിറങ്ങി. ഇപ്പോൾ സ്വതന്ത്ര നിലപാടിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.