കോട്ടയം: പ്രായോഗിക രാഷ്ട്രീയത്തിെൻറ ഏറ്റവും ശക്തനായ വക്താവായ കെ.എം. മാണിയെ പ ്രായോഗികതയെ രാഷ്ട്രീയവത്കരിച്ച നേതാവെന്നും വിശേഷിപ്പിക്കാം. വിട്ടുവീഴ്ചക്ക ് തയാറാകാത്തതിനാൽ പലരുടെയും കണ്ണിലെ കരടായി. ആരോപണങ്ങളും വിവാദങ്ങളും കൂടെയുണ് ടായിരുന്നു. അതുകൊണ്ടുതന്നെ പ്രതിയോഗികളെയും പ്രതിബന്ധങ്ങളേയും അരിഞ്ഞുവീഴ്ത്ത ി മുന്നേറാൻ ഇദ്ദേഹത്തിനു മടിയില്ലായിരുന്നു. കേരള കോൺഗ്രസിെൻറ സ്ഥാപക നേതാക്ക ളായ കെ.എം. ജോർജും ആർ. ബാലകൃഷ്ണപിള്ളയും വേർപിരിഞ്ഞപ്പോഴും പിന്നീട് പി.ജെ. ജോസഫ് സലാം പറഞ്ഞപ്പോഴും മാണി കുലുങ്ങിയില്ല. അഥവാ, കുലുങ്ങിയതായി ഭാവിച്ചിട്ടില്ല.
ഇവരു ടെ ‘രാഷ്ട്രീയ വേർപാട്’ തനിക്കോ പാർട്ടിക്കോ ഒരു പോറലുമേൽപിക്കുകയില്ലെന്ന് മാ ലോകരെ ബോധ്യപ്പെടുത്താൻ മാണി പ്രയോഗിച്ചവാക്യം കേരള രാഷ്ട്രീയത്തിലെ ‘വാമൊഴിയും വരമൊഴിയു’മായി മാറി. ‘പിളരുംതോറും വളരുകയും വളരുംതോറും പിളരുകയും’ ചെയ്യുന്ന പാർട്ടിയായി അദ്ദേഹം കേരള കോൺഗ്രസിനെ അക്ഷരാർഥത്തിൽ മാറ്റി. ഏറ്റവുമൊടുവിൽ കോട്ടയം സീറ്റിനെചൊല്ലി പി.ജെ. ജോസഫിെൻറ നേതൃത്വത്തിൽ ഒരുവിഭാഗം കലാപെക്കാടി ഉയർത്തിയപ്പോൾ, മാണി അതിനെ നേരിട്ടത് ഏതിരാളികളെപോലും ഞെട്ടിച്ചു. ഒടുവിൽ ഒന്നും നേടാനാകാതെ ജോസഫിന് കീഴടങ്ങേണ്ടിവന്നു.
തടസ്സങ്ങളിലൂടെ തുടക്കം
മാണിയുടെ രാഷ്ട്രീയ പ്രയാണത്തിെൻറ തുടക്കംമുതൽ തടസ്സങ്ങളുണ്ടായിരുന്നു. 1965 ൽ ആദ്യമായി പാലാ നിയോജകമണ്ഡലത്തിൽനിന്ന് വിജയം കൈവരിച്ചെങ്കിലും അക്കുറി നിയമസഭ ചേരാഞ്ഞതിനാൽ സഭയിൽ കയറാനായില്ല. പിന്നീടൊരിക്കൽ, കേന്ദ്ര മന്ത്രിസഭയിൽ അവസരംനേടാനുള്ള ശ്രമം എതിരാളികളുടെ പ്രവർത്തനഫലമായി പരാജയപ്പെട്ടു.
പ്രത്യയശാസ്ത്ര ബലത്തിൽ ഒരു പ്രാദേശിക പാർട്ടി
വെറും പ്രാദേശിക പാർട്ടിയായ കേരള കോൺഗ്രസിന് പ്രത്യയശാസ്ത്രത്തിെൻറ മുഖാവരണമണിയിക്കുന്നതിൽ മാണി വിജയിച്ചു. അധ്വാനവർഗ സിദ്ധാന്തമെന്ന താത്വിക രേഖയിലൂടെ കേരള കോൺഗ്രസിനെ അധ്വാനവർഗത്തിെൻറ പടവാളാക്കിമാറ്റാനുള്ള യജ്ഞത്തിൽ ‘പ്രചാരണപരമായെങ്കിലും’ അദ്ദേഹം വിജയിച്ചു. പെരിസ്ട്രോയിക്കയുടെയും ഗ്ലാസ്നസ്റ്റിെൻറയും ആശയം തന്നെ അധ്വാനവർഗസിദ്ധാന്തത്തിൽ അടങ്ങിയിരിക്കുന്നുവെന്നു പറയാനുള്ള ചങ്കൂറ്റം മാണിക്ക് മാത്രമേ കാണൂ. ഇതു കേട്ട് ചിലരെങ്കിലും ഉൗറിച്ചിരിച്ചിട്ടുണ്ടെങ്കിലും ഇൗ അവകാശവാദത്തിൽ സത്യത്തിെൻറ പൊടികൾ പറ്റിപ്പിടിച്ചിട്ടുണ്ടെന്നുള്ളതാണ് വസ്തുത.
1970 ലെ തെരഞ്ഞെടുപ്പിൽ ഒറ്റക്ക് മത്സരിച്ച കേരള കോൺഗ്രസിന് ഒരു പരിധിവരെ ശക്തി തെളിയിക്കാൻ കഴിഞ്ഞെങ്കിലും കേരള രാഷ്ട്രീയത്തിലെ വൻശക്തികളിലൊന്നാകാൻ സാധിച്ചിന്നില്ല. ഒരു രാഷ്ട്രീയ ദർശനത്തിെൻറ അഭാവം ഇൗ പാർട്ടിക്കുണ്ടെന്ന് കാണാൻ മാണിക്കായി. അതോടെ, പാർട്ടിക്കൊരു പ്രത്യയശാസ്ത്രം സംഭാവന ചെയ്യുക എന്ന ദൗത്യം അദ്ദേഹം ഏറ്റെടുത്തു. അങ്ങനെയാണ് ആലുവ സാമ്പത്തിക പ്രമേയം രൂപംകൊണ്ടത്.
ഗൗരവമുള്ള ഒരു രാഷ്ട്രീയ കക്ഷി പാസാക്കിയ ഗൗരവമായ ഒരു പ്രമേയമെന്നാണ് മുഖ്യമന്ത്രിയായിരുന്ന സി. അച്യുതമേനോൻ ഇതിനെ വിശേഷിപ്പിച്ചത്. സംസ്ഥാനങ്ങൾക്ക് കൂടുതൽ സ്വയംഭരണാവകാശങ്ങളും ധനാഗമമാർഗങ്ങളും ഉറപ്പുവരുത്തണം. അതനുസരിച്ചുള്ള പുനരാവിഷ്കരണം കേന്ദ്ര -സംസ്ഥാന ബന്ധങ്ങളിൽ ഉണ്ടാകണം. അഖിലേന്ത്യാ പാർട്ടിയുടെ സ്ഥാനത്ത് സംസ്ഥാന പാർട്ടികളുടെ ഒരു ഫെഡറേഷൻ ഇന്ത്യ ഭരിക്കാനുള്ള സാധ്യതയും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇൗ നയപ്രഖ്യാപനം കേരള കോൺഗ്രസിനെ കെട്ടുറപ്പുള്ള ഒരു സംസ്ഥാന രാഷ്ട്രീയ പാർട്ടിയെന്ന അസ്തിത്വം നൽകി.
ഭരണമറിഞ്ഞു ഭരിക്കുന്നയാൾ
ഭരണമേഖലയിലും മാണി പ്രഗല്ഭനാണ്. 12 ബജറ്റുകൾ അവതരിപ്പിക്കാനുള്ള അപൂർവ ഭാഗ്യം ലഭിച്ചു. ഉദ്യോഗസ്ഥന്മാർ എഴുതിക്കൊടുക്കുന്ന സ്ഥിതി വിവരക്കണക്കുകൾ മുഴുവൻ ക്രോഡീകരിക്കുന്ന റവന്യൂ കാർഡുകൾ, താലൂക്കിലെ സർക്കാർ ഒാഫിസുകളെ ഒരു മേൽക്കൂരയുടെ കീഴിൽ കൊണ്ടുവരാനുള്ള താലൂക്ക് ടവറുകൾ, രജിസ്ട്രേഷൻ, സർവേ വകുപ്പുകളുടെ പ്രവർത്തനങ്ങളെ ഏകോപിപ്പിച്ച് വസ്തുക്കളുടെ രജിസ്ട്രേഷനോടൊപ്പം, ക്രയവിക്രയം നടക്കുന്ന ഭൂമിയുടെ സർവേസ്കെച്ചും കൂടി രേഖകളോടുൾപ്പെടുന്ന ടോറൻസ് സമ്പ്രദായം, സാറ്റലൈറ്റ് നഗരം, ദുർബല വിഭാഗങ്ങൾക്കായി ആവിഷ്കരിച്ച ദശലക്ഷ പാർപ്പിട പദ്ധതി, റബർ വിലസ്ഥിരതാ പദ്ധതി, കാരുണ്യ ലോട്ടറി തുടങ്ങി നിരവധി ഭാവനാസമ്പന്നങ്ങളായ പരിപാടികൾ അദ്ദേഹം ആവിഷ്കരിച്ചു.
നിയമമന്ത്രിയെന്ന നിലയിലും മികച്ച ഭരണതന്ത്രജ്ഞത പ്രകടിപ്പിച്ചു. പാവപ്പെട്ടവരുടെ കേസുകൾ സൗജന്യമായി നടത്താൻ താലൂക്കുതോറും പബ്ലിക് കൗൺസിലർമാരെ നിയമിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.